ദുബൈ: (MyKasargodVartha) അബൂഹൈൽ സ്പോർട്സ്ബെ ഗ്രൗണ്ടിൽ നടന്ന പരമ്പരാഗത ദുബൈ കെഎംസിസി ദേലംപാടി പഞ്ചായത്ത് കമ്മിറ്റി ക്രിക്കറ്റ് ലീഗിൽ ഒലീവ് ഫൈറ്റേഴ്സ് ജേതാക്കളായി. ഫൈനലിൽ പൊയക്കര കിങ്‌സിനെ തോൽപ്പിച്ചാണ് ഒലീവ് ഫൈറ്റേഴ്സ് കിരീടം ചൂടിയത്.
ആറ് ടീമുകൾ പങ്കെടുത്ത ടൂർണമെന്റ് ദുബൈ കെഎംസിസി സംസ്ഥാന സെക്രട്ടറി അഡ്വ. ഇബ്രാഹീം ഖലീൽ ഉദ്ഘാടനം ചെയ്തു. ദുബൈ കെഎംസിസി പ്രസിഡന്റ് സിദ്ധീഖ് അഡൂർ അധ്യക്ഷത വഹിച്ചു.
ഫൈനൽ മത്സരം ഏറെ ആവേശകരമായിരുന്നു. ഒലീവ് ഫൈറ്റേഴ്സിന്റെ മികച്ച പ്രകടനമാണ് വിജയത്തിന് കാരണം. ദുബൈ കെ എം സി സി ദേലംപാടി പഞ്ചായത്ത് കമ്മിറ്റിയുടെ സ്നേഹോപഹാരം കെ എം സി സി സംസ്ഥാന സെക്രെട്ടറി അഡ്വക്കേറ്റ് ഇബ്രാഹിം ഖലീലിന് കെ എം സി സി കാസറകോട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് സലാം കന്യപ്പാടി സമ്മാനിച്ചു.
വിവിധ സംസ്ഥാനങ്ങളിലെ കെ എം സി സി നേതാക്കളായ ഫൈസൽ അഷ്ഫാക്ക്,സലാം കന്യപ്പാടി, ഹനീഫ് ടി.ആർ, ഷാഫി തച്ചങ്കാട്, പികെ അഷ്റഫ്, ആസിഫ് പള്ളങ്കോട്, ഖാദർ പാലോത്ത്, ഫൈസൽ ദീനാർ, പിഡി നൂറുദ്ധീൻ, റഫീഖ് മാങ്ങാട്, ബഷീർ മണിയൂർ, ഇബ്രാഹീം ബേരിക്ക, അഷ്ക്കർ ചൂരി, നംഷാദ് പൊവ്വൽ, അസീബ് മഠം മുഹമ്മദ് കുഞ്ഞി ചെമ്പരിക്ക, ആരിഫ് ചെറുമ്പ, മുനീർ പള്ളിപ്പുറം, ഷബീർ കൈതക്കാട്, നവാസ് പൊവ്വൽ, ശിഹാബ് പരപ്പ, അബ്ദുല്ല ഹാജി എൻഎം, ഇല്ല്യാസ് പള്ളങ്കോട്, മുഹമ്മദ് എ.വൈ.എംപികെ പള്ളങ്കോട്, സവാദ് ഊജംപാടി, അഷ്റഫ് അബൂദാബി, ഹമീദ് ലേംപാടി, അബ്ദുല്ല അഡൂർ, അബ്ദുൽ റഹ്മാൻ എകെ, നാച്ചു കൊട്ടിയാടി, സിദ്ധീഖ് കൊമ്പോട്, ആസിഫ് കുയ്ത്തൽ, സിദ്ധീഖ് പള്ളങ്കോട്, മൊയ്തീൻ ദേലംപാടി, അഷ്റഫ് എംഎ, സിറാജ് പള്ളങ്കോട് സംബന്ധിച്ചു.
ജമാൽ ദേലംപാടി സ്വാഗതവും ഖാലിദ് കൊറ്റുമ്പ നന്ദിയും പറഞ്ഞു.
Keywords: Olive Fighters, Dubai, KMCC, Cricket league, Champions, Poikkara Kings, Sports, Ibrahim Khalil, Tournament, Community Event
#CricketLeague, #OliveFighters, #KMCC, #DubaiSports, #CommunityEvent, #Champions