ദുബൈ എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി, എം.ഐ.സി ദുബൈ കമ്മിറ്റി, ഇമാദ് യു.എ.ഇ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടിയില്‍ പ്രവാസ മേഖലയിലെ പ്രമുഖ പണ്ഡിതന്മാരും, വിവിധ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും സംബന്ധിക്കുന്നു. അബ്ദുല്‍ ഖാദര്‍ അസ്അദി, യൂസഫ് ഹുദവി മുക്കൂട് എന്നിവരുടെ അനുസ്മരണ പ്രഭാഷണങ്ങള്‍ പരിപാടിയുടെ പ്രധാന ആകർഷണമായിരിക്കും.
പരിപാടിയുടെ പോസ്റ്റര്‍ ഇസ്മായിൽ ദോസ്തി എസ്.കെ.എസ്.എസ്.എഫ് ദുബൈ വൈസ് പ്രസിഡന്റ് അബ്ബാസ് ഹുദവി അൽ ഇർശാദി ബേക്കലിന് നല്‍കി പ്രകാശനം ചെയ്തു. പ്രകാശന ചടങ്ങിൽ മുജ്‌തബ ഹുദവി അൽ ഇർശാദി, മുനാസ് ഹുദവി അൽ ഇർശാദി, കരീം ഹുദവി അൽ ഇർശാദി, സിദ്ദീഖ് ഹുദവി അൽ ഇർശാദി, ബാഷിദ് ഹുദവി അൽ ഇർഷാദി എന്നിവർ പങ്കെടുത്തു.