Join Whatsapp Group. Join now!

Award | കാസർകോടിന്റെ അഭിമാനം: ആദൂർ തങ്ങൾക്ക് ദേശീയ അംഗീകാരം; എ പി ജെ അബ്ദുൽ കലാം അവാർഡ് ഏറ്റുവാങ്ങി

കാസർകോടിന്റെ അഭിമാനമായ ആദൂർ തങ്ങൾക്ക് സാമൂഹിക സേവനത്തിനുള്ള എ.പി.ജെ. അബ്ദുൽ കലാം ദേശീയ പുരസ്‌കാരം ലഭിച്ചു.

● കൊൽക്കത്തയിലെ ആലിയ യൂണിവേഴ്‌സിറ്റിയാണ് പുരസ്‌കാരം നൽകിയത്.

● സാമൂഹിക സേവനത്തിന് അംഗീകാരം.

● പശ്ചിമ ബംഗാൾ എം.പി. മുഹമ്മദ് ഹസൻ ഇമ്രാനിൽ നിന്ന് ഏറ്റുവാങ്ങി.

കാസർകോട്: (MyKasargodVartha) കൊൽക്കത്തയിലെ ആലിയ യൂണിവേഴ്‌സിറ്റി ഏർപ്പെടുത്തിയ ഈ വർഷത്തെ എ.പി.ജെ. അബ്ദുൽ കലാം ദേശീയ പുരസ്‌കാരം ആദൂർ തങ്ങൾ ഏറ്റുവാങ്ങി. സമസ്ത കാസർകോട് ജില്ലാ മുശാവറ വൈസ് പ്രസിഡന്റും കർണാടക സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗവും ഉള്ളാൾ സയ്യിദ് മദനി അറബിക് കോളേജ് പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ മദനി അസോസിയേഷൻ പ്രസിഡന്റും പ്രമുഖ സൂഫിവര്യനുമായ മുഹമ്മദ് അഷ്റഫ് അസ്സഖാഫ് മദനി (ആദൂർ തങ്ങൾ) ആണ് പുരസ്‌കാരത്തിന് അർഹനായത്.

Kasaragod's Pride: Adoor Thangal Receives National Recognition, Accepts APJ Abdul Kalam Award

കൊൽക്കത്തയിൽ നടന്ന ചടങ്ങിൽ പശ്ചിമ ബംഗാൾ എം.പി. മുഹമ്മദ് ഹസൻ ഇമ്രാനിൽ നിന്നാണ് ആദൂർ തങ്ങൾ പുരസ്‌കാരം ഏറ്റുവാങ്ങിയത്. സാമൂഹിക സേവന രംഗത്ത് അദ്ദേഹം നടത്തിയ ജനക്ഷേമ പ്രവർത്തനങ്ങളെ മാനിച്ചാണ് ഈ അംഗീകാരം. ചടങ്ങിൽ കൊൽക്കത്ത ആലിയ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. ഉമറുൽ ഫാറൂഖ് ഉൾപ്പെടെ നിരവധി വിശിഷ്ടാതിഥികൾ പങ്കെടുത്തു.

Article Summary: Adoor Thangal, a prominent Sufi scholar and social worker from Kasaragod, received the APJ Abdul Kalam National Award from Aliah University, Kolkata, for his social welfare contributions.

Keywords: Kasaragod News, Adoor Thangal News, APJ Abdul Kalam Award News, National Award News, Social Service News, Islamic Scholar News, Aliah University News, Kerala Muslim Leader News

#AdoorThangal #APJAward #Kasaragod #NationalRecognition #SocialService #KeralaPrid

Post a Comment