Join Whatsapp Group. Join now!

Office Bearers | കാസർകോട് മർചൻ്റ്സ് അസോസിയേഷൻ: ടി എ ഇല്യാസ് പ്രസിഡന്റ്, കെ ദിനേശ് ജെനറൽ സെക്രടറി

പ്രവർത്തക സമിതി യോഗം ചേർന്ന് മറ്റു ഭാരവാഹികളെ തിരഞ്ഞെടുക്കും, Office Bearers, കാസറഗോഡ് വാര്‍ത്തകള്‍, Malayalam News, Merchants Association
കാസർകോട്: (MyKasargodVartha) കാസർകോട് മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡന്റായി ടി എ ഇല്യാസിനെയും ജനറൽ സെക്രട്ടറിയായി കെ ദിനേശിനെയും തിരഞ്ഞെടുത്തു. വാർഷിക ജനറൽ ബോഡി യോഗത്തിൽ എ കെ മൊയ്തീൻ കുഞ്ഞിയെ 257 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് ടി എ ഇല്യാസ് തിരഞ്ഞെടുക്കപ്പെട്ടത്.
  
News, Kasargod, Kasaragod-News, Kerala, Kerala-News, New office bearers for Kasaragod Merchants Association.

തുടർന്ന് ജനറൽ സെക്രട്ടറിയായി കെ ദിനേശിനെ പ്രസിഡൻറ് നാമനിദേശം ചെയ്‌തു. പ്രവർത്തക സമിതി അംഗങ്ങളുടെ പേരു് വിവരങ്ങൾ ജില്ലാ വൈസ് പ്രസിഡൻ്റ് എ എ അസീസ് അവതരിപ്പിച്ചു. പ്രവർത്തക സമിതി യോഗം ചേർന്ന് മറ്റു ഭാരവാഹികളെ തിരഞ്ഞെടുക്കും.

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡൻ്റ് കെ അഹ്‌മദ്‌ ശരിഫിൻ്റെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ ജില്ല വൈസ് പ്രസിഡൻ്റ് ഹംസ പാലക്കി പ്രിസൈഡിങ് ഓഫീസറായിരുന്നു. മാഹിൻ കോളിക്കര, എ എ അസീസ്, ഹംസ പാലക്കി, ആകാശ് കുഞ്ഞിരാമൻ, ശരീഫ് ചെർക്കള, ശിഹാബ് തുടങ്ങിയവർ സംസാരിച്ചു.

Keywords: News, Kasargod, Kasaragod-News, Kerala, Kerala-News, New office bearers for Kasaragod Merchants Association.

Post a Comment