Join Whatsapp Group. Join now!

House project | ഉമ്മൻ ചാണ്ടി വീട് പദ്ധതിക്ക് തുടക്കമായി; പള്ളിക്കരയിൽ ചാണ്ടി ഉമ്മൻ എംഎൽഎ ഉദ്‌ഘാടനം നിർവഹിച്ചു

31 വീടുകൾ നിർമിക്കും Oommen Chandy, Malayalam News, കാസർകോട് വാർത്തകൾ,
പള്ളിക്കര: (MyKasargodVartha) ഉമ്മൻ ചാണ്ടി വീട് പദ്ധതിക്ക്‌ തുടക്കമായി. ഉമ്മൻ ചാണ്ടി ആശ്രയ ട്രസ്റ്റിനു കീഴിൽ 31 വീടുകളാണ് സംസ്ഥാനത്ത് നിർമിച്ചു നൽകുന്നത്. ഇരുപത്തി അഞ്ച് വീടുകൾ പുതുപ്പള്ളി നിയോജക മണ്ഡലത്തിലും ആറു വീടുകൾ കേരളത്തിലെ മറ്റു ജില്ലകളിലുമാണ് നിർമ്മിക്കുന്നത്. സ്വന്തമായി മൂന്ന് സെന്റ് ഭൂമിയുള്ള നിർധനരായ കുടുംബങ്ങളെ ആണ് പദ്ധതി ഉൾപെടുത്തിയിരിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം കാസർകോട് ജില്ലയിലെ പള്ളിക്കര പഞ്ചായത്തിലെ പള്ളാരത്ത് ഒ സി ആശ്രയ ട്രസ്റ്റ്‌ ചെയർമാൻ ചാണ്ടി ഉമ്മൻ എംഎൽഎ നിർവ്വഹിച്ചു. രവീന്ദ്രൻ കരിച്ചേരി അധ്യക്ഷനായി.



എൻ. എസ്. നുസൂർ, സാജിദ് മവ്വൽ, സുകുമാരൻ പൂച്ചക്കാട്, ഉനൈസ് ബേഡകം, ഉണ്ണികൃഷ്ണൻ പൊയിനാച്ചി, ഗ്രാമപഞ്ചായത്ത്‌ മെമ്പർമാരായ എം.പി. ജയശ്രീ, നിസാർ ചട്ടഞ്ചാൽ, നേതാക്കളായ രാജേഷ് പള്ളിക്കര, വി. ബാലകൃഷ്ണൻ നായർ, മഹേഷ്‌ തച്ചങ്ങാട്, കണ്ണൻ കരുവാക്കോട്, അഖിലേഷ് തച്ചങ്ങാട്, അബ്ദുൾ റഹ്മാൻ മുതിയക്കാൽ, രഘു പനയാൽ എന്നിവർ സംബന്ധിച്ചു. ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷിക ദിനമായ ജൂലൈ 18ന് മുമ്പായി 31 വീടിന്റെയും പണി പൂർത്തിയാക്കുമെന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ പറഞ്ഞു.

News, Malayalam News, Oommen Chandy, Chandy Umman, Pallikera, Panchayath, Poinachi,

Keywords: News, Malayalam News, Oommen Chandy, Chandy Umman, Pallikera, Panchayath, Poinachi, Oommen Chandy house project started
< !- START disable copy paste -->

Post a Comment