● കാസർകോട് നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിയാനയുടെ ഭർത്താവാണ്.
● രാവും പകലും വ്യത്യാസമില്ലാതെ ജനസേവനരംഗത്ത് സജീവമായിരുന്നു.
● നെല്ലിക്കുന്ന്, ബങ്കരക്കുന്ന്, കടപ്പുറം നിവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടു.
● സാംസ്കാരിക, സാമൂഹിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചു.
മുഹമ്മദലി നെല്ലിക്കുന്ന്
(MyKasargodVartha) മരണം ആർക്കും പ്രവചിക്കാൻ കഴിയാത്ത സത്യമാണ്. അത് എപ്പോൾ, എവിടെ വെച്ച് സംഭവിക്കുമെന്ന് അല്ലാഹുവിന് മാത്രമേ അറിയൂ. ഈയിടെയായി നമ്മളിൽ നിന്ന് ഒരുപാട് പ്രിയപ്പെട്ടവർ ഈ ലോകത്തോട് വിട പറഞ്ഞിരിക്കുന്നു – സ്നേഹിതർ, കളിക്കൂട്ടുകാർ, കുടുംബാംഗങ്ങൾ... ആ പട്ടികയിൽ വേറിട്ടുനിൽക്കുന്ന ഒരു വ്യക്തിത്വമായിരുന്നു ബണ്ടി ഹനീഫ്.
രാവും പകലും വ്യത്യാസമില്ലാതെ നാട്ടുകാരുടെ ആവശ്യങ്ങൾക്കായി ഓടിനടന്ന, ഈണും ഉറക്കവുമില്ലാതെ സേവനരംഗത്ത് സജീവമായിരുന്ന ഒരു ജനസേവകൻ. കാസർകോട് നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിയാനയുടെ ഭർത്താവാണ് ബണ്ടി ഹനീഫ്.
നാട്ടിലെ സാംസ്കാരിക, സാമൂഹിക മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രിയപ്പെട്ടവൻ. അദ്ദേഹത്തിന്റെ ആകസ്മിക വിയോഗം നാടിനെയും നാട്ടുകാരെയും കണ്ണീരിലാഴ്ത്തിയിരിക്കുന്നു. പൊതുപ്രവർത്തന രംഗത്തെ നിറസാന്നിധ്യമായിരുന്ന ബണ്ടി ഹനീഫ് ഇനി ഓരോരുത്തരുടെയും മനസ്സിൽ ഒരു ഓർമ്മയായി തങ്ങിനിൽക്കും.
പ്രതിഫലം ഇച്ഛിക്കാതെ നെല്ലിക്കുന്ന്, ബങ്കരക്കുന്ന്, കടപ്പുറം നിവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിൽ എന്നും മുൻപന്തിയിലായിരുന്നു അദ്ദേഹം. നെല്ലിക്കുന്നിൽ നിന്ന് ചൂരിയിലേക്ക് താമസം മാറിയെങ്കിലും നെല്ലിക്കുന്നോടുള്ള ബന്ധത്തിന് ഒരു കുറവും വന്നില്ല. അതിരാവിലെ ചൂരിയിലെ വീട്ടിൽ നിന്ന് നെല്ലിക്കുന്നിലെത്തി എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കണ്ട ശേഷമേ അദ്ദേഹം മടങ്ങിയിരുന്നുള്ളൂ.
ആരെങ്കിലും ഒരു കാര്യം ഏൽപ്പിച്ചാൽ അത് സത്യസന്ധമായി പൂർത്തിയാക്കിയിട്ടേയുള്ളൂ. നന്മ നിറഞ്ഞ ഒരു മനസ്സിന്റെ ഉടമയായിരുന്നു ബണ്ടി ഹനീഫ്. നെല്ലിക്കുന്ന് ജംഗ്ഷനിൽ എന്നും പുഞ്ചിരിയോടെ കണ്ടിരുന്ന ആ സൗമ്യനായ വ്യക്തി, എല്ലാവരുടെയും ഹൃദയത്തിൽ ഇടം നേടിയ പ്രിയ സ്നേഹിതൻ.
Article Summary: This article pays tribute to Bandi Haneef, a selfless public servant and community leader from Kasaragod, whose sudden demise has deeply saddened the local community.
Keywords: Bandi Haneef obituary, Kasaragod public servant, Nellikkunnu community leader, social worker Kasaragod, Kasaragod Municipality news, unexpected demise Kerala, tribute Bandi Haneef, selfless service Kerala.