എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്സ്മെന്റ് ) എകെ ജയശ്രീ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ എം ജയകൃഷ്ണ, ജില്ലാ ലേബര്‍ ഓഫീസിലെ ഫെസിലിറ്റേറ്റര്‍ സികെ.സുരേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
എക്സൈസ് ഇന്‍സ്പെക്ടര്‍ എന്‍ ജനാര്‍ദ്ദന, നാഷണല്‍ ഇന്‍ഷുറന്‍സ് ലീഗല്‍ ഓഫീസര്‍ എ ശംസുദ്ദീന്‍, ഊരാളുങ്കല്‍ പ്രൊജക്റ്റ് എന്‍ജിനീയര്‍ എ ശാഹുല്‍ ഹമീദ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ എടുത്തു. ഊരാളുങ്കല്‍ സേഫ്റ്റി ഓഫീസര്‍ എന്‍ രഞ്ജിത് സ്വാഗതവും അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ കെഎം ശ്രീജ നന്ദിയും പറഞ്ഞു.
Keywords: News, Kerala, Kasaragod, N. A. Nellikkunnu, Drugs, Anti-Drug Awareness, Organized anti-drug awareness class and medical camp for guest workers.
< !- START disable copy paste -->