Join Whatsapp Group. Join now!

Obituary | കാസർകോടൻ മൈതാനങ്ങളെ ത്രസിപ്പിച്ച 'ഡിഗ്രി' മുഹമ്മദ് കുഞ്ഞി വിടവാങ്ങി; അന്ത്യം സ്വകാര്യ ആശുപത്രിയിൽ

Former football player and Muslim League leader 'Degree' Mohammed Kunhi passed away. He was a star player of Kasaragod National Sports Club.
● പഴയകാല ഫുട്ബോൾ താരവും മുസ്ലിംലീഗ് നേതാവുമായ ടി.എ മുഹമ്മദ് കുഞ്ഞി നിര്യാതനായി
● 'ഡിഗ്രി' അളവിലുള്ള ഷോട്ടുകളിലൂടെ ഗോൾ നേടിയിരുന്നതിനാലാണ് 'ഡിഗ്രി' എന്ന പേര് വന്നത് ● ഖബറക്കം ചൊവ്വാഴ്ച വൈകുന്നേരം മാലിക് ദീനാർ വലിയ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ നടക്കും

തളങ്കര: (MyKasargodVartha) പഴയകാല ഫുട്‌ബോള്‍ താരവും മുസ്ലിംലീഗ് നേതാവുമായ ടി.എ മുഹമ്മദ് കുഞ്ഞി (67) നിര്യാതനായി. 'ഡിഗ്രി' മുഹമ്മദ് കുഞ്ഞി എന്നറിയപ്പെട്ടിരുന്ന അദ്ദേഹം ചൊവ്വാഴ്ച രാവിലെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് മരണപ്പെട്ടത്. ആരോഗ്യ പ്രശ്‌നങ്ങളെത്തുടർന്ന് ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു. നിലവിൽ മുസ്ലിംലീഗ് തളങ്കര കണ്ടത്തില്‍ വാര്‍ഡ് കമ്മിറ്റി പ്രസിഡണ്ടാണ്.

മൈതാനങ്ങളെ ത്രസിപ്പിച്ച 'ഡിഗ്രി'

ഒരുകാലത്ത് കാസര്‍കോടന്‍ ഫുട്‌ബോള്‍ മൈതാനങ്ങളെ ആവേശത്തിലാഴ്ത്തിയ മികച്ച ഫോര്‍വേഡായിരുന്നു മുഹമ്മദ് കുഞ്ഞി. മൈതാനത്തിന്റെ മധ്യത്തില്‍ നിന്ന് പോലും തീ പാറുന്ന ഷോട്ടുകളുമായി ഗോള്‍ നേടാനുള്ള അദ്ദേഹത്തിന്റെ കഴിവ് പ്രശസ്തമായിരുന്നു. ഉന്നം തെറ്റാതെ കൃത്യമായ അളവില്‍ പന്ത് പായിച്ച് ഗോള്‍ പോസ്റ്റുകള്‍ കുലുക്കിയിരുന്നതിനാലാണ് ഫുട്‌ബോള്‍ ആരാധകര്‍ അദ്ദേഹത്തെ സ്‌നേഹപൂര്‍വ്വം 'ഡിഗ്രി' എന്ന് വിളിച്ചിരുന്നത്.

Former football player and Muslim League leader 'Degree' Mohammed Kunhi passes away

കായിക ജീവിതം

കാസര്‍കോട് നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ പ്രധാന താരങ്ങളില്‍ ഒരാളായിരുന്നു അദ്ദേഹം. 1980-90 കാലഘട്ടത്തിൽ ജില്ലയിലും പുറത്തും ജൈത്രയാത്ര നടത്തിയ നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഗോളടി യന്ത്രമായാണ് മുഹമ്മദ് കുഞ്ഞി അറിയപ്പെട്ടത്. 

മാംഗളൂര്‍ സ്‌പോര്‍ട്ടിംഗിന് വേണ്ടിയും ബൂട്ടണിഞ്ഞിട്ടുണ്ട്. കളിക്കളത്തിന് പുറമെ മികച്ച സംഘാടകന്‍ കൂടിയായിരുന്ന അദ്ദേഹം കാസര്‍കോട് നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ജനറല്‍ സെക്രട്ടറിയായും ട്രഷററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നേരത്തെ പ്രവാസിയായിരുന്നു.

കുടുംബം

മുന്‍ എം.എല്‍.എ ടി.എ ഇബ്രാഹിമിന്റെ സഹോദരന്‍ പരേതനായ ടി.എ അബ്ദുല്ലയുടെയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: പരേതയായ ആയിഷ. 

മക്കള്‍: അര്‍ഷദ് (വെല്‍നസ് സെന്റര്‍, പാലക്കുന്ന്), മുസൈന, പരേതയായ മുഫീദ. മരുമക്കള്‍: ഷംബ്രീന (മംഗളൂരു), സഹല്‍ (ബന്തിയോട്). 

സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍ ചെട്ടുംകുഴി, ഖാലിദ് ചെട്ടുംകുഴി, സാഹിറ വിദ്യാനഗര്‍, പരേതരായ ടി.എ ഉസ്മാന്‍ മാസ്റ്റര്‍, സുലൈഖ, സുബൈദ (മാങ്ങാട്).

ഖബറടക്കം ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ നടക്കും.

ഈ വാർത്ത ഷെയർ ചെയ്യുക.

Article Summary: Former football player and Muslim League leader 'Degree' Mohammed Kunhi passed away in Kasaragod.

Keywords: Kasaragod News, Thalangara News, Obituary, Degree Mohammed Kunhi, Football Player, Muslim League, Malik Deenar, Kerala News

#Kasaragod #Thalangara #Football #Obituary #MuslimLeague #Kerala

Post a Comment