● ഭരണഘടനയുടെ 75-ാം വാർഷികവുമായി ബന്ധപ്പെട്ട് രാജ്യസഭയിൽ നടന്ന പ്രത്യേക ചർച്ചയ്ക്കിടെ ചൊവ്വാഴ്ച വൈകിട്ട് നടത്തിയ പരാമർശമാണ് വിവാദമായത്.
● ചടങ്ങ് ഡിസിസി സെക്രട്ടറി സുന്ദരൻ ആരിക്കാടി ഉദ്ഘാടനം ചെയ്തു. പൃഥ്വിരാജ് ഷെട്ടി സ്വാഗതം പറഞ്ഞു.
കുമ്പള: (MyKasargodVartha) ഭരണഘടനാ ശിൽപി ബി ആർ അംബേദ്കറേയും ഭരണഘടനയെയും അപമാനിക്കുകയും, അവഹേളിക്കുകയും ചെയ്തുവെന്നാരോപിച്ച് കുമ്പളയിൽ കോൺഗ്രസ് പ്രവർത്തകർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു.
ഭരണഘടനയുടെ 75-ാം വാർഷികവുമായി ബന്ധപ്പെട്ട് രാജ്യസഭയിൽ നടന്ന പ്രത്യേക ചർച്ചയ്ക്കിടെ ചൊവ്വാഴ്ച വൈകിട്ട് നടത്തിയ പരാമർശമാണ് വിവാദമായത്. 'അംബേദ്‌കർ, അംബേദ്‌കർ, അംബേദ്‌കർ, അംബേദ്‌കർ എന്നിങ്ങനെ പറയുന്നത് ഫാഷനായിരിക്കുന്നു. ഇതിനുപകരം ദൈവത്തിന്റെ പേരാണ് കോൺഗ്രസ് പറയുന്നതെങ്കിൽ, അവർക്ക് സ്വർഗത്തിൽ ഇടം കിട്ടുമായിരുന്നു', എന്നാണ് അമിത് ഷാ പറഞ്ഞത്.
ചടങ്ങ് ഡിസിസി സെക്രട്ടറി സുന്ദരൻ ആരിക്കാടി ഉദ്ഘാടനം ചെയ്തു. പൃഥ്വിരാജ് ഷെട്ടി സ്വാഗതം പറഞ്ഞു. ബഷീർ അഹമ്മദ് സിദ്ദിഖ് മൊഗ്രാൽ അധ്യക്ഷത വഹിച്ചു. രവീന്ദ്ര മാസ്റ്റർ, മോഹൻ റൈ, ലോക്കനാഥ് ഷെട്ടി, ചന്ദ്ര കാജൂർ, രമേശ് ഗാന്ധിനഗർ, സലിം പുത്തികെ, അബ്ദുല്ല കുണ്ടങ്കറടുക്ക, ഗണേഷ് ബണ്ടാരി, സിഎം ഹംസ, സുലൈമാൻ ഊജം പദവ്, ഡോൾഫി ഡിസോസ, സച്ചിദാനന്ദഷെട്ടി, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് രവി പൂജാരി, ദയാനന്ദ ബാഡൂർ, രവി രാജ് തുമ്മ, നാരായണ എന്നിവർ സംസാരിച്ചു. പത്മനാഭ കിദൂർ, കേശവ ദർബാർ കട്ട, ഹരീഷ് മുളിയടുക്ക, നാരായണ കിദൂർ, ചന്ദ്രശേഖർ പി കെ, കൃഷ്ണൻ ദർബാർ കട്ട എന്നിവർ നേതൃത്വം നൽകി. സലിം പുത്തികെ നന്ദി പറഞ്ഞു.
Keywords: Amit Shah, Congress, Ambedkar, Effigy, Protest, Remarks, Kumbala, Constitution, BJP, India
#AmitShah, #CongressProtest, #AmbedkarRemarks, #Kumbala, #EffigyBurning, #IndiaPolitics