Join Whatsapp Group. Join now!

Campaign | 'കുടുംബാംഗങ്ങളെ വിളിച്ച് വോട്ട് ഉറപ്പാക്കണം': ദുബൈ കെഎംസിസി കാമ്പയിൻ

ദുബൈ കെഎംസിസി കാസർകോട് മണ്ഡലം കമ്മിറ്റി തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രചാരണ കാമ്പയിൻ സംഘടിപ്പിച്ചു

● വ്യവസായിയും സാമൂഹ്യ പ്രവർത്തകനുമായ ആസിഫ് ബോസ് പരിപാടി ഉദ്ഘാടനം ചെയ്തു. ● യുഡിഎഫ് സ്ഥാനാർത്ഥികളുടെ വിജയം ഉറപ്പിക്കാൻ നാട്ടിലേക്ക് വിളിച്ച് വോട്ടുകൾ സ്ഥിരീകരിക്കണമെന്ന് അഭ്യർത്ഥിച്ചു. ● നാടിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും യുഡിഎഫ് വിജയം അനിവാര്യമാണെന്ന് നേതാക്കൾ പറഞ്ഞു. ● നിലവിലെ യുഡിഎഫ് ഭരണത്തിന്റെ ജനക്ഷേമ പദ്ധതികളുടെ തുടർച്ച ഉറപ്പാക്കാനും പ്രവാസികളെ സന്ദർശിച്ച് ബോധവൽക്കരണം നടത്തി.

ദുബൈ: (MyKasargodVartha) ആസന്നമായ ത്രിതല പഞ്ചായത്ത് മുനിസിപ്പൽ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ദുബൈ കെഎംസിസി കാസർകോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രചാരണ കാമ്പയിൻ സംഘടിപ്പിച്ചു. 

ദുബൈ അൽ അത്താർ ഷോപ്പിംഗ് കോംപ്ലക്സിൽ നടന്ന പ്രചാരണ കാമ്പയിൻ വ്യവസായിയും സാമൂഹ്യ പ്രവർത്തകനുമായ ആസിഫ് ബോസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഫൈസൽ പട്ടേൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹസ്‌ക്കർ ചൂരി സ്വാഗതം പറഞ്ഞു.

മുഴുവൻ യുഡിഎഫ് സ്ഥാനാർത്ഥികളുടെയും വിജയത്തിനായി പ്രവാസ ലോകത്തുള്ള ആളുകളോട് തങ്ങളുടെ നാടുകളിലേക്ക് ഫോൺ വിളിച്ച് വീട്ടുകാരുടെയും കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും വോട്ടുകൾ അവസാന നിമിഷം ഒരിക്കൽ കൂടി ഉറപ്പിക്കണമെന്ന് നേതാക്കൾ അഭ്യർത്ഥിച്ചു.

Dubai KMCC Kasaragod Mandalam Committee Organizes Election Campaign in Connection with Local Body Elections

നാടിന്റെ ഭാവി വികസനങ്ങൾക്കും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടി യുഡിഎഫ് സ്ഥാനാർത്ഥികളുടെ വിജയം അനിവാര്യമാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. നിലവിലെ യുഡിഎഫ് ഭരണമുന്നണി തുടങ്ങിവെച്ച ജനോപകാരപ്രദമായ ഒട്ടേറെ പദ്ധതികളുടെ പരിപൂർണതയ്ക്കും പുതിയ പദ്ധതികൾ അർഹരായവരിലേക്ക് എത്തിക്കുന്നതിനും മുഴുവൻ യുഡിഎഫ് സ്ഥാനാർത്ഥികളുടെയും വിജയം സുനിശ്ചിതമാക്കാൻ പ്രവാസികളെ അവരുടെ ഇടങ്ങളിൽ പോയി സന്ദർശിച്ച് ഉൽബോധനം നൽകുകയും ചെയ്തു.

പ്രചാരണ കാമ്പയിന് മണ്ഡലം ഭാരവാഹികളായ മുനീഫ് ബദിയടുക്ക, സുഹൈൽ കോപ്പ, സിനാൻ തൊട്ടാൻ, തൽഹത്ത് തളങ്കര, വ്യവസായി ഹാരിസ് സീനത്ത്, മുനിസിപ്പൽ പഞ്ചായത്ത് ഭാരവാഹികളായ സാജിദ് സൈലർ ചേരങ്കൈ, ഐപിഎം ഇബ്രാഹിം, റഫീക്ക് എതിർത്തോട്, ഗഫൂർ ഊദ്, ലത്തീഫ് മഠത്തിൽ, കാമിൽ ബാങ്കോട്, അമീൻ പള്ളിക്കൽ, അസ്ലം ഗസ്സാലി, ഹാരിസ് കേച്ചേരി, ജി.എസ്. ഇബ്രാഹിം ഹാജി, അസ്‌ലം ചെരൂർ, ഖാദർ പൈക്ക, ഹബീബ് മൂല, ഷെരീഫ് ഹാജി ആലമ്പാടി, റഷീഖ് ബാബ പൈക്ക, സിദ്ദിക്ക് കരിമ്പല എന്നിവർ നേതൃത്വം നൽകി.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെച്ച് അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.

Article Summary: Dubai KMCC Kasaragod Mandalam organized a campaign urging NRIs to secure votes for UDF in local body elections.

Keywords: Kasaragod News, Dubai KMCC News, Local Body Election News, UDF Support News, NRI Campaign News, Kerala Election News, Political News, Kasaragod Local News

Post a Comment