തിരുവനന്തപുരം: (MyKasargodVartha) കേരള പ്രിന്റേഴ്‌സ് അസോസിയേഷന്റെ പുതിയ സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി വൈ വിജയനും ജെനറല്‍ സെക്രടറിയായി പി എം ഹസൈനാറും ട്രഷററായി പി അശോക് കുമാറും തിരഞ്ഞെടുക്കപ്പെട്ടു.
മറ്റ് ഭാരവാഹികള്‍: ജോര്‍ജ് വര്‍ഗീസ്, രാജീവ് ഉപ്പത്ത്, കെ വിനയരാജ്, ടി ടി ഉമര്‍, കെ സി കൃഷ്ണന്‍കുട്ടി, ജെ ഭുവനേന്ദ്രന്‍ നായര്‍, മുജീബ് അഹ്മദ് (വൈസ് പ്രസിഡന്റുമാര്‍), രവി പുഷ്പഗിരി, എം എസ് വികാസ്, പി കെ സുരേന്ദ്രന്‍, ജി എസ് ഇന്ദുലാല്‍, എം രാജേന്ദ്രന്‍പിള്ള, അനീസ് ചുണ്ടയില്‍, അജിത് സൈമണ്‍ (സെക്രടറിമാര്‍).
മുജീബ് അഹ്‌മദ്
സംസ്ഥാന വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട മുജീബ് അഹ്മദ് കാസര്‍കോട് സ്വദേശിയും ഉത്തരദേശം പ്രിന്റര്‍ ആന്‍ഡ് പബ്ലിഷറുമാണ്. നിലവില്‍ ഓള്‍ ഇന്‍ഡ്യ ഫെഡറേഷന്‍ ഓഫ് മാസ്റ്റര്‍ പ്രിന്റേര്‍സ് ഗവേണിംഗ് കൗണ്‍സില്‍ അംഗമാണ്. കെപിഎ കാസര്‍കോട് ജില്ലാ പ്രസിഡണ്ടായി നേരത്തെ പ്രവര്‍ത്തിച്ചിട്ടുണ്ട്. പുതിയ ഭാരവാഹികള്‍ നെടുമ്പാശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ചുമതലയേറ്റു.
Keywords: KPA, Malayalam News, Kerala News, Kerala Printers Association, Y Vijayan, PM Hasainar, P Ashok Kumar, Mujeeb Ahamad, New state office bearers for Kerala Printers Association.
< !- START disable copy paste -->