● പരിസ്ഥിതി സംരക്ഷണം ഓരോരുത്തരുടെയും കടമയെന്ന് ഡോ. ബാലകൃഷ്ണൻ.
● വായനക്കളരികളിലൂടെ കുട്ടികളിൽ അവബോധം വളർത്താം.
● നാട്ടറിവുകൾ ജൈവവൈവിധ്യ രജിസ്റ്ററിൽ ഉൾപ്പെടുത്തണം.
● പരിസ്ഥിതി എഴുത്തുശാലകൾ സംഘടിപ്പിക്കും.
● മുഹമ്മദ് ബിൻ മൊയ്തീനെ ചടങ്ങിൽ ആദരിച്ചു.
കാസർകോട്: (MyKasargodVartha) പരിസ്ഥിതി സംരക്ഷണം ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തമാണെന്ന് സംസ്ഥാന ജൈവവൈവിധ്യ ബോർഡ് മെമ്പർ സെക്രട്ടറി ഡോ. വി. ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. തനിമ കലാ സാഹിത്യ വേദി കാസർകോട് സംഘടിപ്പിച്ച 'ഇനിയും മരിക്കാത്ത ഭൂമി: പരിസ്ഥിതി വർത്തമാനങ്ങൾ' എന്ന പരിപാടിയും ഇ. ഉണ്ണികൃഷ്ണൻ രചിച്ച 'മുത്തുപിള്ള' എന്ന പുസ്തകത്തിൻ്റെ ചർച്ചയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികളിലെ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനായി വായനക്കളരികൾ സംഘടിപ്പിച്ചും, പരിസ്ഥിതി എഴുത്തുശാലകളിലൂടെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കായി പ്രത്യേക പരിപാടികൾ നടത്തിയും, നഗരങ്ങളിലും ഗ്രാമങ്ങളിലും ബോധവൽക്കരണ പോസ്റ്ററുകൾ പതിച്ചും, അറിവുള്ളവരുമായും കാരണവർ കൂട്ടായ്മകളുമായും പ്രാദേശിക സെമിനാറുകൾ നടത്തി തദ്ദേശ സ്ഥാപനങ്ങളിലെ ജൈവവൈവിധ്യ രജിസ്റ്ററിൽ വിവരങ്ങൾ ഉൾപ്പെടുത്തിയും പരിസ്ഥിതി സംരക്ഷണത്തിൽ പങ്കാളികളാകാമെന്ന് ഡോ. ബാലകൃഷ്ണൻ പറഞ്ഞു.
എം.എ. മുംതാസ് സ്വാഗതം ആശംസിച്ചു. തനിമ കലാ സാഹിത്യ വേദി ജില്ലാ പ്രസിഡൻ്റ് അബു ത്വാഈ അധ്യക്ഷത വഹിച്ചു. എം. കവിത പുസ്തക പരിചയം നടത്തുകയും പത്മനാഭൻ ബാത്തൂർ പുസ്തകാസ്വാദനം അവതരിപ്പിക്കുകയും ചെയ്തു. ഉണ്ണിമാഷ് തൻ്റെ എഴുത്തനുഭവം പങ്കുവെച്ചു.
കഥപറച്ചിലിൽ സംസ്ഥാനതലത്തിലും അന്തർദേശീയ തലത്തിലും സമ്മാനങ്ങൾ നേടുകയും നാഷണൽ ലെവൽ പബ്ലിക് സ്പീക്കർ എന്ന നിലയിൽ ശ്രദ്ധേയനാകുകയും ചെയ്ത എട്ടാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ബിൻ മൊയ്തീനെ തനിമ കലാ സാഹിത്യ വേദിക്ക് വേണ്ടി ഡോ. വി. ബാലകൃഷ്ണൻ ചടങ്ങിൽ അനുമോദിച്ചു. തനിമ കലാ സാഹിത്യ വേദി സെക്രട്ടറി റഹ്‌മാൻ മുട്ടത്തൊടി നന്ദി പ്രകാശിപ്പിച്ചു.
Article Summary In English: Dr. V. Balakrishnan emphasized individual responsibility for environmental protection at a Kasaragod event. He highlighted promoting reading, conducting environmental writing workshops, and including local knowledge in biodiversity registers as ways to participate in conservation. An eighth-grade student, Muhammed Bin Moideen, was also honored.
Keywords: Kasaragod News, Kerala Environment News, Environmental Protection News, Dr. V. Balakrishnan News, Biodiversity Board News, Tanima Kala Sahithya Vedi News, Environmental Awareness News, Muhammed Bin Moideen News.