Join Whatsapp Group. Join now!

Book Released | മുഹമ്മദ് മുണ്ടേരിയുടെ 'മാഞ്ഞുപോകുന്ന അടയാളങ്ങള്‍' എന്ന പുസ്തകം പ്രകാശനം ചെയ്തു

നാട്ടിന്‍പുറങ്ങളുടെ ചരിത്രം രേഖപ്പെടുത്തിവെക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഇടി മുഹമ്മദ് ബശീര്‍ എംപി Muhammad Munderi, Book, Released, Kerala

കണ്ണൂര്‍: (MyKasargodVartha) മുണ്ടേരി ഗ്രാമത്തിന്റെ ഗതകാല ചരിത്രവുമായി ബന്ധപ്പെട്ട് ചന്ദ്രിക മുന്‍ ബ്യൂറോ ചീഫ് മുഹമ്മദ് മുണ്ടേരി രചിച്ച 'മാഞ്ഞുപോകുന്ന അടയാളങ്ങള്‍' പ്രകാശനം ചെയ്തു. മുണ്ടേരി സാംസ്‌കാരിക വേദി പ്രസിദ്ധീകരിച്ച പുസ്തകം മുണ്ടേരി മൊട്ടയില്‍ നടന്ന ചടങ്ങില്‍ ഇടി മുഹമ്മദ് ബശീര്‍ എംപി പ്രകാശനം ചെയ്തു. നാട്ടിന്‍പുറങ്ങളുടെ ചരിത്രം രേഖപ്പെടുത്തിവെക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഇടി പറഞ്ഞു.


Muhammad Munderi's book 'Manjupokunna Adayalangal' released, Kannur, News, Muhammad Munderi, Book, Released, Manjupokunna Adayalangal, KK Faisal, VC Narayanan,  Kerala

പുസ്തകത്തിന്റെ ആദ്യപ്രതി അബ്ദുല്‍ കരീം ചേലേരി ഏറ്റുവാങ്ങി. വിസി നാരായണന്‍ അധ്യക്ഷനായി. കെകെ ഫൈസല്‍ പുസ്തക പരിചയം നടത്തി. ടിഎം റസാഖ്, മുണ്ടേരി പഞ്ചായത് വൈസ് പ്രസിഡന്റ് കെ പങ്കജാക്ഷന്‍, മുണ്ടേരി ഗംഗാധരന്‍, എംപി മുഹമ്മദലി, കെപി ത്വാഹിര്‍, ഫാറൂഖ് വട്ടപ്പൊയില്‍, പിസി അഹ് മദ് കുട്ടി, പികെ റിയാസ്, കെപി അബ്ദുല്‍ സലാം, പിസി കുഞ്ഞി മുഹമ്മദ്, പിസി കുഞ്ഞാലി, എംവി മുസ്തഫ, ടിപി ഹാശിം, സിവി മുസ്തഫ, മുസ്തഫ മുണ്ടേരി, കെ അരവിന്ദാക്ഷന്‍, വാര്‍ഡ് അംഗം വിവി മുംതാസ് എന്നിവര്‍ സംസാരിച്ചു. മുഹമ്മദ് മുണ്ടേരി മറുപടി പ്രസംഗം നടത്തി.

Keywords: Muhammad Munderi's book 'Manjupokunna Adayalangal' released, Kannur, News, Muhammad Munderi, Book, Released, Manjupokunna Adayalangal, KK Faisal, VC Narayanan,  Kerala. 

Post a Comment