മൊഗ്രാൽ: (MyKasargodVartha) കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട വി.പി അബ്ദുൽഖാദർ ഹാജിക്കും വൈസ് പ്രസിഡണ്ട് ബൽക്കീസ് എം. ഗഫാറിനും മൊഗ്രാൽ ദേശീയവേദി സ്വീകരണം നൽകി.
ചടങ്ങിൽ കുമ്പള ഗ്രാമപഞ്ചായത്ത് പരിധിയിൽ അടിയന്തരമായി നടപ്പിലാക്കേണ്ട വികസന പദ്ധതികളുടെ സമഗ്ര രൂപരേഖ ദേശീയവേദി ഭാരവാഹികൾ പഞ്ചായത്ത് അധികൃതർക്ക് സമർപ്പിച്ചു. ദേശീയവേദി പ്രസിഡണ്ട് എ.എം സിദ്ദീഖ് റഹ്‌മാൻ, ജനറൽ സെക്രട്ടറി പി.എം മുഹമ്മദ് കുഞ്ഞി എന്നിവർ ചേർന്നാണ് രൂപരേഖ കൈമാറിയത്.
ദേശീയവേദി പ്രസിഡണ്ട് എ.എം സിദ്ധീഖ് റഹ്‌മാൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.എം മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. ഉപദേശക സമിതി ചെയർമാൻ എം. മാഹിൻ മാസ്റ്റർ, മൊഗ്രാൽ വലിയ ജുമാമസ്ജിദ് പ്രസിഡണ്ട് കെ.എം അബ്ദുല്ല കുഞ്ഞി സ്പിക്, ഡോ. ജിതിൻ മോഹൻ, നാസിർ മൊഗ്രാൽ, നാസർ ബായാർ, സീനിയർ അംഗങ്ങളായ എം.എ അബ്ദുറഹ്‌മാൻ സുർത്തിമുല്ല, ഹമീദ് പെർവാഡ്, ഇമ്രാൻ, ഹമീദ് കാവിൽ എന്നിവർ ആശംസകൾ നേർന്നു.
ദേശീയവേദി ഭാരവാഹികളായ കെ.പി മുഹമ്മദ് സ്മാർട്ട്, എം. വിജയകുമാർ, മുഹമ്മദ് അഷ്റഫ് സാഹിബ്, ഗൾഫ് കമ്മിറ്റി അംഗങ്ങളായ ലുക്മാൻ അഹമ്മദ് എസ്, പി.വി അൻവർ, എ.എച്ച് ഇബ്രാഹിം, എക്സിക്യൂട്ടീവ് അംഗങ്ങളായ എം.ജി അബ്ദുൽ റഹ്‌മാൻ, മുഹമ്മദ് അബ്ക്കോ, എം.എ മൂസ, കാദർ മൊഗ്രാൽ, എച്ച്.എം കരീം, അബ്ദുല്ല കുഞ്ഞിനട്പ്പളം, എം.എസ് മുഹമ്മദ് കുഞ്ഞി, ടി.എ ജലാൽ, വിശ്വനാഥൻ, മിശാൽ റഹ്‌മാൻ, ഉമൈർ അഹമ്മദ് എസ്, കെ.പി അഷ്റഫ്, അർഷാദ് ഹുബ്ലി എന്നിവർ സംബന്ധിച്ചു. ജോയിൻ്റ് സെക്രട്ടറി ബി.എ മുഹമ്മദ് കുഞ്ഞി നന്ദി പറഞ്ഞു.
ദേശീയവേദി സമർപ്പിച്ച പ്രധാന വികസന നിർദ്ദേശങ്ങൾ:
● കുമ്പള ഗ്രാമപഞ്ചായത്തിന് വരുമാനം ഉറപ്പാക്കുന്ന ബസ് സ്റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ലക്സ് പദ്ധതി യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പിലാക്കുക. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഇത് നടപ്പാക്കാത്തതുമൂലം പഞ്ചായത്തിന് കോടികളുടെ വരുമാന നഷ്ടമാണ് ഉണ്ടാകുന്നത്.
● നിർമ്മാണം പൂർത്തിയായി കിടക്കുന്ന കുമ്പള മത്സ്യ മാർക്കറ്റ്, ബദിയടുക്ക റോഡിലെ വഴിയോര വിശ്രമ കേന്ദ്രം എന്നിവ അടിയന്തരമായി തുറന്നുകൊടുക്കുക.
● കുമ്പള സിഎച്ച്സി കെട്ടിട നവീകരണത്തിന് അനുവദിച്ച തുക വിനിയോഗിച്ച് പ്രവൃത്തി വേഗത്തിലാക്കുക.
● ആരിക്കാടി കോട്ട, തീരദേശ മേഖല, പുഴയോരം എന്നിവയെ കോർത്തിണക്കി കുമ്പളയിൽ ടൂറിസം പദ്ധതികൾ നടപ്പിലാക്കുക.
● ഫിഷറീസ് വകുപ്പ് നാരായണമംഗലത്ത് നടപ്പിലാക്കുന്ന മത്സ്യത്തൊഴിലാളികൾക്കായുള്ള 'പുനർഗേഹം' പദ്ധതി വേഗത്തിലാക്കുക.
● പാതിവഴിയിൽ ഉപേക്ഷിച്ച കുമ്പള മുജുംഗാവിലെ സാംസ്കാരിക വകുപ്പിന്റെ 'യക്ഷഗാന കലാ കേന്ദ്രം' പദ്ധതി പൂർത്തിയാക്കാൻ ഇടപെടുക.
● കിദൂരിൽ പൂർത്തിയായ ടൂറിസം വകുപ്പിന്റെ 'പക്ഷി ഗ്രാമം പദ്ധതി' സഞ്ചാരികൾക്കായി തുറന്നുകൊടുക്കുക.
● ജലസേചന വകുപ്പിന്റെ പരിഗണനയിലുള്ള മൊഗ്രാൽ 'കാടിയംകുളം' നവീകരണ പദ്ധതി ഉടൻ നടപ്പിലാക്കുക.
● മൊഗ്രാൽ നാങ്കി കടപ്പുറത്ത് മഴക്കാലത്ത് 25-ഓളം കുടുംബങ്ങളെ ബാധിക്കുന്ന വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി സ്വീകരിക്കുക.
● കുമ്പള റെയിൽവേ സ്റ്റേഷൻ സാറ്റലൈറ്റ് സ്റ്റേഷനായി ഉയർത്തുക, കൂടുതൽ ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുക.
● തീരദേശ മേഖലയിലെ യാത്രാദുരിതം പരിഹരിക്കാൻ റെയിൽവേ ഓവർ ബ്രിഡ്ജുകൾ നിർമ്മിക്കാൻ ഇടപെടുക.
● കൊപ്പളം തീരദേശ ലിങ്ക് റോഡിൽ നിന്ന് പുഴയോരത്തുകൂടി മൊഗ്രാൽ പച്ചക്കാട്ടിലേക്ക് റോഡ് നിർമ്മിക്കുക, പച്ചക്കാട്ടിൽ പുലിമുട്ട് സ്ഥാപിക്കുക, മൊഗ്രാൽ പുത്തൂരിനെ ബന്ധിപ്പിക്കുന്ന പാലത്തിനായി ഇടപെടുക.
● കാസർകോട് നഗരസഭ മാതൃകയിൽ കുമ്പളയിലെ തെരുവോര കച്ചവടക്കാർക്ക് പുനരധിവാസ കടമുറികൾ അനുവദിക്കുക.
● ഗതാഗതം നിരോധിച്ചതും തകർച്ചാഭീഷണി നേരിടുന്നതുമായ കൊടിയമ്മ-കഞ്ചിക്കട്ട പാലം പൊതുമരാമത്ത് വകുപ്പുമായി സഹകരിച്ച് പുനർനിർമ്മിക്കുക.
● എസ്.സി കോളനികളിലെ കുടിവെള്ള പദ്ധതികളും പ്രവർത്തനരഹിതമായ ടിവി സെന്ററുകളും നവീകരിക്കുക.
കുമ്പളയുടെ വികസനത്തിനായുള്ള ഈ നിർദ്ദേശങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യൂ. വാർത്ത ഷെയർ ചെയ്യൂ.
Article Summary: Mogral Deshiya Vedi honored Kumbala Panchayat President and VP, submitting a 15-point development plan focusing on infrastructure and tourism.
Keywords: Kumbala News, Kasaragod News, Mogral Deshiya Vedi, Development Plan, Kumbala Panchayat, VP Abdulla Khader Haji, Kerala News, Local Politics
#Kumbala #Kasaragod #Development #Mogral #Kerala #Panchayat

