യോഗം അജാനൂര്‍ ഗ്രാമപഞ്ചായത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ കെ മീന ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് അശോകന്‍ മാണിക്കോത്ത് അധ്യക്ഷനായി. ദിലീപ്കുമാര്‍, ടി മുഹമ്മദ് അസ്ലം, മാട്ടുമ്മല്‍ ഹസന്‍ഹാജി, കെവി മാധവന്‍, കുന്നുമ്മല്‍ രാഘവന്‍, ഹെഡ്മാസ്റ്റര്‍ പിവി രാജീവന്‍, കെ കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
സംഘാടക സമിതി: അജാനൂര്‍ ഗ്രാമപഞ്ചായത് പ്രസിഡന്റ് ടി ശോഭ, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ഷീബ ഉമര്‍, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ കെ മീന, വാര്‍ഡ് മെമ്പര്‍ ശകീല ബദ്‌റുദ്ദീന്‍ (രക്ഷാധികാരികള്‍), ടി മുഹമ്മദ് അസ്ലം (ചെയര്‍മാന്‍), അശോകന്‍ മാണിക്കോത്ത് (വര്‍കിംഗ് ചെയര്‍മാന്‍), പിവി രാജീവന്‍ (കണ്‍വീനര്‍), മാട്ടുമ്മല്‍ ഹസന്‍ഹാജി, മുട്ടത്ത് കരുണന്‍, കെവി മാധവന്‍, കല്‍പക ഗംഗാധരന്‍ (വൈസ് ചെയര്‍മാന്മാര്‍), കെ കുമാര്‍, പിവി ഭാസ്‌കരന്‍ (ജോ. കണ്‍വീനര്‍മാര്‍), സി ദിവാകരന്‍ (ട്രഷറര്‍). വിവിധ സബ് കമിറ്റികളും രൂപവത്കരിച്ചിട്ടുണ്ട്.
സ്‌കൂളിന് വേണ്ടി സൗജന്യമായി സ്ഥലം വിട്ട് നല്‍കിയ കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജി കുടുംബത്തേയും എംഎന്‍ മുഹമ്മദ് ഹാജി കുടുംബത്തെയും ഹെഡ്മാസ്റ്റര്‍ ആയിരുന്ന എംവി രാമചന്ദ്രനെയും സ്‌കൂളിന്റെ ആദ്യ ബാച് വിദ്യാര്‍ഥികളെയും ചടങ്ങില്‍ ആദരിക്കും. ഉദ്ഘാടന സമ്മേളനത്തോടനുബന്ധിച്ച് ഘോഷയാത്ര, അമ്മമാരുടെ തിരുവാതിര, കൈക്കൊട്ടിക്കളി, വിദ്യാര്‍ഥികളുടെ വിവിധ കലാ സാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയവ സംഘടിപ്പിക്കും.
Keywords: Kasaragod News, Kerala News, Malayalam News, School, Kallatra Abdul Qadir Haji, Manikoth Govt Fisheries UP School, Kallatra Abdul Qadir Haji Memorial Manikoth Govt Fisheries UP School Building Inauguration on 20th May.
< !- START disable copy paste -->