Join Whatsapp Group. Join now!

Sad Demise | മുസ്ലീം ലീഗ് പ്രവർത്തകൻ ഹനീഫ് ബണ്ടി കുഴഞ്ഞുവീണ് മരിച്ചു

നെല്ലിക്കുന്ന് സ്വദേശി ഹനീഫ് ബണ്ടി (60) കുഴഞ്ഞുവീണ് മരിച്ചു. മുസ്ലീം ലീഗ് സജീവ പ്രവർത്തകനായിരുന്നു.

● അർധരാത്രി നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിക്കും മുൻപേ മരണം.

● കാസർകോട് നഗരസഭ സ്റ്റാൻഡിംഗ് ചെയർപേഴ്സൺ സിയാനയുടെ ഭർത്താവാണ്.

● നെല്ലിക്കുന്ന് മുഹ്‌യുദ്ദീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.


കാസർകോട്: (MyKasargodVartha) നെല്ലിക്കുന്ന് സ്വദേശിയും നിലവിൽ ബട്ടംപാറയിൽ താമസക്കാരനുമായ ഹനീഫ് ബണ്ടി (60) കുഴഞ്ഞുവീണ് മരിച്ചു. സജീവ മുസ്ലീം ലീഗ് പ്രവർത്തകനായിരുന്നു. മഹ്മൂദിന്റെയും റുഖിയയുടെയും മകനാണ്.

കഴിഞ്ഞ രാത്രി, പതിവ് പോലെ സുഹൃത്തുക്കളുമായി നെല്ലിക്കുന്ന് ജംക്ഷനിൽ സംസാരിച്ച് ഒമ്പത് മണിയോടെ വീട്ടിലെത്തിയ ഹനീഫ് ബണ്ടി ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാൻ കിടന്നു. എന്നാൽ, അർധരാത്രിയോടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയിൽ എത്തുംമുമ്പേ മരണം സംഭവിക്കുകയായിരുന്നു.

Muslim League Activist Haneef Bandi Collapses and Dies in Kasaragod

കാസർകോട് നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് ചെയർപേഴ്സൺ സിയാന (പള്ളിക്കൽ) ആണ് ഭാര്യ. ഹനീന, ഹനൂഫ്, സിനാൻ എന്നിവർ മക്കളാണ്. ഫസൽ (കാഞ്ഞങ്ങാട്), ഹാദിയ (തിരുവനന്തപുരം) എന്നിവരാണ് മരുമക്കൾ. ഷംസു, സലിം, ഹംസാരി, ഖദീജ, റാബിയ എന്നിവർ സഹോദരങ്ങളാണ്. മൃതദേഹം ബുധനാഴ്ച ഉച്ചയോടെ നെല്ലിക്കുന്ന് മുഹ്‌യുദ്ദീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.


Article Summary: Haneef Bandi (60), a Muslim League activist from Nellikkunnu, Kasaragod, collapsed and died after experiencing chest pain.

Keywords in English: Haneef Bandi death news, Muslim League activist Kasaragod, Nellikkunnu demise news, chest pain death Kerala, political figure obituary news, Kasaragod news today, Kerala local news


#HaneefBandi #Kasaragod #MuslimLeague #Obituary #KeralaNews #Nellikkunnu

Post a Comment