Kerala

Gulf

Chalanam

Obituary

Video News

കാഞ്ഞങ്ങാട്: (my.kasargodvartha.com 25.10.2020) യൂത്ത് കോണ്‍ഗ്രസ് അതിജീവന യാത്ര നടത്തി. ചട്ടഞ്ചാലിലെ ടാറ്റാ ആശുപത്രിയില്‍ നിയമനം നടത്തി പ്രവര്‍ത്തനമാരംഭിക്കുക, കാഞ്ഞങ്ങാട്ടെ ജില്ലാശുപത്രിയെ കോവിഡ് ആശുപത്രിയാക്കി ചുരുക്കിയ സര്‍ക്കാര്‍ നടപടി പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യാത്ര നടത്തിയത്.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് റിയാസ് മുക്കോളി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ബിപി പ്രദീപ് കുമാര്‍ അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി ജോമോന്‍ ജോസ് മുഖ്യ പ്രഭാഷണം നടത്തി. ഡിസിസി ജനറല്‍ സെക്രട്ടറി ഗീതാ കൃഷ്ണന്‍, കോണ്‍ഗ്രസ് ചെമ്മനാട് മണ്ഡലം പ്രസിഡണ്ട് കൃഷ്ണന്‍ ചട്ടഞ്ചാല്‍, അഡ്വ ശ്രീജിത്ത് മാടക്കല്‍ എന്നിവര്‍ സംസാരിച്ചു.

കിലോമീറ്ററുകള്‍ താണ്ടിയുള്ള അതിജീവന യാത്രക്ക് വിവിധ കേന്ദ്രങ്ങളില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. പെരിയാട്ടടുക്കത്ത് ജവഹര്‍ ബാല്‍മഞ്ച് ജില്ലാ ചെയര്‍മാന്‍ രാജേഷ് പള്ളിക്കരയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ മുദ്രവാക്യം വിളിച്ച് അഭിവാദ്യമര്‍പ്പിക്കുവാന്‍ എത്തിയപ്പോള്‍ സിപിഎം-സിഐടിയു പ്രവര്‍ത്തകര്‍ പ്രകോപനപരമായി എത്തിയെങ്കിലും നേതാക്കളുടെ ഇടപെടല്‍ മൂലം സംഘര്‍ഷം ഒഴിവായതായി നേതാക്കള്‍ പറയുന്നു.

കുണിയയില്‍ ഡിസിസി പ്രസിഡണ്ട് പ്രവര്‍ത്തകരെ കാത്ത് നിന്ന് ഹാരാര്‍പ്പണം നടത്തി അദിവാദ്യം ചെയ്തു. പെരിയ ഇന്ദിരാഭവന് മുന്നില്‍ മണ്ഡലം പ്രസിഡണ്ട് ടി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ അഭിവാദ്യമര്‍പ്പിച്ചു. കത്തുന്ന വെയിലിനെ വകവെക്കാതെയുള്ള യാത്ര പെരിയ ടൗണില്‍ എത്തിയപ്പോള്‍ ഡിസിസി ജനറല്‍ സെക്രട്ടറി ധന്യാ സുരേഷ് സ്വവസതിയില്‍ പ്രവര്‍ത്തകര്‍ക്ക് ഉച്ചഭക്ഷണം തയ്യാറാക്കിയിരുന്നു.

അല്പ വിശ്രമത്തിന് ശേഷം അതിജീവന യാത്ര കാഞ്ഞങ്ങാട്ടേക്ക് തിരിച്ചു. യാത്രയില്‍ ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ ആര്‍ കാര്‍ത്തികേയന്‍ പെരിയ, സത്യനാഥന്‍ പാത്രവളപ്പില്‍, ഇസ്മയില്‍ ചിത്താരി, രാജേഷ് തമ്പാന്‍, ശുഹൈബ് തൃക്കരിപ്പൂര്‍, ഉനൈസ് ബേഡകം, ശോണി, കെ തോമസ്, ബ്ലോക്ക് പ്രസിഡണ്ടുമാരായ അനൂപ് കല്യോട്ട്, സന്തു, ടോം, ജോസ്, രതീഷ് രാഘവന്‍, നവനീത് ചന്ദ്രന്‍, സൂരജ് തട്ടാച്ചേരി, രാഹുല്‍ നര്‍ക്കല, വിഷ്ണു കാട്ടുമാടം സംബന്ധിച്ചു.

Keywords: News, Kerala, Kasaragod, COVID Hospital: Youth Congress Survival Journey
 

ദുബൈ: (my.kasargodvartha.com 25.10.2020) എസ് കെ എസ് എസ് എഫ് കാസർകോട് ജില്ലാ ദുബൈ ജില്ലാ സർഗലയത്തിൽ  തൃക്കരിപ്പൂർ ചാമ്പ്യന്മാരായി. കാസർകോട് മേഖല രണ്ടാംസ്ഥാനവും മഞ്ചേശ്വരം മേഖല മൂന്നാം സ്ഥാനവും നേടി.


സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ മൂന്ന് ദിവസങ്ങളിലായി നടന്ന കലാ മത്സര പരിപാടിയിൽ സബ്‌ജൂനിയർ വിഭാഗത്തിൽ കാസർകോട് മേഖലയും, ജൂനിയർ വിഭാഗത്തിൽ തൃക്കരിപ്പൂർ മേഖലയും, സീനിയർ വിഭാഗത്തിൽ മഞ്ചേശ്വരം മേഖലയും ഏറ്റവും കൂടുതൽ പോയിന്റുകൾ കരസ്ഥമാക്കി. സബ്‌ജൂനിയർ വിഭാഗത്തിൽ സർഗ പ്രതിഭയായി അബ്ദുല്ല ത്വഹ ഷാർജ തൃക്കരിപ്പൂരും, ജൂനിയർ വിഭാഗത്തിൽ മുഹമ്മദ്  ഇബ്രാഹിം തൃക്കരിപ്പൂരും, സീനിയർ വിഭാഗത്തിൽ അബ്ദുല്ല എ എസ് കാസർകോടും തെരഞ്ഞെടുക്കപ്പെട്ടു. 

SKSSF Dubai District Sargalayam: Thrikkarippur Champions


എസ് കെ എസ് എസ് എഫ് നാഷണൽ പ്രസിഡണ്ട്‌ സയ്യിദ് ശുഹൈബ് തങ്ങൾ,  

ദുബൈ എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് മുസ്തഫ മൗലവി, ജന.സെക്രട്ടറി ജലീൽ എടക്കുളം, സംസ്ഥാന ട്രഷറർ സുബൈർ മാങ്ങാട്, സംസ്ഥാന സർഗലയം കൺവീനർ ഫാസിൽ മെട്ടമ്മൽ എന്നിവർ വീഡിയോ കോൺഫറൻസിലൂടെ സംസാരിച്ചു.

ദുബൈ എസ് കെ എസ് എസ് എഫ് കാസർകോട് ജില്ലാ പ്രസിഡണ്ട്‌ സിദ്ദീഖ് കനിയടുക്കം, സർഗലയം ജില്ലാ കൺവീനർ വൈ ഹനീഫ കുമ്പഡാജെ, കോർഡിനേറ്റർ അശ്റഫ് തൃക്കരിപ്പൂർ, എം ബി ഖാദർ തൃക്കരിപ്പൂർ, സത്താർ നാരമ്പാടി, നൗഫൽ ഹുദവി, ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി നജീബ് പീടികയിൽ, മേഖല ഭാരവാഹികളായ സിദ്ദീഖ് സി എം സി, നിസാം പുളിക്കൂർ, റഫീഖ് എതിർത്തോട് പരിപാടികൾ നിയന്ത്രിച്ചു. ജംശീദ് അടക്കം, സാബിത് പി സി, ഖാദർ ഇർശാദി കർന്നൂർ, അശ്‌കർ എന്നിവർ മീഡിയ നിയന്ത്രിച്ചു.Keywords: Kerala, News, Gulf, Skssf, Thrikkarippur, Dubai, Champions,  SKSSF Dubai District Sargalayam: Thrikkarippur Champions
ഉദുമ: (my.kasargodvartha.com 25.10.2020) ഉദുമ വയൽ-കുന്നിൽ പള്ളി റോഡ് നീണ്ട കാത്തിരിപ്പിന് ശേഷം തുറന്നു. നാട്ടുകാരുടെ സഹായത്തോടെ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തും ഉദുമ ഗ്രാമ പഞ്ചായത്തും സംയുക്തമായാണ് റോഡ് നിർമ്മിച്ചത്. റോഡിൻ്റെ ഉദ്ഘാടനം വാർഡ് മെമ്പർ കെ വി അപ്പുവിൻ്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡണ്ട് കെ എ മുഹമ്മദലി നിർവഹിച്ചു. 

Uduma Vayal-Kunnil Palli Road inaugurated

കൽവർട്ട് ഭിത്തിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്തംഗം അൻവർ മാങ്ങാട് നടത്തി. ചടങ്ങിൽ ഈ സംരഭത്തിന് മുന്നിൽ നിന്ന് പ്രയത്നിച്ച റോഡ് വികസന കമ്മിറ്റി ട്രഷറർ കെ എം അമ്പാടിയെ ആദരിച്ചു. റോഡ് വികസന കമ്മിറ്റി പ്രസിഡണ്ട് അബ്ബാസ് പെർള വളപ്പ്, വേണു കിഴക്കേവളപ്പ്, അബ്ദുർ റഹ്‌മാൻ, ബാസ്ക്കരൻ സോഡ, ഇബ്‌റാഹിം കുന്നിൽ പള്ളി സംബന്ധിച്ചു.


Keywords: Kerala, News, Uduma, Inaugurated, Road, Uduma Vayal-Kunnil Palli Road inaugurated 
കാസർകോട്: (my.kasargodvartha.com 25.10.2020) ലോക് താന്ത്രിക് ജനതാദൾ ജില്ലാ പ്രസിഡണ്ട് എ വി രാമകൃഷ്ണന്റെ അകാല നിര്യാണം ജില്ലയിലെ ഇടതു- ജനാധിപത്യ പ്രസ്ഥാനത്തിന് കനത്ത നഷ്ടമാണെന്ന് എൽ ഡി എഫ് കൺവീനർ കെ പി സതീശ് ചന്ദ്രൻ പറഞ്ഞു. 

കണ്ണൂർ ജില്ലക്കാരനായിരുന്നുവെങ്കിലും അഞ്ചു പതിറ്റാണ്ടിലേറെയായി അദ്ദേഹത്തിന്റെ പ്രധാന പ്രവർത്തനമേഖല കാസർകോട് ജില്ല ഉൾപ്പെടുന്ന പ്രദേശങ്ങളായിരുന്നു. സോഷ്യലിസ്റ്റ് പ്രസ്ഥാനം പ്രതിനിധീകരിച്ച ആശയങ്ങളുടെ അടിയുറച്ച വക്താവും മൂല്യാധിഷ്ഠിത രാഷ്ടീയത്തിന്റെ പ്രതീകവുമായിരുന്ന അദ്ദേഹം അനുഗ്രഹീതനായ പ്രസംഗകൻ കുടിയായിരുന്നുവെന്നും സതീശ് ചന്ദ്രൻ കൂട്ടിച്ചേർത്തു.

Condolences on the untimely demise of AV Ramakrishnan

എ വി രാമകൃഷ്ണൻ എളിമയുടെ പര്യായം, മികച്ച സംഘാടകൻ: എൽജെഡി

കാസർകോട്: എ വി രാമകൃഷ്ണന്റെ നിര്യാണത്തിൽ എൽ ജെ ഡി ജില്ലാ കമ്മിറ്റി അനുശോചിച്ചു. അദ്ദേഹം തികഞ്ഞ സോഷ്യലിസ്റ്റും എളിമയുടെ പര്യായവുമായിരുന്നു. ജനപക്ഷത്ത് നിന്ന് അവകാശങ്ങൾക്കു വേണ്ടിയും നീതി നിഷേധങ്ങൾക്കു എതിരെയും പോരാടാൻ മുൻനിരയിൽ ഉണ്ടായിരുന്നു. പോലീസ് മർദ്ദനങ്ങളും ജയിൽ ശിക്ഷയും അദ്ദേഹത്തിന് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. സംഘാടകൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ തുല്യത ഇല്ലാത്തതാണ്. ഏതു കാര്യവും അദ്ദേഹത്തെ ഏൽപ്പിച്ചാൽ വളരെ ഭംഗിയായി അദ്ദേഹം കൈകാര്യം ചെയ്യുമായിരുന്നു. അത് കൊണ്ട് തന്നെ രാഷ്ട്രീയ ഭേദമന്യേ ഏവർക്കും പ്രിയങ്കരനായിരുന്ന എ വി യുടെ നിര്യാണം പ്രസ്ഥാനത്തിനും പൊതു സമൂഹത്തിനും തീരാ നഷ്ടമാണെന്നും ജില്ലാ കമ്മിറ്റി അനുസ്മരിച്ചു.

ആക്റ്റിംഗ് ജില്ലാ പ്രസിഡണ്ട് ടി വി ബാലകൃഷ്ണൻ, പ്രൊഫ. എ കെ ശങ്കരൻ, സിദ്ദിഖ് അലി മൊഗ്രാൽ, വി വി കൃഷ്ണൻ, ഇ വി ഗണേശൻ, അഹ്‌മദ്‌ അലി കുമ്പള, എം ജെ ജോയ്, രാജൻ, ഡോ. ദാമു, പി വി ഗോപാലകൃഷ്ണൻ, കുമാരൻ മാസ്റ്റർ, ബാലകൃഷ്ണ ഷെട്ടി, മുഹമ്മദ്‌ സാലി, ഭാർഗവി, അഡ്വ. രമ ദേവി, സിദ്ദിഖ് റഹ്‌മാൻ സംബന്ധിച്ചു.


Keywords: Kerala, News, Politics, AV Ramakrishnan,  Condolences on the untimely demise of AV Ramakrishnan
ചെറുവത്തൂർ: (my.kasargodvartha.com 25.10.2020) കോവിഡ് പ്രതിരോധ സേവനത്തിന് കാഞ്ഞങ്ങാട് കാരുണ്യ ഫാർമസിയിലെ ജീവനക്കാരിയും കേരള പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷൻ കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറിയുമായ രമ്യാശശീന്ദ്രനെ ടൈപ് വൺ ഡയബറ്റിക് വെൽഫെയർ സൊസൈറ്റി ജില്ലാ കമ്മിറ്റി ആദരിച്ചു. കോവിഡ് വ്യാപന വേളയിൽ ചെറുവത്തൂർ, പടന്ന, തൃക്കരിപ്പൂർ ഭാഗങ്ങളിലുള്ള ടൈപ് വൺ ഡയബറ്റിക് കുട്ടികൾക്ക് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ കാരുണ്യ ഫാർമസിയിൽ നിന്ന് ഇവർ ഇൻസുലിൻ മരുന്നുകൾ എത്തിച്ചു നൽകിയിരുന്നു. 

COVID Defense Service; Tribute to the employee of Karunya Pharmacy

ഇപ്പോഴും ഇതു തുടരുന്നു. ഈ സേവനം മുൻനിർത്തിയാണ് ഇവരെ ആദരിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഏ ജി സി ബശീർ ഉപഹാരം കൈമാറി. നോവ് പാലിയേറ്റീവ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ടി കെ സി അബ്ദുൽ ഖാദർ ഹാജി, ടൈപ് വൺ ഡയബറ്റിക് വെൽഫെയർ സൊസൈറ്റി കോഡിനേറ്റർ എം സി അബ്ദുൽ ജലീൽ റഊഫ്, വി കെ ശാഹുൽ ഹമീദ് എന്നിവർ സംബന്ധിച്ചു.


Keywords: Kerala, News, COVID Defense, employee, Karunya Pharmacy, COVID Defense Service; Tribute to the employee of Karunya Pharmacy

കാനത്തൂര്‍: (my.kasargodvartha.com 25.10.2020) കാട്ടാനകളുടെയും വന്യ മൃഗങ്ങളുടെയും വിളയാട്ടം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൃഷിയിടങ്ങളില്‍ സോളാര്‍ വേലി സ്ഥാപിക്കുമെന്ന് മുളിയാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  ഖാലിദ് ബെള്ളിപ്പാടി അറിയിച്ചു. കാനത്തൂര്‍ നെയ്യങ്കയം, കുണ്ടൂച്ചി മേഖലയില്‍ സോളാര്‍ വേലി സ്ഥാപിക്കാന്‍ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെ തുല്യ പങ്കാളിത്തത്തില്‍ നാല് ലക്ഷം രൂപ വക ഇരുത്തിയതായും പദ്ധതി ഉടന്‍ നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കാട്ടാനക്കൂട്ടം നശിപ്പിച്ച കാനത്തൂര്‍ നെയ്യങ്കയം മേഖലയിലെ കൃഷി യിടങ്ങള്‍ ഖാലിദ് ബെള്ളിപ്പാടിയുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു. പഞ്ചായത്ത് മെമ്പര്‍ ശോഭാ പയോലം, സാമൂഹ്യ പ്രവര്‍ത്തകരായ അശോകന്‍ മാസ്റ്റര്‍, ഇ മണികണ്ഠന്‍, മന്‍സൂര്‍ മല്ലത്ത്, നാരായണന്‍ നായര്‍, കുഞ്ഞമ്പു നായര്‍, മധുസൂധനന്‍ പേരട്കം, ബാലകൃഷ്ണന്‍ നെയ്യങ്കയം, നിഖില്‍ കണ്ണന്‍, പൃത്വിരാജ്, റഹിം അബ്ബാസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.


 
Keywords: News, Kerala, Kasaragod, Wild Attack in Kanathur; Khalid Bellippadi said that solar fences will be installed on farms
 
ദുബൈ: (my.kasargodvartha.com 25.10.2020) മുൻ എം എൽ എ പി ബി അബ്ദുർ റസാഖ് (റദ്ദുച്ച) കാരുണ്യത്തിന്റെ കെടാവിളക്കായിരുന്നെന്ന് മുസ്ലിം ലീഗ് ദേശീയ നിർവ്വാഹക സമിതി അംഗം യഹ്‌യ തളങ്കര അഭിപ്രായപ്പെട്ടു. അബ്ദുർ റസാഖിന്റെ രണ്ടാം ചരമവാർഷികത്തിൽ ദുബൈ കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി നടത്തിയ ഓൺലൈൻ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായായിരുന്നു അദ്ദേഹം. എം എൽ എ ആയിരിക്കെ മഞ്ചേശ്വരത്തിന്റെ ഓരോ മുക്കിലും മൂലയിലും വരെ വികസനമെത്തിക്കാൻ ശ്രദ്ധ ചെലുത്തിയ റദ്ദുച്ച കേരളം ദർശിച്ച ഏറ്റവും മികച്ച നിയമസഭാസാമാജികരിൽ ഒരാളായിരുന്നു എന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ് അനുസ്മരിച്ചു.

ദുബൈ കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് അയ്യൂബ് ഉറുമി അധ്യക്ഷത വഹിച്ചു. മഹ്‌മൂദ്‌ ഹാജി പൈവളികെ പ്രാർത്ഥന നടത്തി. എം സി ഖമറുദ്ദീൻ എം എൽ എ, ഇബ്‌റാഹിം എളേറ്റിൽ, ടി എ മൂസ, എം അബ്ബാസ്, എ കെ എം അശ്‌റഫ് , അഷ്‌റഫ് കർള, എ കെ ആരിഫ്, പി ബി ശഫീഖ്, ഹംസ തൊട്ടി, അഡ്വ. സാജിദ് അബൂബക്കർ, ഹനീഫ് ചെർക്കള, അഡ്വ. ഇബ്‌റാഹിം ഖലീൽ, ഹനീഫ് കൽമാട്ട, സലാം കന്യപ്പാടി, ഹനീഫ് ടി ആർ, ഫൈസൽ മുഹ്സിൻ, റസാഖ് അയ്യൂർ, ഇർശാദ് മൊഗ്രാൽ, മൻസൂർ മർത്യ, ഫൈസൽ പട്ടേൽ, ഇസ്മാഈൽ നാലാം വാതുക്കൽ, ശബീർ കൈതക്കാട്, സുബൈർ കുബണൂർ, അശ്‌റഫ് ബായാർ, സലാം പടലടുക്ക, അലി സാഗ്, സൈഫുദ്ദീൻ കെ എം മൊഗ്രാൽ, മുനീർ ബേരികെ, യൂസുഫ് ഷേണി, ആസിഫ് ഹൊസങ്കടി, അമാൻ തലേക്കള, ശകീർ കുമ്പള, സെഡ് എ മൊഗ്രാൽ, ശബീർ കിഴൂർ, ബശീർ പള്ളിക്കര, സത്താർ ആലംപാടി, ബി എം മുസ്തഫ, ഗോൾഡൻ റഹ്‌മാൻ, അഡ്വ. കരീം പൂന, റസാഖ് കലേട്ടി, മൊയ്‌ദീൻ ബായാർ, അബ്ബാസ് ബദ്‌രിയ നഗർ, ഹാരിസ് പാവൂർ, സഫ്‌വാൻ അണങ്കൂർ, സുഹൈൽ കോപ്പ, സ്വാദിഖ് ചിനാല, ഹാഷിം മഠത്തിൽ, ജംഷീർ മൊഗ്രാൽ, സകരിയ അട്ക്ക, ജബ്ബാർ ബൈദല, സലിം സന, അഷ്‌റഫ് ഷേണി, അശ്റഫ് ഉളുവാർ, റസാഖ് പാത്തൂർ, മുസ്തഫ പാനങ്കൈ, അബ്ബാസ് മീഞ്ച, മൻസൂർ ആനക്കൽ, അസീസ് സാഗ്, മുനീർ ഉറുമി, ഇബ്രാഹിം നൽക, റസാഖ് ബന്തിയോട്, അശ്ഫാഖ്‌ കറോഡ, ഇബ്‌റാഹിം ബാജൂരി, മുഹമ്മദ് കളായി, ഫൈസൽ കടമ്പാർ തുടങ്ങിയവർ സംബന്ധിച്ചു. ഹസൻ കുദുവ, അഷ്‌റഫ് ഷേണി എന്നിവർ അനുസ്മരണ ഗാനാലാപനം നടത്തി. ഡോ. ഇസ്മാഈൽ മൊഗ്രാൽ സ്വാഗതവും ഇബ്‌റാഹിം ബേരികെ നന്ദിയും പറഞ്ഞു.Keywords: Gulf, News, Dubai,  'Radducha is a beacon of mercy; Focused on development in every nook and corner of Manjeshwar'
 
പുത്തിഗെ: (my.kasargodvartha.com 25.10.2020) തിരുനബി ചര്യ പിന്തുടര്‍ന്ന് ജീവിതം വിശുദ്ധമാക്കുന്നവരാണ് യാഥാര്‍ത്ര പ്രവാചക സ്‌നേഹികളെന്ന് സയ്യിദ് ഫസല്‍ കോയ തങ്ങള്‍ കുറാ അഭിപ്രായപ്പെട്ടു. മുഹിമ്മാത്ത് മദ്ഹുര്‍റസൂല്‍ ഫൗണ്ടേഷന്‍ മുത്ത് നബി പ്രകീര്‍ത്തന സദസ്സിന്റെ എട്ടാം ദിനത്തിന് നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുനബിയുടെ പാത പിന്തുടര്‍ന്ന് ജീവിതം വിശുദ്ധമാക്കണം. നബിയുടെ പിറവിയില്‍ സന്തോഷിക്കുന്നതും പ്രകീര്‍ത്തിക്കുന്നതുമെല്ലാം തിരുനബി സ്നേഹത്തിന്റെ ഭാഗമാണെന്നും ലോകത്ത് നിലവില്‍ ഉടലെടുത്ത ഈ മഹാമാരിയെ ഇല്ലായ്മ ചെയ്യാന്‍ പ്രവാചകര്‍ പറഞ്ഞ പ്രകൃതി നിയമങ്ങള്‍ പിന്തുടരണമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. 

True Prophetic Lovers Are Those Who Sanctify Their Lives By Following The Prophet's Traditions: Syed Fazal Koya Thangal Qura

ശംസുദ്ദീന്‍ തങ്ങള്‍ ഗാന്ദിനഗര്‍, വൈ എം അബ്ദുർ ന്റഹ്‌മാൻ അഹ്‌സനി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അബ്ബാസ് സഖാഫി കാവുംപുറം, മൂസ സഖാഫി കളത്തൂര്‍, മുഹിമ്മാത്ത് ഷാര്‍ജ കമ്മിറ്റി ഭാരവാഹികളായ അബ്ദുല്ല ഹാജി ഉളുവാര്‍, ഉമര്‍ മാഹിന്‍, ബശീര്‍ കുമ്പോല്‍, റഊഫ് സീതാംഗോളി സംബന്ധിച്ചു.


Keywords: Kerala, News,  Prophetic Lovers, Syed Fazal Koya Thangal Qura, True Prophetic Lovers Are Those Who Sanctify Their Lives By Following The Prophet's Traditions: Syed Fazal Koya Thangal Qura

ജിദ്ദ: (my.kasargodvartha.com 25.10.2020) സൗദി കെഎംസിസി സാമൂഹ്യ സുരക്ഷാ പദ്ധതി 2021 വര്‍ഷത്തെ പ്രചാരണ ക്യാമ്പയിന് കെഎംസിസി ജിദ്ദ കാസര്‍കോട് ജില്ലാ കമ്മിറ്റി തുടക്കം കുറിച്ചു. 

സുരക്ഷാ സ്‌കീമില്‍ അംഗങ്ങളായിരിക്കെ റിയാദില്‍ മരണപ്പെട്ട കാസര്‍കോട് ജില്ലക്കാരായ  മധൂര്‍ സ്വദേശിയുടെയും ഉദുമ സ്വദേശിയുടെയും ജിദ്ദയില്‍ മരണപ്പെട്ട ആലംപാടി സ്വദേശിയുടെയും കുടുബത്തിന് കഴിഞ്ഞ ആഴ്ച്ച കാസര്‍കോട് വെച്ച് നടന്ന ചടങ്ങില്‍ വെച്ചും വിഹിതം കൈമാറിയിരുന്നു.അനാകിസ് മാര്‍സിന്‍ പ്ലാസയില്‍ നടന്ന ചടങ്ങില്‍ പ്രസിഡണ്ട് ഹസന്‍ ബത്തേരി സീനിയര്‍ വൈസ് പ്രസിഡണ്ട് റഹീം പള്ളിക്കരക്ക് ഫോം നല്‍കി ഉദ്ഘാടനം ചെയ്തു. അബ്ദുല്ല ഹിറ്റാച്ചി സ്വാഗതം പറഞ്ഞു. 

സുരക്ഷാ പദ്ധതിക്ക് കീഴില്‍ പ്രവാസിയായിരിക്കെ മരണമടഞ്ഞവരുടെ ബന്ധുക്കള്‍ക്ക് കഴിഞ്ഞ ഏഴു വര്‍ഷങ്ങളിലായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇരുപത് കോടിയിലേറെ രൂപയുടെ മരണാനന്തര ധനസഹായം വിതരണം ചെയ്തിട്ടുണ്ട്. മാരക രോഗങ്ങള്‍ക്ക് ചികിത്സാ ആനുകൂല്യങ്ങളും പദ്ധതി നിയമാവലി അനുസരിച്ച് വിതരണം ചെയ്തിട്ടുണ്ട്. 2020 വര്‍ഷത്തില്‍ പദ്ധതിയില്‍ അംഗമായിരിക്കെ മരണപ്പെട്ട കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്കും കോവിഡ് മൂലം ജീവന്‍ നഷ്ടമായ ഇരുപത്തിമൂന്നുപേരടക്കം 82 ഓളം പേരുടെ ബന്ധുക്കള്‍ക്ക് ഇക്കഴിഞ്ഞ മാസം പാണക്കാട് നടന്ന ചടങ്ങില്‍ വെച്ച് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അഞ്ചരകോടി രൂപയുടെ മരണാനന്തര സഹായം വിതരണം ചെയ്തിരുന്നു.

ചടങ്ങിൽ ഇബ്റാഹീം, ഖാദര്‍ ചെര്‍ക്കള, കെഎം ഇര്‍ശാദ്, ബശീര്‍ മവ്വല്‍, സഫീര്‍ തൃക്കരിപ്പൂര്‍, ഹമീദ് ഇച്ചിലംകോട്, മുഹമ്മദലി ഹൊസങ്കടി, സമീര്‍ ചേരങ്കൈ, യാസീന്‍ ചിത്താരി തുടങ്ങിയവര്‍ സംബന്ധിച്ചു. ജലീല്‍ ചെര്‍ക്കള നന്ദി പറഞ്ഞു.


Keywords: News, Gulf, KMCC,  Saudi Social Security Scheme KMCC Jeddah Kasaragod District Committee was inaugurated.

 

മാവിനക്കട്ട: (my.kasargodvartha.com 25.10.2020) മാവിനക്കട്ടയിലെ പുതിയ വീട്ടിൽ  ബി എൻ മൊയ്‌ദീൻ (54) നിര്യാതനായി. ഡ്രൈവറായിരുന്നു. പരേതനായ അബ്ദുർ റഹ് മാൻ്റെയും ആസിയയുടെയും മകനാണ്.ഭാര്യ: ആസിയ. മക്കൾ: അസ്മ, സുഹ്റ, നസിയ. മരുമക്കൾ: ത്വാഹ, ബശീർ, ശംസുദ്ദീൻ.

സഹോദരങ്ങൾ: അബ്ദുൽ ഖാദിർ, അബ്ദുല്ല,  ബശീർ, ആമിന, സുഹറ, നഫീസ, പരേതനായ ഇബ്രാഹിം (ഉമ്പായി).

ഖബറടക്കം രാത്രി 10 മണിയോടെ  മാവിനക്കട്ട ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.


Keywords: News, Kerala, Kasaragod, Obituary,  BN Moideen of Mawanikatte passed away
 

ആദൂര്‍: (my.kasargodvartha.com 25.10.2020) കുണ്ടാര്‍ മൈലങ്കോട്ടെ എം സീതാറാം ഭട്ട്(75)നിര്യാതനായി. ദീര്‍ഘകാലം കുണ്ടാര്‍ എ യു പി സ്‌കൂളില്‍ ഹിന്ദി അധ്യാപകനായി സേവനം അനുഷ്ടിച്ചിരുന്നു.

ഭാര്യ: സരോജിനി. മക്കള്‍: ഡോ. സുബ്രഹ്മണ്യ ഭട്ട് (ഓര്‍ത്തോ സര്‍ജന്‍, ഗവ. മെഡിക്കല്‍ കോളേജ്, കണ്ണൂര്‍), വിദ്യാഗൗരി (അധ്യാപിക, കുണ്ടാര്‍ എ യു പിസ്‌കൂള്‍),  ആശ (ഷിക്കാഗോ), പവിത്ര. 

Melemkot M Seetharam  passed away


മരുമക്കള്‍: കെ നാഗരാജ ഭട്ട് (അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍, കെ എസ് ഇ ബി പ്രൊജക്ട് മാനേജ്‌മെന്റ് യൂണിറ്റ്, കാസര്‍കോട്), ഗിരീഷ് (അമേരിക്ക), ഡോ. അരവിന്ദ്(പൂത്തൂര്‍) തൃപ്തി (പയ്യന്നൂര്‍)

സഹോദരങ്ങള്‍: ഡോ. ശ്യാംഭട്ട്, ഡോ. വെങ്കിട്ടരമണ ഭട്ട്, അഡ്വ. എം നാരായണ ഭട്ട്,  കമലാവതി, പുഷ്പഗന്ധി, ലളിത. 


Keywords: Kerala, News, Obituary, Melemkot,  M Seetharam, Melemkot M Seetharam  passed away
മേല്‍പ്പറമ്പ്: (my.kasargodvartha.com 25.10.2020) ഓണ്‍ ലൈന്‍ പഠനത്തിലൂടെ അമേരിക്കന്‍ ബുക്ക് ഓഫ് റെക്കാര്‍ഡില്‍ ഇടം നേടിയ ഫാത്വിമത്ത് ശംനയ്ക്ക് തമ്പ് മേല്‍പറമ്പ് ഉപഹാരം നല്‍കി ആദരിച്ചു. 36 ദിവസത്തില്‍ 600 ല്‍ അധികം കോഴ്‌സ്‌കള്‍ പൂര്‍ത്തിയാക്കിയാണ് ശംന റിക്കാര്‍ഡില്‍ ഇടം നേടി മേല്‍പറമ്പിന്റെ അഭിമാനമായി മാറിയത്.


ഫാത്വിമത്ത് ശംനയ്ക്ക് തമ്പ് മേല്‍പ്പമ്പിന്റെ ഉപഹാരം കാസര്‍കോട് ക്രൈബ്രാഞ്ച് ഡിവൈഎസ്പി സതീഷ് കുമാര്‍ ആലക്കല്‍ നല്‍കി. തമ്പ് മേല്‍പ്പറമ്പ് പ്രസിഡണ്ട് വിജയന്‍ മാഷിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ തമ്പ് ജനറല്‍ സെക്രട്ടറി യുസഫ്, തമ്പ് ഭാരവാഹികളായ ഏആര്‍ അശ്‌റഫ്, സി ബി അമീര്‍, തമ്പ് അംഗങ്ങളായ എസ്‌കെ ഹബീബ്, ഈബി എം കുഞ്ഞി, തോട്ടില്‍ മൊയ്തു, ഫസല്‍ റഹ് മാന്‍ എന്നിവര്‍ സംബന്ധിച്ചു.


Keywords: News, Kerala, Kasaragod, Thamp Melparamb Felicitated Fathimath Shamna
 

കാസര്‍കോട്: (my.kasargodvartha.com 24.10.2020) കേരള പ്രവാസി ലീഗ് ശംസുദ്ദീന്‍ ചെമ്പിരിക്ക അനുസ്മരണ സമ്മേളനം കല്ലട്ര മാഹിന്‍ ഹാജി ഉദ്ഘാടനം ചെയ്തു. പ്രവാസികളുടെ ഉന്നമനത്തിനായി വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുകയും അവരുടെ ക്ഷേമത്തിനായി പോരാടുകയും ചെയ്ത വ്യക്തിയാണ് ശംസുദ്ദീന്‍ ചെമ്പരിക്കയെന്ന് മുസ്ലിം ലീഗ് ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി പറഞ്ഞു.


 

പ്രസിഡണ്ട് എ പി ഉമ്മര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഖാദര്‍ ഹാജി ചെങ്കള സ്വാഗതം പറഞ്ഞു. എന്‍ നെല്ലിക്കുന്ന് എംഎല്‍എ അനുസ്മരണ പ്രഭാഷണം നടത്തി. എരോല്‍ മുഹമ്മദ് കുഞ്ഞി പ്രാര്‍ത്ഥന നടത്തി. 

ഹനീഫ് മുന്നിയൂര്‍, മൂസ ബി ചെര്‍ക്കള, കാപ്പില്‍ മുഹമ്മദ് പാശ, ടി പി കുഞ്ഞബ്ദുല്ല ഹാജി, അശ്‌റഫ് എടനീര്‍, ബി യു അബ്ദുല്ല, കൊവ്വല്‍ അബ്ദുര്‍ റഹ് മാന്‍, റസാഖ് തായലക്കണ്ടി, ബശീര്‍ പാക്യാര, ടി എം ശുഹൈബ്, എം പി ഖാലിദ്, സലാം ഹാജി കുന്നില്‍ സംസാരിച്ചു.


Keywords: News, Kerala, Kasaragod,  Kerala Pravasi League Conducted Remembrance of Shamsuddin Chempirika
 

Popular Posts

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive