മൊഗ്രാൽ: (MyKasargodVartha) ദേശീയവേദി സംഘടിപ്പിച്ച ഗാന്ധി ജയന്തി ദിനാഘോഷത്തിൽ വിദ്യാർത്ഥികളുടെ മികവ് ആഘോഷിച്ചു. ഗാന്ധി ക്വിസ് മത്സരത്തിൽ വിജയികളായ ഹസ്സൻ അസ്മൽ, ഫിദ ആമിന എന്നിവരെയും കുമ്പള സബ്ജില്ലാ പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ 93 കിലോ വിഭാഗത്തിൽ ചാമ്പ്യനായ അബൂബക്കർ ഹിബ്ബാൻ അബ്ദുല്ലയെയും അനുമോദിച്ചു.
പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ മികവ് തെളിയിക്കുന്ന ഇത്തരം വിദ്യാർത്ഥികൾ നാടിന് മുതൽക്കൂട്ടാണെന്നും അവർക്ക് ആവശ്യമായ പിന്തുണ നൽകാൻ നാട്ടുകാർ മുന്നോട്ടുവരണമെന്നും, മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് സമ്മാനദാനം നിർവഹിച്ചുകൊണ്ട് പ്രമുഖ പ്രവാസി വ്യവസായി അബ്ദുള്ളകുഞ്ഞി സ്പിക് പറഞ്ഞു. കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ മൊഗ്രാൽ ദേശീയവേദി പ്രസിഡണ്ട് ടികെ അൻവർ അധ്യക്ഷത വഹിച്ചു. ഗൾഫ് കമ്മിറ്റി അംഗങ്ങളായ ടി.പി അനീസ്, ബി.കെ കലാം, ടി പി എ റഹ്മാൻ, മമ്മ്ണു മീലാദ് നഗർ, കുമ്പള ഗ്രാമപഞ്ചായത്ത് മുൻ അംഗം ടി എം ഷുഹൈബ്, സ്കൂൾ പിടിഎ പ്രസിഡണ്ട് അഷറഫ് പെർവാഡ് ദേശീയവേദി ഭാരവാഹികളായ എം എ മൂസ, മുഹമ്മദ് കുഞ്ഞി ടൈൽസ്, മുഹമ്മദ് അബ്കോ, എം.ജി.എ റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു.
Keywords: Mogral, National Forum, student excellence, Gandhi quiz, powerlifting champion, community support, recognition, Abdullah Kunhi, local leaders, educational achievements.
#Mogral #StudentExcellence #CommunitySupport #GandhiQuiz #Powerlifting #Recognition