Kerala

Gulf

Chalanam

Obituary

Video News

ബന്തിയോട്: (my.kasargodvartha.com 22.10.2018) സാമൂഹ്യ പ്രതിബദ്ധതയാണ് യഥാര്‍ത്ഥ വിദ്യാര്‍ത്ഥിയുടെ ലക്ഷ്യമെന്ന് വിളിച്ചോതി ഉമറലി ശിഹാബ് തങ്ങള്‍ ഇസ്ലാമിക് അക്കാദമി കൊക്കച്ചാല്‍ വാഫി കോളേജ് വിദ്യാര്‍ത്ഥി സംഘടന എം.ടി.എസ്.എ, ബ്ലഡ് ഹെല്‍പ്പ് കെയര്‍ കര്‍ണാടക, യേനപ്പോയ മെഡിക്കല്‍ കോളേജ് എന്നിവയുടെ സഹകരണത്തോടെ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു.

ഷംസുദ്ദീന്‍ കൃഷ്ണപുരം (മേനേജര്‍ ബ്ലഡ് ഹെല്‍പ്പ് കെയര്‍ കര്‍ണ്ണാടക), റസാഖ് കര്‍ണാടക (ലീഡര്‍, ബ്ലഡ് ബാങ്ക് യേനപ്പോയ മെഡിക്കല്‍ കോളേജ്) എന്നിവര്‍ സംസാരിച്ചു. കൊക്കച്ചാല്‍ വാഫി കോളേജ് വിദ്യാര്‍ത്ഥികളും, അധ്യാപകരും, പ്രദേശവാസികളും, ഇമാം ശാഫി ഇസ്ലാമിക് അക്കാദമി വിദ്യാര്‍ത്ഥികള്‍ അടക്കം നൂറോളം പേര്‍ രക്തദാനം നിര്‍വഹിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Wafy students conduct Blood Donation camp
  < !- START disable copy paste -->
നീലേശ്വരം: (my.kasargodvartha.com 22.10.2018) വയറ്റില്‍ ക്യാന്‍സര്‍ ബാധിച്ച് തിരുവനന്തപുരം ആര്‍ സി സിയില്‍ ചികിത്സയില്‍ കഴിയുന്ന കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ പ്ലാത്തടത്ത് താമസിക്കാരനും ബിരിക്കുളത്ത് ബാര്‍ബര്‍ ഷോപ്പ് നടത്തുകയും ചെയ്യുന്ന മധുവിന്റെ ചികിത്സക്കായി സി എം ബി എസും ന്യൂസ് അറ്റ് ബിരിക്കുളവും സംയുക്തമായി കാരുണ്യ യാത്ര നടത്തി.

കാരുണ്യ യാത്രയില്‍ സമാഹരിച്ച മുഴുവന്‍ തുകയും ചികിത്സാ നിധിയിലേക്ക് കൈമാറി. ഞായറാഴ്ച ബിരിക്കുളത്ത് നടന്ന ചടങ്ങില്‍ ബസ് ഉടമ മിഥുന്‍ 41,000 രൂപ ഗ്രൂപ്പ് കണ്‍വീനര്‍ വി. രാജേഷിന് കൈമാറി. പ്രവര്‍ത്തനങ്ങള്‍ക്ക് വി രാജേഷ്, സി എം സുകുമാരന്‍, ഷിബു പി, രമേശന്‍, ജോയി, രാജേഷ്, സതീശന്‍, തോമസ്, പവിത്രന്‍ എന്‍, വിജയന്‍ പി.വി, ധനേഷ് എം.കെ, ദിലീപ് കെ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

നിര്‍ധന കുടുംബത്തെ സഹായിക്കാന്‍ ന്യൂസ് അറ്റ് ബിരിക്കുളം ഇതുവരെയായി രണ്ടേകാല്‍ ലക്ഷത്തോളം രൂപ സമാഹരിച്ചിട്ടുണ്ട്. ഇതിന്റെ ആദ്യഘട്ടം എന്ന നിലയില്‍ തുക ഒക്ടോബര്‍ 24 ന് വൈകുന്നേരം 5.30ന് ബിരിക്കുളത്ത് നടക്കുന്ന പരിപാടിയില്‍ വെച്ച് കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ വിധു ബാല മധുവിന്റെ കുടുംബത്തിന് കൈമാറും. ചികിത്സാ നിധി സമാഹരണത്തിനായി ന്യൂസ് അറ്റ് ബിരിക്കുളം എന്ന പേരില്‍ രാജേഷ് വി കണ്‍വീനറായും ഷിബു പി ചെയര്‍മാനായും പരപ്പ സിന്‍ഡിക്കേറ്റ് ബാങ്കില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട് അക്കൗണ്ട് നമ്പര്‍: 4706 2010 000 140. IFSCode: SYNB 4706. ഫോണ്‍: 9747090603, 9847166422.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Karunya yatra conducted for Cancer Patient
  < !- START disable copy paste -->
ദുബൈ: (my.kasargodvartha.com 21.10.2018) ഇന്ത്യാ മഹാരാജ്യത്തെ തന്നെ തകര്‍ക്കുന്ന ഫാസിസത്തിന്റെ കരങ്ങളില്‍ നിന്നും രാജ്യത്തെ രക്ഷിച്ചെടുക്കാന്‍ മതേതര- ജനാധിപത്യ സര്‍ക്കാറുകള്‍ അനിവാര്യമാണെന്നും അതിന് പ്രവാസി വോട്ട് നിര്‍ണായകമായിരിക്കുമെന്നും ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ ലീഡേര്‍സ് ഫോറം അഭിപ്രായപ്പെട്ടു. ജില്ലാ കമ്മിറ്റിയിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ക്കായി ദേരയിലെ പേള്‍ ക്രീക്ക് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച മീറ്റ് ദ ലീഡേര്‍സ് എന്ന പരിപാടിയില്‍ കാസര്‍കോട് ജില്ലാ പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തന്നെ പ്രവാസിവോട്ട് യാഥാര്‍ത്ഥ്യമാവുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. കെ എം സി സിയുടെ താഴെതട്ടിലുള്ള കമ്മിറ്റികള്‍ തൊട്ടു തന്നെ യു ഡി എഫ് വോട്ടര്‍മാരെ കണ്ടെത്താനും പ്രവാസി വോട്ടര്‍ ലിസ്റ്റില്‍ പേര് ചേര്‍ക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങണം. കെ എം സി സിയുടെ വിവിധ ഘടകങ്ങള്‍ ഇതിനോടകം തന്നെ ഈ വിഷയത്തില്‍ ക്യാമ്പെയിനുകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ ജില്ലയെ സംബന്ധിച്ചിടത്തോളം വര്‍ഗീയ ഫാസിസത്തിന്റെ വേരുകള്‍ വലിയ തോതില്‍ വളരുന്ന  മണ്ണാണ്. അതുകൊണ്ട് തന്നെ പ്രവാസിവോട്ടര്‍ ലീസ്റ്റില്‍ പേര് ചേര്‍ക്കാന്‍ കുറേയേറെ പരിശ്രമിക്കേണ്ടതുണ്ട്. യു ഡി എഫ് വോട്ടര്‍മാര്‍ അനുകൂലരുടേയും മതേതരത്വം കൊതിക്കുന്ന നിഷ്പക്ഷ വോട്ടര്‍മാരേയും പ്രവാസി വോട്ടര്‍ ലിസ്റ്റില്‍ പേര് ചേര്‍ക്കാന്‍ നാം ശ്രമിക്കണം.

യു എ ഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് അവസാനിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഇനിയും രാജ്യത്ത് അനധികൃതമായി തങ്ങുന്നവരോ രേഖകള്‍ ശരിയാക്കാന്‍ ബാക്കിയുള്ളവരോ ഉണ്ടെങ്കില്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തണമെന്നും ആവശ്യമായ രേഖകള്‍ ശരിയാക്കുന്നതിന് കെ എം സി സി ഏര്‍പ്പെടുത്തിയിട്ടുള്ള ഹെല്‍പ് ഡെസ്‌കുമായി ബന്ധപ്പെടമെന്നും ഫോറം ആവശ്യപ്പെട്ടു. കൂടുതല്‍ കാര്യ പ്രാപ്തിയുള്ള പ്രവര്‍ത്തനങ്ങളും ജീവകാരുണ്യ പദ്ധതികള്‍ക്കും സാമൂഹിക സാംസ്‌കാരിക -വിദ്യാഭ്യാസ  പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കാനും ജില്ലാ കമ്മിറ്റിക്ക് കീഴിലുള്ള മണ്ഡലം, മുനിസിപ്പല്‍, പഞ്ചായത്ത് കമ്മിറ്റികളെ ഏകോപിച്ചുകൊണ്ട്  മുസ്ലിം ലീഗ് കമ്മിറ്റി മുഖേന സമൂഹത്തിന്റെ താഴെതട്ടില്‍ നിന്ന് തന്നെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കാനും ജില്ലക്ക് കീഴിലുള്ള മണ്ഡലം കമ്മിറ്റികളിലെ പ്രധാന ഭാരവാഹികളെ ഉള്‍പ്പെടുത്തി സബ് കമ്മിറ്റികള്‍ രൂപീകരിച്ചുകൊണ്ട് പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാനും തീരുമാനിച്ചു.

അനിയന്ത്രിതമായി മാറിക്കൊണ്ടിരിക്കുന്ന സോഷ്യല്‍ മീഡിയകളുടെ ദുരുപയോഗങ്ങള്‍ക്കെതിരേ ജാഗ്രത പാലിക്കാനും സംഘടനാ പരിപാടികളും പാര്‍ട്ടി അറിയിപ്പും സന്ദേശവും കൈമാറുന്നതിനു മാത്രം ഓണ്‍ലൈന്‍ സംവിധാനം ഉപയോഗപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ഒഫീഷ്യല്‍ മീറ്റില്‍ ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു .

ഒഫീഷ്യല്‍ ഭാരവാഹികളായ ട്രഷറര്‍ ഹനീഫ് ടി ആര്‍, വൈസ് പ്രസിഡണ്ടുമാരായ മഹ് മൂദ് ഹാജി പൈവളിഗെ, റഷീദ് ഹാജി കല്ലിങ്കല്‍, എന്‍.സി. മുഹമ്മദ്, അബ്ദുല്‍ അബ്ദുര്‍ റഹ് മാന്‍ ബീച്ചാരക്കടവ്, സലീം ചേരങ്കൈ, റാഫി പള്ളിപ്പുറം, യൂസഫ് മുക്കൂട്, സെക്രട്ടറിമാരായ
അഡ്വ. ഇബ്രാഹിം ഖലീല്‍, ഹസൈനാര്‍ ബീജന്തടുക്ക, ഷരീഫ് പൈക്ക, സലാം തട്ടാന്‍ചേരി, അബ്ബാസ് കളനാട്, ഫൈസല്‍ മുഹ്‌സിന്‍, ഹാഷിം പടിഞ്ഞാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഓര്‍ഗനൈസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ നന്ദി പറഞ്ഞു.

പുതുതായി നിലവില്‍ വന്ന ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റിക്ക് നേരിട്ടും ഫോണിലും സോഷ്യല്‍ മീഡിയ വഴിയും അഭിനന്ദനം അറിയിച്ച മുസ്ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും വിവിധ ഘടകങ്ങള്‍ക്കും നേതാക്കന്മാര്‍ക്കും മറ്റും കമ്മിറ്റി നന്ദിയും കടപ്പാടും രേഖപ്പെടുത്തി.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Gulf,KMCC on Expatriates Vote
  < !- START disable copy paste -->
കാസര്‍കോട്: (my.kasargodvartha.com 21.10.2018) മതേതരത്വത്തിന്റെ കാവലാളായി മഞ്ചേശ്വരത്തിന്റെ ഹൃദയം കവര്‍ന്ന ജനനായകനായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച എംഎല്‍എ പി.ബി അബ്ദുര്‍ റസാഖ് സാഹിബെന്ന് കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായും ജില്ലാ പഞ്ചായത്ത് മെമ്പറായും ചെറിയൊരു കാലയളവില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായും ഇരിക്കവെ സാധാരണക്കാരായ ജനങ്ങളുടെ പ്രശ്‌നങ്ങളും അവരുടെ ഹൃദയ സ്പന്ദനവും അറിയാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അദ്ദേഹത്തിന്റെ അധികാര പങ്കാളിത്തമാണ് എംഎല്‍എ എന്ന നിലക്ക് അദ്ദേഹത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ മികവായിത്തീരാന്‍ പ്രാപ്തമാക്കിയതെന്നും എ.ജി.സി ബഷീര്‍ ചൂണ്ടിക്കാട്ടി. സാധാരണക്കാരില്‍ ഒരാളായി നില്‍ക്കാനും ജനകീയ വിഷയങ്ങളില്‍ കൂടെ നേതൃത്വം കൊടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞു എന്നുള്ളത് അദ്ദേഹത്തിന്റെ സവിശേഷമായ പ്രത്യേകതയായി കാണുന്നുവെന്നും എ.ജി.സി ബഷീര്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, AGC Basheer about P.B Abdul Razak
  < !- START disable copy paste -->
നെല്ലിക്കുന്ന്: (my.kasargodvartha.com 21.10.2018) കടപ്പുറം എസ് സി, ബി.ബി.എം റോഡിലെ മാധവന്‍ (58) നിര്യാതനായി. പരേതരായ രാഘവന്‍- കമലാക്ഷി ദമ്പതികളുടെ മകനാണ്. ഭാര്യ: സവിത. മക്കള്‍: ശ്രുതി, മനേശ്, സബിന്‍.

സഹോദരങ്ങള്‍: ജാനു, മനോഹരന്‍, കൃഷ്ണന്‍, വള്ളി, പരേതനായ സോമന്‍.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Nellikkunnu Madhavan passes away
  < !- START disable copy paste -->
ദേളി: (my.kasargodvartha.com 20.10.2018) എച്ച് എന്‍ സി ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെ ഹോസ്പിറ്റല്‍ സംരംഭമായ എച്ച് എന്‍ സി ഹോസ്പിറ്റല്‍ കാസര്‍കോട് ദേളിയില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. 70 ബെഡ്ഡുകളോടു കൂടിയ ആശുപത്രിയില്‍ എല്ലാവിധ അത്യാധുനിക സൗകര്യങ്ങളും ഏറ്റവും കുറഞ്ഞ ചിലവില്‍ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ലഭ്യമാകുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നതെന്ന് എച്ച് എന്‍ സി ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ഷാനിത് മംഗലാട്ട് പറഞ്ഞു.

എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഷിജാസ് മംഗലാട്ട്, സിഇഒ ബിനീഷ് പറമ്പത്ത്, പബ്ലിക് റിലേഷന്‍ ഓഫീസര്‍ റാഫി പാറയില്‍, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. അബൂബക്കര്‍, ഡോ. മുഹമ്മദ് സലീം, അബിന്‍ ബാബു, അബൂ യാസിര്‍, ഷമ്മാസ്, ജാഫര്‍ പാറയില്‍, ഷംസീര്‍ സൂപ്യാര്‍, മുഹമ്മദ് സജീര്‍, മാണിക്കോത്ത് അബ്ദുല്ല മൗലവി, പള്ളങ്ങോട് അബ്ദുല്ല മൗലവി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Business, HNC Hospital inaugurated in Deli
  < !- START disable copy paste -->
കാസര്‍കോട്: (my.kasargodvartha.com 20.10.2018) പി.എ.സി.എല്‍ ഫീല്‍ഡ് വര്‍ക്കേഴ്‌സ് യൂണിയന്‍ (സി.ഐ.ടി.യു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 24ന് കാസര്‍കോട് ആദായ നികുതി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ പത്തിന് സംസ്ഥാന സമിതി അംഗം കെ. അശോകന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് വി.കെ. നായര്‍ അധ്യക്ഷത വഹിക്കും.

സുപ്രീം കോടതിയുടെ 2016 ഓഗസ്റ്റ് എട്ടിന്റെ വിധി പ്രകാരം 354 ലക്ഷത്തോളം വരുന്ന നിക്ഷേപകര്‍ക്ക് തുകയും ലാഭവിഹിതവും യുദ്ധകാലടി സ്ഥാനത്തില്‍ കൊടുത്ത് തീര്‍ക്കണമെന്നും 53 ലക്ഷം ഫീല്‍ഡ് വര്‍ക്കര്‍മാര്‍ക്ക് കൊടുക്കുവാനുള്ള കമ്മീഷനും അവരുടെ തൊഴിലും സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ധര്‍ണയും മാര്‍ച്ചും. ആയിരത്തിലേറെ പി.എ.സി.എല്‍ ഫീല്‍ഡ് വര്‍ക്കര്‍മാര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

വാര്‍ത്ത സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് വി.കെ. നായര്‍, എ. ബാബു, കെ.കെ. കൃഷ്ണദാസ്, പി. ദിനേശന്‍, കെ. അശോകന്‍, യു. രവി ചന്ദ്ര, ബി.ടി. സുഗുണന്‍ എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, PACL Field Workers Union March and Dharna on 24th
  < !- START disable copy paste -->
കാസര്‍കോട്: (my.kasargodvartha.com 19.10.2018) ആരോഗ്യ സേവന മേഖലയില്‍ രാജ്യത്തും വിദേശത്തും വ്യാപിച്ചുകിടക്കുന്ന എച്ച് എന്‍ സി ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ദേളിയിലാരംഭിക്കുന്ന ആശുപത്രിയുടെ ഉദ്ഘാടനം ഒക്ടോബര്‍ 20 ശനിയാഴ്ച നടക്കും. ശനിയാഴ്ച രാവിലെ 11 മണിക്ക് കുമ്പോല്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍, ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ഷാനിത്ത് മംഗലാട്ട് എന്നിവരുടെ സാന്നിധ്യത്തില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും.

എല്ലാ ആധുനിക സൗകര്യങ്ങളോടു കൂടിയാണ് ആശുപത്രി പണികഴിപ്പിച്ചിരിക്കുന്നത്. എച്ച് എന്‍ സിയുടെ കാസര്‍കോട് ജില്ലയിലെ ആദ്യത്തെ ആശുപത്രിയിലാണ് ദേളിയിലേത്. ഇന്ത്യയിലും വിദേശത്തുമായി വൈകാതെ തന്നെ അഞ്ച് ബ്രാഞ്ചുകള്‍ കൂടി ഉദ്ഘാടനം നടത്തുമെന്ന് ഡോ. ഷാനിത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഗ്രാമീണ മേഖലകളിലുള്ള ജനങ്ങള്‍ക്ക് ഏറ്റവും മികച്ച ആതുരസേവനം ലഭ്യമാക്കുന്നതിന് തങ്ങളുടെ സേവന മേഖല കൂടുതല്‍ വ്യാപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉദ്ഘാടനത്തോടനുബന്ധിച്ച് കാസര്‍കോട് ജനമൈത്രി പോലീസ്, ചെമ്മനാട് പഞ്ചായത്ത് കുടുംബശ്രീ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ദേളി എച്ച് എന്‍ സി ആശുപത്രിയില്‍ വെച്ച് സൗജന്യ മള്‍ട്ടി സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പും നടക്കും. ക്യാമ്പില്‍ പ്രസവ- സ്ത്രീ രോഗം, ശിശുരോഗം, ഇ എന്‍ ടി, ചര്‍മരോഗം, യൂറോളജി, നേത്രരോഗം, മനോരോഗം, ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, ദന്തരോഗം തുടങ്ങിയ വിഭാഗങ്ങളില്‍ പ്രമുഖ ഡോക്ടര്‍മാര്‍ പരിശോധന നടത്തും. ലബോറട്ടറി, ഫാര്‍മസി, ഇ സി ജി, എക്‌സ് റേ, സ്‌കാനിംഗ് എന്നിവ കുറഞ്ഞ നിരക്കില്‍ ക്യാമ്പില്‍ ലഭ്യമാക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശിജാസ് മംഗലാട്ട്, മാനേജര്‍ റാഫി പാറയില്‍, സി ഇ ഒ ബിനീഷ് പറമ്പത്ത്, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. അബൂബക്കര്‍, അഡ്മിനിസ്ട്രാര്‍ അബൂയാസര്‍ തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Business, Deli HNC Hospital inauguration on 20th
  < !- START disable copy paste -->
കുമ്പള: (my.kasargodvartha.com 19.10.2018) ഹര്‍ത്താലിന്റെ മറവില്‍ കുമ്പള ബദര്‍ ജുമാമസ്ജിദില്‍ ഒക്ടോബര്‍ 26 മുതല്‍ നടക്കുന്ന ഉറൂസിന്റെ കമ്മിറ്റി ഓഫീസ് അക്രമിച്ച് സംഘ് പരിവാര്‍ സംഘടനാ പ്രവര്‍ത്തകര്‍ സാമുദായിക കലാപം സൃഷ്ടിച്ച് കുമ്പളയെ കലാപഭൂമിയാക്കാന്‍ നടത്തിയ നീക്കം അത്യന്തം പ്രതിഷേധര്‍ഹമാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുര്‍ റഹ് മാന്‍ പ്രസ്താവിച്ചു. സമാധാനപരമായി ഹര്‍ത്താല്‍ നടത്തുമെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ഹര്‍ത്താലിന്റെ മറവില്‍ ആക്രമണം നടത്താന്‍ രഹസ്യമായി ഗുണ്ടാ സംഘങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്യുന്ന ബി.ജെ.പി. നാടിന് ആപത്താണ്.

ഓഫീസ് ആക്രമ സമയത്ത് ഓഫീസില്‍ ഉണ്ടായവരുടേയും പള്ളി ഖത്തീബിന്റെയും ഇടപെടലും സമാധാനശ്രമവുമാണ് വലിയ ഒരു കലാപത്തില്‍ നിന്നും കുമ്പളയെ രക്ഷിച്ചത്. ആക്രമികളെ പിന്തിരിപ്പിക്കുന്നതിന് പകരം പ്രകടനത്തിന് നേതൃത്വം നല്‍കിയ ബി.ജെ.പി. ആര്‍.എസ്.എസ്. നേതാക്കള്‍ മാറി നിന്ന് ആക്രമത്തിന് പ്രോത്സാഹനം നല്‍കിയത് ഗൗരവമായി കാണേണ്ടതുണ്ട്. ആക്രമം പോലീസ് നോക്കി നില്‍ക്കുകയും ഉറൂസ് കമ്മിറ്റി ഓഫീസ് അടച്ചിടാന്‍ ആവശ്യപ്പെടുകയും ചെയ്തത് സേനക്ക് തന്നെ അപമാനമാണ്.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ നിയോഗിക്കപ്പെട്ട പോലീസ് ചിലരുടെ മുന്നില്‍ മുട്ട് വിറച്ച് നില്‍ക്കുന്നത് ആരുടെ താല്‍പര്യം സംരക്ഷിക്കാണെന്ന് വ്യക്തമാക്കണം. ഉറൂസ് കമ്മിറ്റി ഓഫീസ് ആക്രമിച്ച സാമൂഹ്യ ദ്രോഹികളേയും അവരെ ജാഥയായി അവിടെ എത്തിക്കാന്‍ നേതൃത്വം നല്‍കിയ ബി.ജെ.പി. ആര്‍.എസ്.എസ് നേതാക്കള്‍ക്കെതിരേയും ശക്തമായ നിയമ നടപടി സീകരിക്കണമെന്നും അബ്ദുര്‍ റഹ് മാന്‍ ആവശ്യപ്പെട്ടു.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Muslim league on Uroos committee office attack incident
  < !- START disable copy paste -->
മായിപ്പാടി: (www.kasargodvartha.com 19.10.2018) കുദലം മുഹമ്മദ് കുഞ്ഞി ഹാജിയുടെ മകന്‍ മുഹമ്മദലി ഹാജി (68) നിര്യാതനായി. ഭാര്യ: ഖദീജ. മക്കള്‍: നിയാസ്, അഡ്വ. നിഷാന, നിസാദ്. മരുമക്കള്‍: അഡ്വ. നിയാസ് (ഒറ്റപ്പാലം), റമീസ.

സഹോദരങ്ങള്‍: അബ്ദുല്ല കുദലം, മൊയ്തീന്‍ കുദലം, ഇസ്മാഈല്‍, അബ്ദുര്‍ റഹ് മാന്‍ കുദലം, ഉമ്മാലിമ്മ, നഫീസ, ഫാത്വിമ.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Mayippady Kudalam Mohammed Haji passes away
  < !- START disable copy paste -->
ദുബൈ: (my.kasargodvartha.com 18.10.2018) ചെറുതും വലതുമായ എന്ത് ആവിശ്യങ്ങള്‍ ഉണ്ടായാലും സമൂഹം പ്രതീക്ഷയോടെ ആദ്യം ഓടിയെത്തുന്ന പ്രസ്ഥാനമാണ് കെ എം സി സി എന്നും സമൂഹത്തിലെ കാരുണ്യമര്‍ഹിക്കുന്ന വലിയൊരു ജനവിഭാഗത്തിന് സാന്ത്വനമേകാന്‍ കൂട്ടായ പ്രവര്‍ത്തനം അനിവാര്യമാണെന്നും യു എ ഇ കെ എം സി സി അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ യഹ് യ തളങ്കര അഭിപ്രായപ്പെട്ടു. ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റി ദേരയിലെ ക്രീക്ക് പേള്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച മുസാഫഹ - 18 എന്ന സ്‌നേഹ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Gulf, Dubai, Dubai KMCC, Yahya Thalangara, Dubai KMCC Musafaha

വിവിധ വിഷയങ്ങളില്‍ പ്രാഗല്‍ഭ്യം തെളിയച്ചവരുടെ വ്യത്യസ്ഥമായ കാഴ്ചപ്പാടുകളേയും അഭിപ്രായങ്ങളേയും ഏകോപ്പിച്ചു കൊണ്ട് നൂതനമായ വലിയ വലിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയും ആര്‍ജ്ജവത്തോടെ അത് നടപ്പില്‍ വരുത്താനും പുന:സംഘടിപ്പിക്കപ്പെട്ട കൂട്ടായ്മകള്‍ക്കാവണം. പ്രവാസ മണ്ണില്‍ നാം ഈ സംഘടനയുടെ തലപ്പത്തേക്ക് നിയമിതനാവുംബോള്‍ ഒരു പാട് ഭാരിച്ച ഉത്തരവാദിത്വങ്ങളാണ് നമ്മില്‍ അര്‍പ്പിതമാവുന്നത്. ഒരു പാട് അംഗങ്ങളുടെ പ്രതിനിധിയായ് നേതാവ് ആവുന്ന നാം കര്‍മ്മങ്ങള്‍ ചെയ്യുന്നതില്‍ സ്‌പോര്‍ട്‌സ്മാന്‍ സ്പിരുറ്റുള്ള മത്സരാര്‍ത്ഥികളാവണം. കാരുണ്യം കൊണ്ടുള്ള പരസ്പര മത്സരങ്ങള്‍ ബൈത്തുറഹ്മകളായും ആതുര സേവനങ്ങളായും രാഷ്ട്രീയ- വിദ്യാഭ്യാസ-സാംസ്‌ക്കാരിക ഇടപെടലുകളായും ഉയര്‍ന്നുവരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തില്‍ പുതുതായ് തിരഞ്ഞെടുക്കപ്പെട്ട ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റി മണ്ഡലത്തില്‍ നിന്നുള്ള കേന്ദ്ര നേതാക്കള്‍ക്കളേയും സംസ്ഥാന നേതാക്കളേയും പുതുതായ് നിലവില്‍ വന്ന ജില്ലാ കമ്മിറ്റി നേതാക്കളെയും ഉള്‍പ്പെടുത്തി സംഘടിപ്പിച്ച സൗഹാര്‍ദ്ദ സ്‌നേഹ സംഗമമാണ് മുസാഫഹ-18. പ്രസിഡന്റ് ഫൈസല്‍ പട്ടേലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഗമത്തിന് ജന:സെക്രട്ടറി നൂറുദ്ദീന്‍ ആറാട്ടുകടവ് സ്വാഗതം പറഞ്ഞു.

കെ എം സി സി നേതാക്കളായ ഹുസൈനാര്‍ ഹാജി എടച്ചാക്കൈ, ഹസൈനാര്‍ തോട്ടുംഭാഗം, എം എ മുഹമ്മദ് കുഞ്ഞി ഉദുമ, ഹനീഫ ചെര്‍ക്കള, ഹംസ തൊട്ടി, അബ്ദുല്ല ആറങ്ങാടി, മുനീര്‍ ചെര്‍ക്കള, സലാം കന്യാപ്പാടി, ടി ആര്‍ ഹനീഫ്, അഫ്‌സല്‍ മെട്ടമ്മല്‍ തുടങ്ങിയവര്‍ സംഗമത്തിന് ആശംസകള്‍ നേര്‍ന്നു. പുതുതായി നിലവില്‍ വന്ന ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റി ഭാരവാഹികളായ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി, ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറര്‍ ടി ആര്‍ ഹനീഫ്, ഓര്‍ഗനസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍  എന്നിവര്‍ക്കും മറ്റു ജില്ലാ സഹഭാരവാഹികള്‍ക്കും സ്വീകരണം നല്‍കി

മഹമൂദ് ഹാജി പൈവളിക, ഷെരീഫ് പൈക്ക, ഹസൈനാര്‍ ബീജന്തടുക്ക, അഡ്വക്കറ്റ് ഇബ്രാഹിം ഖലീല്‍, റഷീദ് ഹാജി കല്ലം ങ്കൈ, ഫൈസല്‍ മുഹ്‌സിന്‍, അബ്ബാസ് കളനാട്, റാഫി പള്ളിപ്പുറം, സലാം തട്ടാന്‍ചേരി, ഹാഷിം പടിഞ്ഞാര്‍, റഹ്മാന്‍ പടന്ന, സിദ്ദീഖ് ചൗക്കി, സത്താര്‍ ആലംപാടി, ഐ പി എം ഇബ്രാഹിം, അബ്ദുല്ല ബെളിഞ്ച, സഫ് വാന്‍ അണങ്കൂര്‍, എം എസ് ഹമീദ്, സുഹൈല്‍ കോപ്പ, സുബൈ അബ്ദുല്ല, ഉപ്പി കല്ലിംങ്കായ്, റഹ്മാന്‍ പടിഞ്ഞാര്‍, ഷാഫി കാസി വളപ്പില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മണ്ഡലം കമ്മറ്റി ട്രഷറര്‍ അസീസ് കമാലിയ നന്ദി പ്രകാശിപ്പിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Gulf, Dubai, Dubai KMCC, Yahya Thalangara, Dubai KMCC Musafaha
കാസര്‍കോട്: (my.kasargodvartha.com 18.10.2018) അധികാര വികേന്ദ്രീകരണത്തിന്റെ വക്താക്കളായി സ്വയം ചമയുന്ന ഇടതുപക്ഷ സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിലവിലുള്ള അധികാരങ്ങള്‍ എടുത്തു മാറ്റുകയും ജനസഭകളെ നോക്കുകുത്തികളാക്കുകയും രാഷ്ട്രീയ പ്രേരിതമായി യു.ഡി.എഫ് പ്രതിനിധികള്‍ ഭരണം കയ്യാളുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥലം മാറ്റി പദ്ധതി നിര്‍വ്വഹണം അടക്കമുള്ള വികസന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താനും ശ്രമിക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി രംഗത്ത്. ഇതിന്റെ ഭാഗമായി നടത്തുന്ന പ്രക്ഷോഭത്തിന് മുന്നോടിയായി ഒക്ടോബര്‍ 22 തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് കോഴിക്കോട് ലീഗ് ഹൗസില്‍ (സി.എച്ച്.മുഹമ്മദ് കോയ ഓഡിറ്റോറിയം) നടക്കുന്ന സമര പ്രഖ്യാപന സമ്മേളനം നടക്കും.

കാസര്‍കോട് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മുസ്ലിം ലീഗ് അംഗങ്ങളായ മുഴുവന്‍ ജനപ്രതിനിധികളും പരിപാടിയില്‍ പങ്കെടുക്കുമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി എ.അബ്ദുല്‍ റഹ് മാന്‍ അറിയിച്ചു.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Muslim League meet in Kozhikode on 22nd
  < !- START disable copy paste -->
നിലേശ്വരം: (my.kasargodvartha.com 17.10.2018) സ്റ്റുഡന്‍സ് പോലിസ് കേഡറ്റുകള്‍ക്ക് ചൈല്‍ഡ്‌ലൈനിന്റെ നേതൃത്വത്തില്‍ ബോധവല്‍കരണ ക്ലാസ് സംഘടിപ്പിച്ചു. തൃക്കരിപ്പൂര്‍ വിപിജിവിഎച്ച്എസ് സ്‌കൂളിലെ സ്റ്റുഡന്‍സ് പോലിസ് കേഡറ്റുകള്‍ക്കാണ് ചൈല്‍ഡ്‌ലൈന്‍ ബോധവല്‍കരണ ക്ലാസ് നടത്തിയത്. കുട്ടികള്‍ക്ക് എതിരെയുള്ള അതിക്രമങ്ങളെ കുറിച്ചും പ്രതിരോധമാര്‍ഗങ്ങളെ കുറിച്ചുമുള്ള ബോധവല്‍ക്കരണമാണ് നല്‍കിയത്.

യോഗത്തില്‍ സിനിയര്‍ അസിസ്റ്റന്റെ് അശോകന്‍ പി വി അധ്യക്ഷത വഹിച്ചു. ചൈല്‍ഡ്‌ലൈന്‍ ഡയറക്ടര്‍ കൂക്കാനം റഹ് മാന്‍ ഉദ്ഘടനം ചെയ്തു. മധൂസുധനന്‍ (എസ് പി സി ചാര്‍ജ്) സ്വാഗതവും, ശ്രീനിവസന്‍, സരിത എം, പ്രീജ എ, സുധിഷ് കെ വി എന്നിവര്‍ സംസാരിച്ചു.

Students Police Cadet, Child Line, Kookkanam Rahman, Awareness class conducted for SPC members

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Students Police Cadet, Child Line, Kookkanam Rahman, Awareness class conducted for SPC members 

Popular Posts

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive