Join Whatsapp Group. Join now!

Remembrance | സദാനന്ദൻ മാഷെ അനുസ്മരിച്ചു

കാസർകോട്: (MyKasargodVartha) കാസർകോട് പബ്ലിക് സർവ്വൻറ്സ് സഹകരണ സംഘത്തിന്റെ വൈസ് പ്രസിഡന്റും കാസർകോട്ടെ സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യവുമായിരുന്ന വി.ആർ. സദാനന്ദൻ മാഷിനെ അനുസ്മരിച്ചുകൊണ്ട് ചടങ്ങ് സംഘടിപ്പിച്ചു.
  
Sadanandan Master Commemoration Ceremony

സദാനന്ദൻ മാഷ്, സാഹിത്യ സാംസ്ക്കാരിക രംഗത്തെ പ്രശസ്തമായ ഒരു പേര് ആയിരുന്നു. സഹകരണ സംഘത്തിലെ പ്രവർത്തനങ്ങളിലൂടെയും സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ സജീവ പങ്കാളിത്തത്തിലൂടെയും അദ്ദേഹം നിരവധി ആളുകളുടെ ജീവിതത്തെ സ്വാധീനിച്ചിരുന്നതായും അനുസ്മരണ യോഗത്തിൽ സംബന്ധിച്ചവർ പറഞ്ഞു.

സംഘത്തിന്റെ ആസ്ഥാനത്ത് നടന്ന അനുസ്മരണ ചടങ്ങ് കാസർകോട് ജില്ലാ ഹോസ്പിറ്റൽ സഹകരണ സംഘം പ്രസിഡന്റ് പി. രഘുദേവൻ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരായ നാരായണൻ പേരിയ, പി.വി. കുഞ്ഞമ്പു, പി.എസ്. അജയകുമാർ, കെ. രവീന്ദ്രൻ, എൻ.കെ. ലസിത, ബി. സുബ്രഹ്മണ്യ തന്ത്രി, ഡി.കെ. മാധവൻ നായർ, സി.എച്ച്. ഗോപി, ടി. കബീർ എന്നിവർ സംസാരിച്ചു.

സംഘം പ്രസിഡന്റ് കെ. രാഘവൻ മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സംഘം സെക്രട്ടറി രാഘവൻ ബെള്ളിപ്പാടി സ്വാഗതം പറഞ്ഞു. സംഘം ഡയറക്ടർ കെ. വിനോദ് നന്ദിയർപ്പിച്ചു.

Keywords: Kasaragod, Kerala, News, V R Sadanandan, A ceremony was organized in remembrance of V.R. Sadanandan Master.

Post a Comment