● നാഷണൽ യൂത്ത് ലീഗ് ജില്ലാ ട്രഷററും ഐ എൻ എല്ലിന്റെ സജീവ പ്രവർത്തകനുമായിരുന്നു.
● പാവപ്പെട്ടവർക്ക് എന്നും താങ്ങും തണലുമായിരുന്ന മഹാമനസ്കതയുള്ള വ്യക്തിയായിരുന്നു.
● ഭക്ഷണത്തിനും മരുന്നിനും സാമ്പത്തിക സഹായത്തിനും ബുദ്ധിമുട്ടുന്നവരുടെ കണ്ണീരൊപ്പിയ നിഷ്കളങ്കൻ.
● റമദാൻ മാസത്തിൽ ഭക്ഷണ കിറ്റുകളുമായി വീടുകൾ കയറി ഇറങ്ങി മാതൃക കാണിച്ചു.
മുഹമ്മദലി നെല്ലിക്കുന്ന്
കാസർകോട്: (MyKasargodVartha) ഐ എൻ എൽ ജില്ലാ സെക്രട്ടറി അസീസ് കടപ്പുറത്തിന്റെ സഹോദരനും നാഷണൽ യൂത്ത് ലീഗ് ജില്ലാ ട്രഷററുമായിരുന്ന സാദിഖ് കടപ്പുറത്തിന്റെ മരണവാർത്ത മനസ്സിനെ വല്ലാതെ വിഷമിപ്പിച്ചു. ഐ എൻ എല്ലിന്റെ സജീവ പ്രവർത്തകനും അതിലുപരി പാവപ്പെട്ടവർക്ക് അത്താണിയുമായിരുന്നു സാദിഖ്. നാട്ടിൽ ആർക്കെങ്കിലും എന്തെങ്കിലും ആവശ്യം വന്നാൽ ആദ്യം ഓടിയെത്തുന്നവനായിരുന്നു. അവർക്ക് വേണ്ട സേവനം ചെയ്തുകൊടുത്തിരുന്ന മഹാമനസ്കതയുള്ള വ്യക്തിയായിരുന്നു സാദിഖ്.
ഭക്ഷണത്തിനായാലും മരുന്നിനായാലും സാമ്പത്തിക സഹായത്തിനായാലും ബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെ കണ്ണീരൊപ്പുകയും തന്റെ നെഞ്ചോട് ചേർത്തുപിടിക്കുകയും ചെയ്തിരുന്ന നിഷ്കളങ്ക മനസ്സായിരുന്നു അദ്ദേഹത്തിന്റേത്. എന്നും പുഞ്ചിരിക്കുന്ന മുഖവുമായി നാട്ടിലെ ജനങ്ങളോടൊപ്പം ഏത് പ്രവർത്തന മേഖലയിലും നിറസാന്നിധ്യമായിരുന്നു അദ്ദേഹം.
നാട്ടിലെ സാധാരണക്കാർക്കുവേണ്ടി ജീവിതം മാറ്റിവെച്ച് സ്വന്തം ജീവിതം മറന്നുപോയ ഉറ്റ ചങ്ങാതിയായിരുന്നു സാദിഖ്. സ്വർഗ്ഗത്തിലേക്കുള്ള കവാടം സാദിഖിനുവേണ്ടി അല്ലാഹു തുറന്നുവെച്ചിരിക്കണം, കാരണം അത്രയ്ക്കും നന്മകൾ ചെയ്തിട്ടുണ്ട്.
മഴക്കാലമായാലും വേനൽക്കാലമായാലും സാദിഖും നാട്ടുകാരും ശുചീകരണ രംഗത്തുണ്ടാകും. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഏതു നേരത്തും നാട്ടുകാരുടെ ക്ഷേമത്തിനുവേണ്ടി കൂടെയുണ്ടായിരുന്നവനാണ് സാദിഖ്.
അദ്ദേഹത്തിന്റെ വിയോഗം ഒരു നാടിനെയും നാട്ടുകാരെയും കണ്ണീരിലാഴ്ത്തി. ഞാൻ പല പ്രാവശ്യമായി പലരുടെയും പ്രശ്‌നങ്ങൾ പറഞ്ഞപ്പോൾ അത് നടത്തിക്കൊടുത്ത അപൂർവമായ വ്യക്തിയായിരുന്നു അവൻ.
റമദാൻ മാസമായാൽ പാവപ്പെട്ട സാധാരണക്കാരായ ഓരോ കുടുംബത്തിനും ഭക്ഷണ കിറ്റുകളും രോഗികൾക്ക് മരുന്നുകളുമായി സാദിഖ് വീടുകളിൽ കയറി ഇറങ്ങുമ്പോൾ, അവന്റെ ഓരോ ചുവടുവെപ്പും സ്വർഗ്ഗത്തിലേക്കുള്ള അടുപ്പമായിരുന്നുവെന്ന് തോന്നിപ്പോകുന്നു. ഏത് പാതിരാത്രിയിലും എന്തെങ്കിലും ആവശ്യം പറഞ്ഞ് ഒരു ഫോൺ വിളി മതി, അവിടെ സാദിഖ് റെഡിയായിരുന്നു.
മരണവാർത്ത അറിഞ്ഞ നിമിഷം എന്തോ മനസ്സിലൊരു വിങ്ങൽ. കാരുണ്യത്തിന്റെ വിളക്ക് അണഞ്ഞപ്പോൾ ഇരുട്ട് പരന്ന പോലെയൊരു തോന്നൽ. അവൻ ചെയ്തുകൂട്ടിയ നന്മകളുടെ പ്രതിഫലമായി സ്വർഗ്ഗത്തിലൊരു ഇടം ലഭിക്കട്ടെ, പ്രാർഥനകൾ.
സാദിഖ് കടപ്പുറത്തെക്കുറിച്ചുള്ള നിങ്ങളുടെ ഓർമ്മകൾ പങ്കുവെക്കുകയും ഈ വാർത്ത മറ്റുള്ളവരിലേക്ക് എത്തിക്കുകയും ചെയ്യുക.
Article Summary: A heartfelt tribute to Sadiq Kadappuram, brother of INL District Secretary and former National Youth League District Treasurer, Kasaragod, highlighting his selfless social service, kindness, and dedication to the needy, whose demise is a great loss to the community.
Keywords: Sadiq Kadappuram demise news, Kasaragod news, INL leader death news, National Youth League treasurer news, Kerala social worker news, Kadappuram news, Kerala condolences news, Political leader demise news
#SadiqKadappuram #Kasaragod #INL #Condolence #SocialWorker #KeralaNews
