Join Whatsapp Group. Join now!

Expat Life | പ്രവാസികൾ ജീവകാരുണ്യ പ്രവർത്തനം നെഞ്ചിലേറ്റിയവർ; ടികെസി അബ്ദുൽ ഖാദർ ഹാജിക്ക് ദുബൈയിൽ യാത്രയയപ്പ്

Dubai KMCC gave a farewell to TKC Abdul Khader Haji returning after 50 years. Medical student honored and financial aid distributed during the event.
● ദുബൈ കെഎംസിസി കാസർകോട് ജില്ലാ കമ്മിറ്റിയാണ് സ്നേഹാദരം നൽകിയത്
● ചടങ്ങിൽ എംബിബിഎസ് വിദ്യാർത്ഥിനിയെ ആദരിക്കുകയും ക്ഷേമനിധി തുക കൈമാറുകയും ചെയ്തു


ദുബൈ: (MyKasargodVartha) അശരണരായ മനുഷ്യരുടെ വേദനകളോടൊപ്പം സഞ്ചരിച്ച് അതിന് പരിഹാരം കാണുന്നതിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് പ്രവാസി സമൂഹമാണെന്ന് ദുബൈ കെ.എം.സി.സി. ജനറൽ സെക്രട്ടറി യഹ്‌യ തളങ്കര. മറ്റുള്ളവരുടെ വേദന സ്വന്തം വേദനയായി അനുഭവിച്ച് സഹായഹസ്തം നീട്ടുന്ന മനസ്സുകളുടെ ഉടമകളാണ് പ്രവാസികളെന്നും അദ്ദേഹം പറഞ്ഞു.

അഞ്ച് പതിറ്റാണ്ടിലധികം പ്രവാസ ജീവിതം നയിച്ച ശേഷം നാട്ടിലേക്ക് മടങ്ങുന്ന ദുബൈ കെ.എം.സി.സി. സീനിയർ നേതാവ് ടി.കെ.സി. അബ്ദുൽ ഖാദർ ഹാജിക്ക് ദുബൈ കെ.എം.സി.സി. കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നൽകിയ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുബൈ അബുഹൈൽ കെ.എം.സി.സി. പി.എ. ഇബ്രാഹിം ഹാജി ഹാളിലായിരുന്നു ചടങ്ങ്.


പരിപാടിയിൽ ആക്ടിങ് പ്രസിഡന്റ് പി.പി. റഫീഖ് പടന്ന അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.ആർ. ഹനീഫ് മേൽപറമ്പ് സ്വാഗതം പറഞ്ഞു. ടി.കെ.സി. അബ്ദുൽ ഖാദർ ഹാജിക്ക് യഹ്‌യ തളങ്കര മെമന്റോയും ഹംസ തൊട്ടി ഷാളും അണിയിച്ചു.

Dubai KMCC bids farewell to TKC Abdul Khader Haji after 5 decades of expat life

വിദ്യാർത്ഥിനിക്ക് ആദരം


 മുംബൈയിലെ പ്രശസ്തമായ ഗ്രാന്റ് ഗവൺമെന്റ് മെഡിക്കൽ കോളേജ് ആൻഡ് സർ ജെ.ജെ. ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിൽ ഓൾ ഇന്ത്യ കോട്ട മെറിറ്റിൽ എം.ബി.ബി.എസ്. പ്രവേശനം നേടിയ ഫാത്തിമ ഫൈസലിന് ദുബൈ കെ.എം.സി.സി. കാസർകോട് ജില്ലാ കമ്മിറ്റിയുടെ സ്നേഹാദരം ചടങ്ങിൽ കെ.എം.സി.സി. സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി സമ്മാനിച്ചു.


ധനസഹായ കൈമാറ്റം


ഇരുപത് വർഷത്തിലധികം ദുബൈ കെ.എം.സി.സി. വെൽഫെയർ സ്കീമിൽ അംഗമായിരിക്കെ വിസ ക്യാൻസൽ ചെയ്ത് നാട്ടിലേക്ക് മടങ്ങുന്ന അംഗങ്ങൾക്കായി പുതുതായി പ്രഖ്യാപിച്ച 5 ലക്ഷം രൂപയുടെ ചെക്ക് സംസ്ഥാന സെക്രട്ടറി അഫ്സൽ മെട്ടമ്മൽ, ടി.കെ.സി. അബ്ദുൽ ഖാദർ ഹാജിക്ക് കൈമാറി.


പങ്കെടുത്തവർ 


കെ.എം.സി.സി. സീനിയർ നേതാവ് ഹസ്സൈനാർ ഹാജി, സംസ്ഥാന നേതാക്കളായ അബ്ദുല്ല ആറങ്ങാടി, ഹംസ തൊട്ടി, അഫ്സൽ മെട്ടമ്മൽ, അബ്ദുൽ ഖാദർ അരിപ്രമ്പ, കെ.എം.സി.സി. നേതാക്കളായ ഹനീഫ് ചെർക്കളം, റാഫി പള്ളിപ്പുറം, ജില്ലാ ഭാരവാഹികളായ സലാം തട്ടാൻചേരി, കെ.പി. അബ്ബാസ് കളനാട്, ഹസ്സൈനാർ ബിജന്തടുക്ക, ഫൈസൽ മൊഹ്സിൻ, പി.ഡി. നൂറുദ്ദീൻ, അഷ്‌റഫ് ബായാർ, സിദ്ദീഖ് ചൗക്കി, മണ്ഡലം ഭാരവാഹികളായ ഇബ്രാഹിം ബേരിക, ഫൈസൽ പട്ടേൽ, ഹസ്‌കർ ചൂരി, കാലിദ് പാലക്കി, എ.ജി.എ. റഹ്‌മാൻ, റഷീദ് ആവിയിൽ, സലാം മാവിലാടം, പി.എം. മുഹമ്മദ് കുഞ്ഞി, ജബ്ബാർ ബൈദാല, മുനീർ പള്ളിപ്പുറം, മുഹമ്മദ് കാലായി, താത്തു തലഹത്, മുനീഫ് ബദിയടുക്ക എന്നിവർ സംസാരിച്ചു.


മറ്റ് നേതാക്കളായ ഫറാസ് സി.എ. മേൽപറമ്പ്, നൗഫൽ സാദിഖ് കുന്നരിയത്ത്, ഷംസുദ്ദീൻ ടി.കെ.സി., ഷംസുദ്ദീൻ പുഞ്ചാവി, അബ്ദുൽ മുനീബ്, ഇർഷാദ് പി., ഷിഹാദ് തുരുത്തി, കുവൈറ്റ് കെ.എം.സി.സി. നേതാവ് കാദർ കൈതകാട്, ഫർദീൻ ഫൈസൽ മൊഹ്‌സിൻ എന്നിവർ ആശംസകൾ നേർന്നു.


ടി.കെ.സി. അബ്ദുൽ ഖാദർ ഹാജി യാത്രയയപ്പ് ചടങ്ങിന് മറുപടി പ്രസംഗം നടത്തി. കെ.പി. അബ്ബാസ് കളനാട് പ്രാർത്ഥന നിർവഹിച്ചു. ട്രഷറർ ഡോ. ഇസ്മാഈൽ മൊഗ്രാൽ നന്ദി പറഞ്ഞു.


ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഷെയർ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.


Article Summary: Dubai KMCC Kasaragod District Committee organized a farewell for senior leader TKC Abdul Khader Haji who is returning home after 50 years of expat life.


Keywords: Dubai News, KMCC News, Kasaragod News, Expat News, Gulf News, TKC Abdul Khader Haji, Farewell Event, Community News


#Dubai #KMCC #Kasaragod #Expat #Farewell #Kerala

Post a Comment