Join Whatsapp Group. Join now!

മനസില്‍ തികട്ടി വരുന്ന വാപ്പയുടെ ഓര്‍മ്മകളില്‍

എന്റെ വാപ്പ (അബ്ദുര്‍ റഹ് മാന്‍ ബൂഡ്) ജീവിതത്തോട് വിട പറയുന്നത് ഈ അടച്ചിരിപ്പ്് വേളയിലാണ്. അത് കൊണ്ട് തന്നെ വളരെപ്പേരിലേക്കൊന്നും Kerala, News, Mohammed Haneefa BA Patla, Remembrance of Abdul Rahman Bood
അനുസ്മരണം/ മുഹമ്മദ് ഹനീഫ ബി എ പട്‌ള

(my.kasargodvartha.com 23.07.2020) എന്റെ വാപ്പ (അബ്ദുര്‍ റഹ് മാന്‍ ബൂഡ്) ജീവിതത്തോട് വിട പറയുന്നത് ഈ അടച്ചിരിപ്പ് വേളയിലാണ്. അത് കൊണ്ട് തന്നെ വളരെപ്പേരിലേക്കൊന്നും വിവരം കൈമാറാനോ വിവരം നല്‍കപ്പെട്ടവര്‍ക്ക് തന്നെ മരണാനന്തര ചടങ്ങുകളില്‍ ഭാഗഭാക്കാവാനോ സാധിച്ചില്ല. സ്‌നേഹിച്ചും സ്‌നേഹിക്കപ്പെട്ടും കൊതി തീരാത്ത ഒരു മകനെന്ന നിലയിലാവും ആ വേര്‍പാട് ഇപ്പോഴും അകാലത്തില്‍ പൊഴിഞ്ഞ് പോയത് പോലെ എനിക്കനുഭവപ്പെടുന്നത്. പതിവ് പോലെ മരണപ്പെടുന്നതിന് രണ്ട് മാസങ്ങള്‍ക്ക് മുമ്പ് ബാങ്ക് വിളി ചെവിയിലേക്കിറ്റ് വീണ ഒരു സുബഹി (പ്രഭാത) സമയത്ത് അദ്ദേഹം, ത്വാഹാ നഗര്‍ പളളിയിലേക്ക് പുറപ്പെട്ട് വീടിന്റെ ഗെയിറ്റ് വരെയെ എത്തിയുള്ളൂ.. അസ്വസ്ഥത അനുഭവപ്പെട്ട് തിരിച്ചു വന്ന് വീടിന്റെ സിറ്റൗട്ടിലെ കസേരയിലിരുന്നു അതോടെ തുടങ്ങിയ കിടപ്പ് (സ്‌ട്രോക്ക് സംബന്ധമായ) കലശലായി പിന്നീട് മരണത്തിന്റെ നിത്യമായ തണുത്ത നിശ്ചലതയിലേക്ക് കടന്നു പോവുകയായിരുന്നു. മംഗലാപുരത്തെയും, പിന്നീട് കാസര്‍കോട്ടെ ആശുപത്രീ വാസത്തില്‍ നിന്ന്, ഡോക്ടര്‍മാര്‍ കൈയൊഴിഞ്ഞപ്പോള്‍ വീട്ടിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ഒരു ഓര്‍മ്മക്കുറിപ്പ് രേഖപ്പെടുത്താന്‍ ഞാന്‍ തുനിയുന്നത് അദ്ദേഹം ജീവിച്ചു പോയ വഴികളില്‍ കുടുംബത്തോടൊപ്പം ആ കരുതല്‍ ചുറ്റുവട്ടങ്ങളിലേക്കും പ്രസരിപ്പിച്ചു എന്നത് കാരണമാണ്. പലര്‍ക്കും വാപ്പ ജീവിത്തിലുടനീളം നീട്ടിയ ചില കൊച്ചു കൊച്ചു സഹായഹസ്തങ്ങള്‍ തന്റെ സേവന പാതയില്‍ മാതൃകകളായി,  മിന്നാമിനുങ്ങ് വെട്ടങ്ഹളായി ഈ ഇരുട്ടിലും ജ്വലിച്ചു നില്‍ക്കുന്നു എന്നതാണ്. തലയില്‍ വലിയ തളങ്കരത്തൊപ്പിക്കൊപ്പം, വളരെ എളിയ ജീവിതവും സൗമ്യതയാര്‍ന്ന സംസാര രീതിയും, ഇത് പറഞ്ഞാല്‍ ആരും വാപ്പയെ തിരിച്ചറിയും.

മധൂര്‍, പട്‌ളയിലെ ഒരു സാധാരണ കുടുംബത്തിലാണ് വാപ്പ ജനിക്കുന്നത്. ചെറിയ ക്ലാസുകളിലെ പഠനത്തിനു ശേഷം ജീവിതം മാര്‍ഗ്ഗം തേടി മുംബൈയിലേക്ക് ചേക്കേറി. ഹിന്ദിയില്‍ ആശയ വിനിമയം സാധ്യമായി തുടങ്ങിയതോടെ ഡ്രൈവിങ് പഠിച്ച് നേരെ പോയി ടാക്‌സി പെര്‍മിറ്റ് കരസ്തമാക്കുകയായിരുന്നു.. ഒരു ഹ്രസ്വ കാലം മുംബൈ മഹാ നഗരത്തില്‍ ടാക്‌സി ഡ്രൈവറായരിക്കവേയാണ് കണ്ടാല ഘാട്ടി അടക്കമുള്ള ദുര്‍ഘടമായ വഴികളിലൂടെ പല തവണ ടാക്‌സി ഓടിച്ചു കൊണ്ട് തന്നെ വാപ്പ നാട്ടിലേക്ക് വന്നിരുന്നത്. ഇത്തരം സാഹസീകരായ യുവത്വത്തെ അന്ന് ഗള്‍ഫ് മണലാരണ്യം മാടി വിളിക്കുകയായിരുന്നു. ആ മോഹവലയത്തില്‍ പെട്ട് വാപ്പയും ഉയര്‍ന്ന ജീവിതമാര്‍ഗ്ഗം തേടി  വിമാനം കയറി, അബൂദാബിയിലേക്ക്. അവിടെ വിംപി റെസ്റ്റോറന്റിലും ഒരറബി വീട്ടിലുമൊക്കെ ചെറിയ ചെറിയ കാലയളവിലെ ജോലിക്ക് ശേഷം അവിടുത്തെ ഒരു സെമി ഗവണ്‍മെന്റ് സ്ഥാപനത്തിലേക്ക് കയറാന്‍ ജോലി വീട്ടിലെ മാലിക് തന്നെ സഹായിക്കുന്നു. വാപ്പക്ക് സഹചര്യമനുസരിച്ച് വലിയ സമ്പന്നനാകാമായിരുന്നു. പക്ഷെ സത്യ സന്ധതയും സഹജീവി കാരുണ്യവും അതിനൊന്നും അനുവദിച്ചില്ല. താഴെത്തട്ടിലുള്ളവരിലേക്ക് അറിഞ്ഞും അറിയാതെയും കൈകയയഞ്ഞ് സഹായിക്കാന്‍ എന്നും വാപ്പ തന്റെ നല്ലൊരു സമയവും വിനിയോഗിച്ചിരുന്നു. ദീനീ മേഖലയില്‍ പള്ളി പരിപാലനങ്ങളിലും പുതിയ തലമുറയുടെ ദീനീ വിദ്യാഭ്യാസ മേഖലയിലും തന്റെ സേവന സാന്നിദ്ധ്യം എത്തിക്കാന്‍ വാപ്പക്ക് വല്ലാത്തൊരു ഉത്സാഹമായിരുന്നു.

തന്റെ ആരാധ്യനായ നേതാവ് സുലൈമാന്‍ സേഠിനെ അബൂദാബിയില്‍ വെച്ചാണ് വാപ്പ കണ്ടു മുട്ടുന്നത്. അദ്ദേഹവുമായുള്ള അടുപ്പം തന്നെയാണ് പില്‍ക്കാലത്ത് ഐ.എന്‍.എല്ലില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഹേതുവായത്. തന്റെ സേവന രംഗത്ത് ആ അതിര്‍ വരമ്പുകളൊന്നും പ്രകടമായില്ല. എല്ലാവരും അദ്ദേഹത്തിന് സ്വന്തക്കാരെ പോലെ ആയിരുന്നു. കൂട്ടായ പ്രവര്‍ത്തന മേഖലകളില്‍ എല്ലാ സംഘടനകളുമായും കൈകോര്‍ത്ത് പ്രവര്‍ത്തിക്കാന്‍ ഗള്‍ഫിലെ ജോലി കഴിഞ്ഞുള്ള വേളകള്‍ ഉപയുക്തമാക്കിയിരുന്നു. ജോലി കഴിഞ്ഞ് മുറിയിലെത്തിയാല്‍ വാപ്പ വിശ്രമത്തിന്റെ പേരില്‍ ഒതുങ്ങിക്കൂടിയില്ല. ആ നാല് പതിറ്റാണ്ട് കാലത്തിനിടയിലെ പ്രവാസികളായ നാട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും അദ്ദേഹത്തിന്റെ സഹായം ലഭിച്ചിരുന്നത് പലരും അനുസ്മരിക്കുന്നു. നാട്ടിലെ (പട്‌ള) പള്ളിയുടെയും മദ്‌റസയുടെയും ഉന്നമനത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുമായിരുന്നു. ബൂഡ് മസ്ജിദിന്റെ പുനര്‍നിര്‍മ്മാാണത്തിന് വേണ്ടിയുള്ള പട്‌ള പ്രവാസികളുടെ പ്രവര്‍ത്തനത്തിലും സജീവമായിരുന്നു.

നാലഞ്ച് മാസങ്ങള്‍ക്ക് മുമ്പ് തന്റെ സ്‌പോന്‍സറുടെ വിയോഗ വിവരം അറിഞ്ഞാണ് വീണ്ടും സന്ദര്‍ശന വിസയില്‍ ഗള്‍ഫിലെത്തുന്നത്. ആ സൗഹൃദത്തിന്റെ ആഴമാണ് അത് വെളിവാക്കുന്നത്. ഗള്‍ഫ് തൊഴില്‍ ജീവിതം ഒഴിവാക്കി, ആ നാടിനോട് വിട പറയുന്ന വേളയില്‍ ആ അറബി യാത്രയാക്കിയ സന്ദര്‍ഭം വാപ്പ പലപ്പോഴും അനുസ്മരിച്ചിട്ടുണ്ട്. കൂടെ ജോലി ചെയ്യുന്ന ഒരു അറബി വാപ്പയുടെ ഉറ്റ സുഹൃത്താവുകയും വാപ്പയോടൊപ്പം നാട്ടിലേക്ക് വരികയും ഉണ്ടായി. പട്‌ള ത്വാഹ നഗറിലെ പള്ളിയും മദ്‌റസയും ആ സന്ദര്‍ശനത്തിന്റെ ബാക്കി പത്രമാണ്.  2008ലാണ് വാപ്പ പ്രവാസ ജീവിത്തിന് വിരാമമിട്ട് കൊണ്ട് നാടണയുന്നത്. അതിന് ശേഷം പട്‌ള വലിയ ജുമാ മസ്ജിദിന് കീഴില്‍ ജോലി ചെയ്യുന്ന ഉസ്താദന്മാര്‍ക്ക് ഭക്ഷണമൊരുക്കുന്നതില്‍ വ്യാപൃതമാവുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ വാപ്പ തന്റെ നിത്യ വിശ്രമത്തിന് ഖബറിടം തെരഞ്ഞെടുത്ത് വെച്ചിരുന്നു. ഇഹലോകത്തെ മിക്ക യാത്രകള്‍ക്കും എപ്രില്‍ 11 തെരഞ്ഞെടുക്കാറുണ്ടായിരുന്നു വാപ്പ. ഈ എപ്രില്‍ പിറന്നതോടെ, ഓരോ ദിവസവും അതെന്നെ അസ്വസ്ഥനാക്കിയിരുന്നു. പക്ഷെ വാപ്പക്ക് 2020 എപ്രില്‍ 11 വരെ ജീവന്‍ മുന്നോട്ട് കൊണ്ട് പോകാനായില്ല. എപ്രില്‍ 5ന് രാവിലെ ഞങ്ങളെ അനാഥരാക്കി അദ്ദേഹം വിട പറഞ്ഞു. പക്ഷെ അന്നെ ദിവസം 1441 ശഹബാന്‍ 11 ആയിരുന്നു. സ്വന്തം കുടുംബത്തിനൊപ്പം സ്‌നേഹിതര്‍ക്ക് വേണ്ടിയും അയല്‍ക്കാര്‍ക്ക് വേണ്ടിയും നാട്ടുകാര്‍ക്ക് വേണ്ടിയും തന്റെ ആയുഷ്‌കാലം മുഴുവന്‍ നീക്കി വെച്ച കരുതലുകളുടെ നിര്‍വൃതിയോടെ വളരെ സൗമ്യനായ..ി ഒരു ചെറു പുഞ്ചിരി മുഖത്ത വെച്ച്..  മഗ്ഫിറത്തും മര്‍ഹമത്തും നേര്‍ന്നു കൊണ്ട് മൂത്ത മകന്‍.


Keywords: Kerala, News, Mohammed Haneefa BA Patla, Remembrance of Abdul Rahman Bood
  < !- START disable copy paste -->   

Post a Comment