കാസർകോട് നഗരസഭാ ചെയർമാൻ അഡ്വ. വി എം മുനീർ പുസ്തകം ഏറ്റുവാങ്ങി. ടി ഉബൈദിന്റെ പിന്മുറക്കാരായി കാസർകോടിന്റെ എഴുത്തുകാർ രംഗത്ത് വരുന്നത് കാസർകോട്ടുകാരൻ എന്ന നിലയ്ക്ക് ഏറെ അഭിമാനം പകരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം എഴുത്തുകാരെ കണ്ടെത്തി അവരെ സാഹിത്യ ലോകത്തേക്ക് കൈപിടിച്ചു കൊണ്ടുവരാൻ സൗഹൃദ കൂട്ടായ്മ നടത്തുന്ന പ്രവർത്തനങ്ങളെ ചെയർമാൻ പ്രശംസിച്ചു.
വി അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. കവി അനിൽ നീലാംബരി മാസ്റ്റർ പുസ്തക പരിചയം നടത്തി. കവിതയിലെ ഓരോ വരികളും സമൂഹത്തോട് നടത്തുന്നത് വലിയ സംവാദമാണെന്നും പുതിയ ലോകത്ത് വരുന്ന മാറ്റങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളിലേക്കുള്ള ചൂണ്ടുവിരൽ കൂടിയാണ് ഖാദറിന്റെ കവിതകളെന്നും അദ്ദേഹം പറഞ്ഞു. മുഖ്യാതിഥിയായ സിനിമ ക്രിടിക്സ് അവാർഡ് ജേതാവ് സുനിൽ കുമാർ ഗാനങ്ങൾ ആലപിച്ചു.
നാർകോടിക് സെൽ ഡിവൈഎസ്പി എം എ മാത്യു, സാഹിത്യവേദി പ്രസിഡന്റ് പത്മനാഭൻ ബ്ലാത്തൂർ, ടി എ ശാഫി, ഖന്ന അബ്ദുല്ല കുഞ്ഞി, അബൂബകർ ഗിരി, രേഖ കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ശോഭന ടീചർ , ഗിരിധർ രാഘവൻ, സഗീർ എന്നിവരുടെ കവിതകളും ശിവദ മധുവിന്റെ ഗാനങ്ങളും ചടങ്ങിന് മാറ്റുകൂട്ടി. കവി പി കെ ഗോപിയെ ലത്വീഫ് ചെമനാടും, സുനിൽ കുമാറിനെ ഇന്ദിരാ ശ്രീധറും ഷോൾ അണിയിച്ചു. ഖാദറിന് സിദ്ദീഖ് പടപ്പിൽ ഉപഹാരം നൽകി. എം വി സന്തോഷ് സ്വാഗതവും ഹമീദ് കാവിൽ നന്ദിയും പറഞ്ഞു. പ്രൊഫ. എം എ റഹ്‌മാനാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്.
Keywords: News, Kasaragod, Kerala, Book Release, Khader Pallam's book released.
< !- START disable copy paste -->