Join Whatsapp Group. Join now!

ആണ്‍കുട്ടികളുടെ ഭരതനാട്യം: ഹൈസ്‌കൂള്‍ വിഭാഗത്തില്‍ അഭിനവ് വിജയന്‍, എച്ച്എസ്എസില്‍ തുടര്‍ച്ചയായ രണ്ടാം തവണയും സിദ്ധാര്‍ത്ഥ് കെ

റവന്യൂ ജില്ലാ കലോത്സവത്തില്‍ ആണ്‍കുട്ടികളുടെ ഭരതനാട്യത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ അഭിനവ് വിജയനും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019.
ഇരിയണ്ണി: (my.kasargodvartha.com 14.11.2019) റവന്യൂ ജില്ലാ കലോത്സവത്തില്‍ ആണ്‍കുട്ടികളുടെ ഭരതനാട്യത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ അഭിനവ് വിജയനും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കെ സിദ്ധാര്‍ത്ഥും സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടി. സിഎച്ച്എസ്എസ് ചട്ടഞ്ചാലിലെ വിദ്യാര്‍ത്ഥിയാണ് അഭിനവ് വിജയന്‍. കഴിഞ്ഞ വര്‍ഷം ഭരതനാട്യത്തിലും നാടോടി നൃത്തത്തിലും ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. രാജേഷ് ചെര്‍ക്കളയാണ് പരിശീലനം നല്‍കുന്നത്.

ജിഎച്ച്എസ്എസ് കക്കാട്ടെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് എച്ചഎസ്എസ് വിഭാഗത്തില്‍ വിജയിച്ച കെ സിദ്ധാര്‍ത്ഥ്. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് സിദ്ധാര്‍ത്ഥ് ഭരതനാട്യത്തില്‍ സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടുന്നത്. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ഹൈസ്‌കൂള്‍ വിഭാഗത്തിലും കഴിഞ്ഞ വര്‍ഷം ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലും സംസ്ഥാന കലോത്സവത്തില്‍ എ ഗ്രേഡ് നേടിയിരുന്നു.

അജിത് ബാലന്‍ എളമ്പച്ചിയുടെ കീഴിലാണ് പരിശീലനം നേടുന്നത്. സ്‌കൂളില്‍ രണ്ടാം സ്ഥാനം നേടിയ സിദ്ധാര്‍ത്ഥ് അപ്പീലിലൂടെയാണ് ഉപജില്ലാ മത്സരത്തിനെത്തിയത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019. 
  < !- START disable copy paste -->

Post a Comment