Kerala

Gulf

Chalanam

Obituary

Video News

അപ്പീലിലൂടെയെത്തി ഭരതനാട്യത്തിന് പിന്നാലെ കുച്ചുപ്പുടിയിലും സംസ്ഥാനതലത്തിലേക്ക്, സിദ്ധാര്‍ത്ഥ് കെ ഭാസ്‌കറിനിത് മധുരപ്രതികാരം

ഇരിയണ്ണി: (my.kasargodvartha.com 15.11.2019) 60ാമത് കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം കുച്ചുപ്പുടിയില്‍ കക്കാട്ട് ജിഎച്ച്എസ്എസിലെ പ്ലസ്ടു വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥ് കെ ഭാസ്‌കര്‍ സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി. ഉജില്ലയില്‍ രണ്ടാം സ്ഥാനത്തായ സിദ്ധാര്‍ത്ഥ് അപ്പീലിലൂടെയാണ് ജില്ലാതലമത്സരത്തിനെത്തിയത്. കുച്ചുപ്പുടിയില്‍ ആദ്യമായാണ് സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടുന്നത്.

നേരത്തെ ഭരതനാട്യത്തിലും സംസ്ഥാനമത്സരത്തിന് യോഗ്യത നേടിയിരുന്നു. ഇനി മൂകാഭിനയ മത്സരത്തിനുള്ള ടീമിലും സിദ്ധാര്‍ത്ഥ് അംഗമാണ്. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് സിദ്ധാര്‍ത്ഥ് ഭരതനാട്യത്തില്‍ സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടുന്നത്. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ഹൈസ്‌കൂള്‍ വിഭാഗത്തിലും കഴിഞ്ഞ വര്‍ഷം ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലും ഭരതനാട്യത്തില്‍ സംസ്ഥാന കലോത്സവത്തില്‍ എ ഗ്രേഡ് നേടിയിരുന്നു.

അജിത് ബാലന്‍ എളമ്പച്ചിയുടെ കീഴിലാണ് പരിശീലനം നേടുന്നത്. ഭരതനാട്യത്തില്‍ സ്‌കൂളില്‍ രണ്ടാം സ്ഥാനം നേടിയ സിദ്ധാര്‍ത്ഥ് അപ്പീലിലൂടെയാണ് ഉപജില്ലാ മത്സരത്തിനെത്തിയത്.



Related News: ആണ്‍കുട്ടികളുടെ ഭരതനാട്യം: ഹൈസ്‌കൂള്‍ വിഭാഗത്തില്‍ അഭിനവ് വിജയന്‍, എച്ച്എസ്എസില്‍ തുടര്‍ച്ചയായ രണ്ടാം തവണയും സിദ്ധാര്‍ത്ഥ് കെ

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019. 
  < !- START disable copy paste -->

Web Desk

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive