ബേക്കല്‍: (MyKasargodVartha) ഹദ്ദാദ് മുസ്ലിം ജമാഅത് കമിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി അബ്ദുർ റഹ്‌മാൻ ഹാജി (അന്തായി ഹാജി) തുടർച്ചയായ രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ടു. 27 വർഷമായി ഇദ്ദേഹം ജമാഅത് കമിറ്റിയിൽ വിവിധ സ്ഥാനങ്ങൾ വഹിച്ചുവരികയാണ്. സലീം കുന്നിൽ ജെനറൽ സെക്രടറിയും ഹുസൈൻ ഹാജി ട്രഷററുമാണ്.
മറ്റ് ഭാരവാഹികൾ: കെ എം മൊയ്തു, എം ബി യൂസഫ് (വൈസ് പ്രസിഡണ്ട്), സത്താർ അബ്ബാസ്, അബ്ബാസ് ബംഗ്ലാവിൽ, അബ്ദുർ റഹ്‌മാൻ (ജോ. സെക്രടറിമാർ). ഹദ്ദാദ് ഇസ്ലാമിക് ചാരിറ്റബിൾ സൊസൈറ്റി കമിറ്റി ഭാരവാഹികൾ: സമീർ കലന്തൻ (ചെയർമാൻ), പി എച് ഹനീഫ് (ജെനറൽ കൺവീനർ), അസ്‌ലം (ട്രഷറർ).