കോഴിക്കോട്: (MyKasargodVartha) കോഴിക്കോട് യൂനിറ്റിലെ ദേശാഭിമാനി ചീഫ് ഫോടോഗ്രാഫര്‍ കീഴ്പ്പയൂര്‍ കണ്ണമ്പത്ത് കണ്ടി പ്രവീണ്‍ കുമാര്‍ (47) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച (25.10.2023) പുലര്‍ചെ 1.15 മണിയോടെയാണ് മരണം.
കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം, പാലക്കാട്, കൊച്ചി എന്നിവിടങ്ങളില്‍ ജോലി ചെയ്തു. നിലവില്‍ തൃശൂര്‍ യൂണിറ്റിലാണ്. ജി വി രാജ സ്‌പോര്‍ട്‌സ് ഫോടോഗ്രാഫി ഉള്‍പെടെ നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.
അച്ഛന്‍ പരേതനായ കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍. അമ്മ: സുപ്രഭ ടീചര്‍ (മേപ്പയൂര്‍ പഞ്ചായത് മുന്‍ പ്രസിഡന്റ്). ഭാര്യ: ഡോ. രത്‌നകുമാരി (ഡിഎംഒ ഹോമിയോപതി). മക്കള്‍ പാര്‍വതി (എംബിബിഎസ് വിദ്യാര്‍ഥിനി), അശ്വതി.
Keywords: Kozhikode, News, Kerala, Obituary, Deshabhimani, Chief Photographer, Praveen Kumar, Award, Hospital, Heart Attack, Deshabhimani Chief Photographer Praveen Kumar passed away.