● മലയോര മേഖല ജാഥക്ക് പാറപ്പള്ളിയിലാണ് തുടക്കമായത്; പി.കെ താജുദ്ധീൻ ദാരിമി പടന്ന ഉദ്ഘാടനം നിർവഹിച്ചു. ● തീരദേശ യാത്ര പടന്നക്കാട്ട് സമാപിച്ചു, മലയോര യാത്ര കാലിച്ചാനടുക്കത്താണ് അവസാനിച്ചത്.
കാഞ്ഞങ്ങാട്: (MyKasargodVartha) സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക അന്താരാഷ്ട്ര മഹാ സമ്മേളനത്തിൻ്റെ ഭാഗമായുള്ള കാഞ്ഞങ്ങാട്ടെ തീരദേശ - മലയോര മേഖല മഹല്ല് തല പ്രചാരണ ജാഥകൾക്ക് പ്രൗഢോജ്ജ്വല തുടക്കം. 2026 ഫെബ്രുവരി 4 മുതൽ 8 വരെ കുണിയയിൽ വെച്ചാണ് സമസ്തയുടെ ശതാബ്ദി മഹാ സമ്മേളനം നടക്കുന്നത്.
നൂറാം വാർഷിക സമ്മേളനത്തിൻ്റേയും സമസ്ത പ്രസിഡൻ്റ് സയ്യിദുൽ ഉലമ സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങൾ നയിക്കുന്ന ശതാബ്ദി സന്ദേശ യാത്രയുടേയും പ്രചരണാർഥമാണ് സമസ്ത കാഞ്ഞങ്ങാട് മണ്ഡലം സമ്മേളന സംഘാടക സമിതിയുടെ നേതൃത്വത്തിൽ ജാഥകൾ നടത്തുന്നത്.
തീരദേശ മേഖല യാത്ര
തീരദേശ മേഖല യാത്ര മുട്ടുന്തല മഖാം സിയാറത്തോടെയാണ് ആരംഭിച്ചത്. എസ്.വൈ.എസ് ജില്ലാ ട്രഷറർ മുബാറക് ഹസൈനാർ ഹാജി, ജാഥാ നായകൻ എം. മൊയ്തു മൗലവി ബാഖവി പുഞ്ചാവിക്ക് പതാക കൈമാറി ഉദ്ഘാടനം നിർവഹിച്ചു.
അബ്ദുൽ അസീസ് അശ്റഫി പാണത്തൂർ ഉപനായകനും, കെ. ബി. കുട്ടി ഹാജി ഡയറക്ടറും, ഉമർ മൗലവി തൊട്ടി കോഡിനേറ്ററുമായിരുന്നു. മുട്ടുംതല ജമാഅത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി റഷീദ് മുട്ടുന്തല ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബദറുദ്ധീൻ സൺലൈറ്റ്, മുഹ് യദ്ദീൻ അസ്ഹരി, പി.ഇസ്മായിൽ മൗലവി, കെ.കെ. അബ്ദുല്ല ഹാജി, ഖൈസ് മുട്ടുന്തല, ഇബ്റാഹിം ആവിക്കൽ, അബ്ദുൽ ഖാദർ ഹാജി, മസ്ഹൂദ് ഫൈസി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
മുട്ടുന്തലയിൽ നിന്ന് ആരംഭിച്ച യാത്ര കൊത്തിക്കാൽ, കൊളവയൽ, ഇഖ്ബാൽ നഗർ, അജാനൂർ ബീച്ച്, ബല്ലാ കടപ്പുറം, ഹോസ്ദുർഗ് കടപ്പുറം, സൗത്ത് കടപ്പുറം, കുശാൽ നഗർ, ആവിയിൽ, ബാവാ നഗർ, കല്ലൂരാവി, പഴയ കടപ്പുറം, പുഞ്ചാവി, ഞാണിക്കടവ്, മരക്കാപ്പ് കടപ്പുറം എന്നീ പ്രദേശങ്ങളിലെ മഹല്ലുകൾ പര്യടനം നടത്തി. തീരദേശ യാത്ര വൈകുന്നേരം പടന്നക്കാട്ട് സമാപിച്ചു. ചോവഴ്ച രാവിലെ ആറങ്ങാടിയിൽ നിന്നാണ് തീരദേശ യാത്ര പ്രയാണം ആരംഭിക്കുന്നത്. ഇത് മുക്കൂട് സമാപിക്കും.
മലയോര മേഖല യാത്ര
മലയോര മേഖല തല ജാഥക്ക് പാറപ്പള്ളിയിലാണ് തുടക്കമായത്. പാറപ്പള്ളി മഖാം സിയാറത്ത് ചെയ്തതിന് ശേഷം എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.കെ താജുദ്ധീൻ ദാരിമി പടന്ന ജാഥാ നായകൻ കരീം ഫൈസി മുക്കൂടിന് പതാക കൈമാറി ഉദ്ഘാടനം നിർവഹിച്ചു.
സുലൈമാൻ ഫൈസി കരുവഞ്ചാൽ ഉപനായകനായും കെ.യു.ദാവൂദ് ഹാജി ഡയറക്ടറായും സഈദ് അസ്അദി പുഞ്ചാവി കോഡിനേറ്ററായും മലയോര ജാഥയ്ക്ക് നേതൃത്വം നൽകി. പാറപ്പള്ളി ജമാഅത്ത് കമ്മിറ്റി പ്രസിഡൻ്റ് അബൂബക്കർ മാസ്റ്റർ പാറപ്പള്ളി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ജമാഅത്ത് ഖത്വീബ് മുനീർ ഫൈസി, ആറുൽ റഹ്മാൻ, സ്വാലിഹ് വൈറ്റ് ഹൗസ്, ഹാഫിസ് ഷഫീഖ് റഹ്മാനി, മുസമ്മിൽ ഫൈസി റഹ്മാനി, അബ്ദുല്ല ദാരിമി തോട്ടം, മുനീർ അസ്നവി, മയൂരി അബ്ദുല്ല ഹാജി, ഉമർ, ബശീർ പറക്കളായി, ഹസൈനാർ കുണ്ടടുക്കം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
പാറപ്പള്ളിയിൽ നിന്ന് പുറപ്പെട്ട മലയോര യാത്ര ഇരിയ, അട്ടേങ്ങാനം, ഒടയഞ്ചാൽ, ചുള്ളിക്കര, കൊട്ടോടി, കള്ളാർ, കോളിച്ചാൽ, പനത്തടി, ബളാന്തോട്, പാണത്തൂർ, ചെമ്പേരി, തോട്ടം, കല്ലഞ്ചിറ, കമ്മാടം, പരപ്പ, എടത്തോട്, നമ്പ്യാർ കൊച്ചി എന്നീ സ്ഥലങ്ങളിലെ മഹല്ലുകൾ സന്ദർശിച്ച് വൈകുന്നേരം കാലിച്ചാനടുക്കത്ത് സമാപിച്ചു.
ഈ സുപ്രധാന വാർത്ത നിങ്ങളുടെ സുഹൃത്തുക്കളിലേക്കും എത്തിക്കുക. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ബോക്സിൽ രേഖപ്പെടുത്തുക.
Article Summary: Samastha Centenary campaign marches began in Kanhangad's coastal and hilly regions, concluding grandly.
Keywords: Samastha Centenary news, Kanhangad religious news, Kerala Muslim news, Samastha Mahasammelanam news, Coastal region march news, Hilly area march news, Kasaragod news, Samastha Kerala Jamiyyathul Ulama news
#SamasthaCentenary #Kanhangad #KeralaNews #Mahasammelanam #Samastha #CampaignMarch

