● ക്രിക്കറ്റിൽ യുനൈറ്റഡ് സികെയും ഫുട്ബോളിൽ ഡോൺ ബോസ്ക്കൊയും റണ്ണേഴ്സ് പട്ടം കരസ്ഥമാക്കി
● ക്വാഡ് ഡ്രീം ഗ്രൂപ്പിന്റെ പിന്തുണയോടെയാണ് യു.എ.ഇ അമാസ്ക് ഫെസ്റ്റ് -25 സംഘടിപ്പിച്ചത്.
● അമാസ്ക് സന്തോഷ് നഗർ സെൻട്രൽ കമ്മിറ്റി ചെയർമാൻ സലീം ടി എ ഉദ്ഘാടനം നിർവഹിച്ചു.
ദുബൈ: (MyKasargodVartha) ഖിസൈസിലെ വുഡ്ലം പാർക്ക് സ്കൂൾ എ.കെ ഗ്രൂപ്പ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച അമാസ്ക് ഫെസ്റ്റ്- 25 ഫുട്ബാൾ, ക്രിക്കറ്റ് പ്രീമിയർ ലീഗിൽ യൂത്ത് ഗയ്സ് സന്തോഷ് നഗർ ചാമ്പ്യന്മാരായി. ക്രിക്കറ്റിൽ യുനൈറ്റഡ് സികെയും ഫുട്ബോളിൽ ഡോൺ ബോസ്ക്കൊയും റണ്ണേഴ്സ് പട്ടം കരസ്ഥമാക്കി.
ക്വാഡ് ഡ്രീം ഗ്രൂപ്പിന്റെ പിന്തുണയോടെയാണ് യു.എ.ഇ അമാസ്ക് ഫെസ്റ്റ് -25 സംഘടിപ്പിച്ചത്. യു.എ.ഇ അമാസ്ക്കിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് ക്ലബ് അംഗങ്ങളെ ഉൾപ്പെടുത്തി ക്രിക്കറ്റ്, ഫുട്ബാൾ പ്രീമിയർ ലീഗും ഫാമിലി മീറ്റിന്റെ ഭാഗമായി കുട്ടികൾക്കായുള്ള വിവിധ തരം കലാമത്സരങ്ങളും സംഘടിപ്പിച്ചു.
അമാസ്ക് സന്തോഷ് നഗർ സെൻട്രൽ കമ്മിറ്റി ചെയർമാൻ സലീം ടി എ ഉദ്ഘാടനം നിർവഹിച്ചു. പരിപാടിയിൽ ചെങ്കള പഞ്ചായത്ത് 11-ാം വാർഡ് മുൻ മെമ്പർ എ അഹ്മദ് ഹാജി, എ. കെ ഗ്രൂപ്പ് ചെയർമാന്മാരായ സഫ്‌വാൻ എ.കെ, മർവാൻ എ.കെ, അബ്ദുർ റഹ്മാൻ, അമീൻ നായന്മാർമൂല, ഇൻഫ്ലുൻസർ മിദ്ലാജ് (ചാപ്പ ലോട്ടസ്) എന്നിവരും അതിഥികളായിരുന്നു.

യുഎഇ അമാസ്ക് കൺവീനർ ഉനൈസ് ചൂരി സ്വാഗതം പറഞ്ഞു. ക്ലബ് ചെയർമാൻ ശാഫി അബ്ദുല്ല അധ്യക്ഷത വഹിച്ചു. സുമൈസ് ബദ്രിയ നന്ദിയും പറഞ്ഞു.
ക്രിക്കറ്റ് ഫുട്ബാൾ പ്രീമിയർ ലീഗിൽ വിജയിച്ചവർക്കുള്ള സമ്മാനദാന ചടങ്ങിന് വർക്കിംഗ് കമ്മിറ്റി അംഗങ്ങളായ മൊയ്തു ബോംബെ, ഇർഫാൽ പി. എ, തംസീർ പി.കെ, ജലീൽ ഗോവ, ബി. എ ഹാരിസ്, അബൂതാഹിർ, നിയാസ് സി. കെ, അഷ്മൽ, സാബിത് സി.എ, അബ്ബാസ് സി.എ, അൽത്താഫ്, നൗഷാദ് കുഞ്ഞിക്കാനം, സിദ്ധീഖ് പി.എം എന്നിവർ നേതൃത്വം നൽകി.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക
Youth Guys from Santoshnagar won the cricket and football premier leagues at UAE AMASK Fest-25, organized as part of AMASK's 10th anniversary celebrations. Keywords: UAE News, Dubai News, Sports News, AMASK Fest News, Football News, Cricket News, Premier League News, Sports Event News
#UAEAMASKFest #CricketNews #FootballNews #SportsFestival #YouthChampions #DubaiSports