24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗവും, കാത് ലാബ് സൗകര്യവും, കാർഡിയോളജി വിഭാഗവും, പാമ്പുകടി ചികിത്സാ യൂണിറ്റും, ടോക്സിക്കോളജി വിഭാഗവും, പക്ഷാഘാതം ബാധിച്ചവർക്ക് സ്ട്രോക്ക് റിഹാബിലിറ്റേഷൻ സൗകര്യവും, പ്രസവ ചികിത്സയുടെ ഏറ്റവും ആധുനിക രീതികളായ പ്രൈവറ്റ് ബർത്ത് സ്യൂട്ട് ഡെലിവറിയും, 24 മണിക്കൂറും പ്രവർത്തിക്കുന്ന എമർജെൻസി ട്രോമ കെയറും, ന്യൂറോ സർജൻ്റെ സേവനങ്ങളും ഉണ്ടായിരിക്കും.
വളരെ കുറഞ്ഞ നിരക്കിൽ മികച്ച ചികിത്സ നൽകുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നതിനാൽ സാധാരണ ജനങ്ങൾക്ക് അയൽ സംസ്ഥാനത്തെയും അയൽ ജില്ലകളേയും ആശ്രയിക്കാതെ തന്നെ മികച്ച ചികിത്സ ലഭിക്കുമെന്ന് മാനേജ്‌മെന്റ് അധികൃതർ പറഞ്ഞു. ആശുപത്രി ചെയർമാൻ സി എം അബ്ദുൽ ഖാദർ ഹാജി, മാനേജിംഗ് ഡയറക്ടർ ഡോ. മൊയ്തീൻ ജാസർ അലി, പാലക്കി കുഞ്ഞാമദ് ഹാജി, ഷംസുദ്ദീൻ പാലക്കി, നാസർ ചെർക്കളം, പിആർഒ ബി അശ്റഫ്, റിയാസ് ആലൂർ, തൗസീഫ് പി ബി, ഡോ. മഷൂറ, സജിഷ് കെ.വി, സേവ്യർ, മൊയ്തീൻ പട്ല എന്നിവർ സംസാരിച്ചു.
Keywords: News, Kasargod, Kasaragod-News, Kerala, Kerala-News, CM Multi Specialty Hospital will start functioning in July.