Join Whatsapp Group. Join now!

Tournament | മെസ്സിയുടെ വരവിനായി കാത്തിരിക്കേണ്ട, ഇവിടെ നിന്ന് താരങ്ങൾ ഉയർന്നു വരും'; മൊഗ്രാൽ ഫുട്ബോൾ വേദിയിൽ ചാണ്ടി ഉമ്മൻ

Oommen Chandy Memorial Trophy football tournament began in Mogral. Young Challengers Kunnil entered the final. Chandy Oommen MLA attended as chief gue

● ഉദ്ഘാടന ദിവസത്തെ മത്സരങ്ങൾ ജയിച്ച് യങ് ചലഞ്ചേഴ്സ് കുന്നിൽ ഫൈനലിൽ പ്രവേശിച്ചു ● മെസ്സിമാരെയും റൊണാൾഡോമാരെയും ഇവിടെ വാർത്തെടുക്കണമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ

മൊഗ്രാൽ: (MyKasargodVartha) ഉമ്മൻചാണ്ടി സാംസ്കാരിക സമിതി മൊഗ്രാലിൽ സംഘടിപ്പിക്കുന്ന ഉമ്മൻചാണ്ടി മെമ്മോറിയൽ ട്രോഫിക്ക് വേണ്ടിയുള്ള ത്രിദിന ഫ്ലഡ് ലൈറ്റ് സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് ആവേശകരമായ തുടക്കം. 

മൊഗ്രാൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് തിങ്ങിനിറഞ്ഞ ഫുട്ബോൾ ആരാധകരെ സാക്ഷി നിർത്തി രാജ്മോഹൻ ഉണ്ണിത്താൻ എം.പി ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡണ്ട് പി.കെ. ഫൈസൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.


താരങ്ങളെ വാർത്തെടുക്കണം: 


ചാണ്ടി ഉമ്മൻ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത ചാണ്ടി ഉമ്മൻ എം.എൽ.എയുടെ വാക്കുകൾ ശ്രദ്ധേയമായി. ‘കേരളം മെസ്സിയുടെ വരവിനെ കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. മെസ്സി മറ്റു സംസ്ഥാനങ്ങളിലൊക്കെ വന്നു പോകുന്നുമുണ്ട്. ഇനി ഇതിനായി കാത്തിരിക്കേണ്ട, ഈ ടൂർണമെന്റിൽ മത്സരിക്കുന്ന ടീമുകളിൽ നിന്ന് നിരവധി മെസ്സിമാരെയും റൊണാൾഡോമാരെയും വാർത്തെടുക്കാൻ ഇത്തരം ടൂർണമെന്റുകൾ ഉപകരിക്കണം,’ അദ്ദേഹം പറഞ്ഞു. ഉമ്മൻചാണ്ടി സാംസ്കാരിക സമിതി ചെയർമാൻ നാസർ മൊഗ്രാൽ സ്വാഗതം പറഞ്ഞു.

Oommen Chandy Memorial Trophy kicks off in Mogral; Young Challengers Kunnil enters final


ആദ്യ ദിനം യങ് ചലഞ്ചേഴ്സ് കുന്നിൽ ഫൈനലിൽ ഉദ്ഘാടന ദിവസമായ വ്യാഴാഴ്ച നാല് പ്രഗൽഭ ടീമുകളാണ് മാറ്റുരച്ചത്.


● ആദ്യ മത്സരം: പ്രിയദർശിനി ഒഴിഞ്ഞിവളപ്പ്, മൊഗ്രാൽ ബ്രദേഴ്സിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി.

● രണ്ടാം മത്സരം: സിറ്റിസൺ ഉപ്പളയെ യങ് ചാലഞ്ചേഴ്സ് കുന്നിൽ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചു.

● സെമിഫൈനൽ: വാശിയേറിയ സെമി പോരാട്ടത്തിൽ പ്രിയദർശിനി ഒഴിഞ്ഞിവളപ്പിനെ ഒരു ഗോളിന് തോൽപ്പിച്ച് യങ് ചലഞ്ചേഴ്സ് കുന്നിൽ ഫൈനലിൽ പ്രവേശിച്ചു.


വെള്ളിയാഴ്ച മത്സരങ്ങൾ 


ടൂർണമെന്റിന്റെ രണ്ടാം ദിവസമായ വെള്ളിയാഴ്ച നടക്കുന്ന ആദ്യ മത്സരത്തിൽ ഗ്രീൻ സ്റ്റാർ കടങ്കോട്, വിഗാൻസ് മൊഗ്രാൽപുത്തൂരിനെ നേരിടും. രണ്ടാം മത്സരത്തിൽ ടീം യൂണിക് ജാലിസ് മേൽപ്പറമ്പ്, ഡിഡിപി ഫ്രയ്റ്റ് അസ്ട്രലേഴ്‌സ് എഫ്.സി.യെ നേരിടും. ഇതിൽ വിജയിക്കുന്ന ടീമുകൾ രാത്രി നടക്കുന്ന രണ്ടാം സെമിഫൈനലിൽ ഏറ്റുമുട്ടും. ശനിയാഴ്ച രാത്രി 8:00 മണിക്കാണ് ഫൈനൽ മത്സരം.

Oommen Chandy Memorial Trophy kicks off in Mogral; Young Challengers Kunnil enters final


പ്രമുഖരുടെ സാന്നിധ്യം 


ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അസീസ് കളത്തൂർ, അർഷാദ് വൊർക്കാടി, ബ്ലോക്ക് പഞ്ചായത്ത് അംഗം പൃഥ്വിരാജ് ഷെട്ടി, കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.പി. അബ്ദുൽ ഖാദർ ഹാജി, വൈസ് പ്രസിഡണ്ട് എം. ബൽക്കീസ്, വാർഡ് മെമ്പർ ജമീല ഹസ്സൻ, മുൻ സന്തോഷ് ട്രോഫി മാനേജർ പി.സി. ആസിഫ് തുടങ്ങി സാമൂഹിക-സാംസ്കാരിക-കായിക രംഗത്തെ നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. റഹ്മാൻ പള്ളിക്കരയുടെ നേതൃത്വത്തിലുള്ള റഫറിമാരാണ് കളി നിയന്ത്രിക്കുന്നത്.


ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഷെയർ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.


Article Summary: Oommen Chandy Memorial football tournament kicked off in Mogral. Young Challengers Kunnil entered the final beating Priyadarshini Ozhinjivalappu.


Keywords: Mogral News, Kasaragod News, Kerala News, Football Tournament, Sevens Football, Oommen Chandy Memorial, Sports News, Young Challengers Kunnil


#Mogral #Football #Kasaragod #Sports #OommenChandy #Tournament

Post a Comment