Join Whatsapp Group. Join now!

Celebration | കാൽപന്തുകളിക്ക് പിന്നാലെ ഇശൽ തേൻമഴ; മൊഗ്രാലിൽ 'പക്ഷിപ്പാട്ടിന്റെ' നൂറാം വാർഷികാഘോഷം ശനിയാഴ്ച

Mogral to celebrate 100th anniversary of 'Pakshippattu' by Nadathoppil Abdulla on Jan 31. Programs include literary seminar and cultural evening.

● 2026 ജനുവരി 31 ശനിയാഴ്ച കാസർകോട്ടും മൊഗ്രാലിലുമായി വിപുലമായ പരിപാടികൾ നടക്കും ● സാഹിത്യ സെമിനാർ, സാംസ്കാരിക സമ്മേളനം, മാപ്പിള കലാസന്ധ്യ എന്നിവയാണ് പ്രധാന പരിപാടികൾ

മൊഗ്രാൽ: (KasargodVartha) കാൽപന്തുകളിയുടെ ആരവങ്ങൾക്ക് പിന്നാലെ ഇശൽ ഗ്രാമത്തിൽ ഇശൽ തേൻമഴ പെയ്തിറങ്ങാൻ ഇനി മൂന്ന് ദിവസം മാത്രം. മൊഗ്രാലിലെ ഇശൽ ചക്രവർത്തി നടത്തോപ്പിൽ അബ്ദുള്ള രചിച്ച ‘പക്ഷിപ്പാട്ടിന്റെ നൂറാം വാർഷികം’ 2026 ജനുവരി 31 ശനിയാഴ്ച വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിക്കുകയാണ്.

കേരള സർക്കാർ സാംസ്കാരിക വകുപ്പ്, കൊണ്ടോട്ടി മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകല അക്കാദമി, ഇശൽ ഗ്രാമം ട്രസ്റ്റ്-സ്കൂൾ ഓഫ് മാപ്പിള ആർട്സ് മൊഗ്രാൽ, പുരോഗമന കലാസാഹിത്യ സംഘം കാസർകോട് എന്നിവയുടെ സഹകരണത്തോടെ കാസർകോട് വെച്ചും, മൊഗ്രാൽ ഇശൽ ഗ്രാമത്തിലുമായാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. ഇതിനായുള്ള വൻ ഒരുക്കങ്ങളാണ് നടന്നുവരുന്നത്.


വൈവിധ്യമാർന്ന പരിപാടികൾ


പരിപാടിയുമായി ബന്ധപ്പെട്ട് സാഹിത്യ സെമിനാർ, സാംസ്കാരിക സമ്മേളനം, മാപ്പിള കലകളുടെ അവതരണം, കലാകാരന്മാർക്ക് ആദരം, കലാസന്ധ്യ എന്നിങ്ങനെ വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. 


31-ന് രാവിലെ 10 മണിക്ക് കാസർകോട് മുനിസിപ്പൽ വനിതാ ഭവനിൽ സാഹിത്യ സെമിനാറും, തുടർന്ന് വൈകുന്നേരം 5 മണിക്ക് മൊഗ്രാൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ കലാസാംസ്കാരിക പരിപാടികളും അരങ്ങേറും.


സാഹിത്യ സെമിനാർ


31-ന് രാവിലെ കാസർകോട് മുനിസിപ്പൽ വനിതാ ഭവനിൽ ‘നൂറ്റാണ്ട് പിന്നിട്ട പക്ഷിപ്പാട്ട്’ എന്ന വിഷയത്തിലാണ് സാഹിത്യ സെമിനാർ നടക്കുക. കാസർകോട് നഗരസഭ ചെയർപേഴ്സൺ ഷാഹിന സലീം സെമിനാർ ഉദ്ഘാടനം ചെയ്യും. 


അക്കാദമി ചെയർമാൻ ഹുസൈൻ രണ്ടത്താണി ചടങ്ങിൽ അധ്യക്ഷത വഹിക്കും. അക്കാദമി സെക്രട്ടറി ബഷീർ ചുങ്കത്തറ ആമുഖപ്രഭാഷണം നടത്തും. രവീന്ദ്രൻ കൊടക്കാട് സ്വാഗതം അരുളും.


പ്രബന്ധാവതരണങ്ങൾ


സാഹിത്യ സെമിനാറിൽ വിവിധ വിഷയങ്ങളിലായി പ്രമുഖർ പ്രബന്ധങ്ങൾ അവതരിപ്പിക്കും:


● ഫൈസൽ കമ്മനം: ‘പക്ഷിപ്പാട്ടിന്റെ നടുത്തോപ്പിൽ’ എന്ന വിഷയത്തിൽ.

● ഡോ. പി.പി. അബ്ദുൽ റസ്സാഖ്: ‘മാപ്പിളപ്പാട്ടുകളും മലബാറിന്റെ ദൈനംദിന ചരിത്രവും’ എന്ന വിഷയത്തിൽ.

● ഡോ. അഭിലാഷ് മലയിൽ: ‘അക്ബർ സദഖയുടെ സംശയത്തിന്റെ ചരിത്രം’ എന്ന വിഷയത്തിൽ.

● ഡോ. ഷീന ഷുക്കൂർ: ‘മാപ്പിളപ്പാട്ടിന്റെ പെൺ വർത്തമാനങ്ങൾ’ എന്ന വിഷയത്തിൽ.

● ഡോ. ഫാത്തിമത്ത് റംഷീല സി.എച്ച്, ഡോ. ഷംഷാദ് ഹുസൈൻ കെ.ടി, മാധ്യമപ്രവർത്തകൻ ടി.എ. ഷാഫി: ‘വടക്കേ മലബാർ മാപ്പിളപ്പാട്ടുകളിലെ പ്രാദേശിക സംസ്കൃതിയുടെ അടയാളപ്പെടുത്തലുകൾ’ എന്ന വിഷയത്തിൽ സംസാരിക്കും. സംഘാടകസമിതി ജനറൽ കൺവീനർ കെ.എച്ച്. മുഹമ്മദ് നന്ദി പറയും.


സാംസ്കാരിക സമ്മേളനം


അന്നേദിവസം വൈകുന്നേരം അഞ്ചുമണിക്ക് മൊഗ്രാൽ ജി.വി.എച്ച്.എസ്.എസ് ഗ്രൗണ്ടിൽ വെച്ച് സാംസ്കാരിക സമ്മേളനം നടക്കും. സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്യും. 


സംഘാടക സമിതി ചെയർമാനും കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ വി.പി. അബ്ദുൽഖാദർ ഹാജി അധ്യക്ഷത വഹിക്കും. വർക്കിംഗ് ചെയർമാൻ കെ.എം. മുഹമ്മദ് സ്വാഗതം പറയും. അക്കാദമിയെ കുറിച്ച് സെക്രട്ടറി ബഷീർ ചുങ്കത്തറ, ജോയിന്റ് സെക്രട്ടറി ഫൈസൽ എളേറ്റിൽ എന്നിവർ സംസാരിക്കും.

Mogral to celebrate 100th anniversary of 'Pakshippattu' on Saturday; Ishal fest follows football fever


ആശംസകളും ആദരവും


പി.ടി.എ പ്രസിഡണ്ട് ലത്തീഫ് കൊപ്പളം, പക്കർ പുന്നൂർ, പ്രോഗ്രാം കമ്മിറ്റി കൺവീനർ സെഡ്.എ. മൊഗ്രാൽ, സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ, ടി.എ. ഷാഫി, എ.എം. സിദ്ധീഖ് റഹ്മാൻ, എം.എ. മൂസ, കബീർ ബി.കെ, താജുദ്ദീൻ മൊഗ്രാൽ, അബ്ദുള്ള താജ്, എം.പി. അബ്ദുൽ ഖാദർ തുടങ്ങിയവർ പരിപാടിക്ക് ആശംസകൾ നേരും. തുടർന്ന് കലാകാരന്മാരെ ആദരിക്കും. ഇശൽ ഗ്രാമം ട്രസ്റ്റ്-സ്കൂൾ ഓഫ് മാപ്പിള ആർട്സ് ചെയർമാൻ ബഷീർ അഹമ്മദ് സിദ്ദീഖ് നന്ദി പറയും.


കലാസന്ധ്യ


തുടർന്ന് നടക്കുന്ന കലാസന്ധ്യ അക്കാദമി വൈസ് ചെയർമാൻ പുലിക്കോട്ടിൽ ഹൈദരലി ഉദ്ഘാടനം ചെയ്യും. വിവിധ മേഖലകളിൽ അവതരണം കൊണ്ട് ശ്രദ്ധേയമായ മാപ്പിള കലകളായ ഒപ്പന, അർപ്പനമുട്ട്, വട്ടപ്പാട്ട് തുടങ്ങിയവ അരങ്ങേറും. തുടർന്ന് കലാകാരന്മാർ അണിനിരക്കുന്ന മാപ്പിളപ്പാട്ടുകളും അരങ്ങേറും.


ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഷെയർ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.


Article Summary: Mogral is set to celebrate the 100th anniversary of 'Pakshippattu' by Nadathoppil Abdulla with various cultural programs on Saturday.


Keywords: Mogral News, Kasaragod News, Mappila Art, Pakshippattu, Nadathoppil Abdulla, Moyinkutty Vaidyar Academy, Cultural Event, Kerala News


#Mogral #Kasaragod #MappilaSong #Culture #Anniversary #Kerala


Post a Comment