Join Whatsapp Group. Join now!

Grand Start | കേരള മുസ്ലിം ജമാഅത് ഒരുക്കിയ സംഘടനാ സ്‌കൂളുകള്‍ക്ക് പ്രൗഢ തുടക്കം; പ്രായം മറന്ന് ക്ലാസ് മുറികളില്‍ പഠിതാക്കളായെത്തിയത് നിരവധി പേര്‍

ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത് 46 ട്യൂടര്‍മാര്‍ Kerala Muslim Jamaat, Grand Start, Schools

കാസര്‍കോട്: (my.kasargodvartha.com) കേരള മുസ്ലിം ജമാഅത് ഒരുക്കിയ സംഘടനാ സ്‌കൂളുകള്‍ക്ക്  ജില്ലയിലെ 46 സര്‍ക്ള്‍ കേന്ദ്രങ്ങളില്‍ പ്രൗഢ തുടക്കം. 45 വയസ് മുതല്‍ 90 വരെ പ്രായമുള്ളവരാണ്  വിവിധ കേന്ദ്രങ്ങളില്‍ പഠിതാക്കളായിട്ടുള്ളത്. ജില്ലയിലെ 375 യൂനിറ്റുകള്‍ വഴി തിരെഞ്ഞെടുത്ത 2500 പ്രവര്‍ത്തകര്‍ക്കാണ് സംഘടനാ സ്‌കൂളിലുടെ പഠനവും പരിശീലനവും നല്‍കുന്നത്. 46 ട്യൂടര്‍മാര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നു. 

ബെലടിച്ച് തുടങ്ങുകയും ഇന്റര്‍വെല്‍ അടക്കം ഒരു ക്ലാസിന്റെ എല്ലാ ചിട്ടവട്ടങ്ങളോടെയും നടത്തിയ ക്ലാസ് പഴയ മദ്രസാ പഠനകാലത്തിലേക്കുള്ള ഓര്‍മ പുതുക്കലായി മാറി. ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് പുഞ്ചാവിയില്‍ കേരള മുസ്ലിം ജമാഅത് ജില്ലാ ജനറല്‍ സെക്രടറി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി നിര്‍വഹിച്ചു. മടികൈ അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. വി സി അബ്ദുല്ല സഅദി ക്ലാസിന് നേതൃത്വം നല്‍കി. 

Kasaragod, News, Kerala,  Sangadana schools organized by Kerala Muslim Jamaat, grand start.

അബ്ദുസ്സലാം പുഞ്ചാവി സ്വാഗതം പറഞ്ഞു. കാസര്‍കോട് സോണ്‍തല ഉദ്ഘാടനം ഉളിയത്തടുക്ക സുന്നി സെന്ററില്‍ ജില്ലാ പ്രസിഡന്റ് സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍ നിര്‍വഹിച്ചു. ബദിയടുക്കയില്‍   സംസ്ഥാന ഉപാധ്യക്ഷന്‍ ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസിയും ഉദ്ഘാടനം ചെയ്തു. എസ് എം എ സംസ്ഥാന സെക്രടറി സുലൈമാന്‍ കരിവെള്ളൂര്‍ കുമ്പളയിലും മൂസല്‍ മദനി മഞ്ചേശ്വരത്തും ഉദ്ഘാടനം ചെയ്തു. മുള്ളേരിയ്യയില്‍ റഫീഖ് സഅദി ദേലമ്പാടി ഉദ്ഘാടനം നിര്‍വഹിച്ചു.

Keywords: Kasaragod, News, Kerala,  Organization schools organized by Kerala Muslim Jamaat, grand start.

Post a Comment