Join Whatsapp Group. Join now!

A Abdur Rahman | ടിഇ അബ്ദുല്ല സൗമ്യനും വികസന തല്‍പരനുമായിരുന്നുവെന്ന് എ അബ്ദുര്‍ റഹ്മാന്‍

A Abdur Rahman about TE Abdulla, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (my.kasargodvartha.com) മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടിഇ അബ്ദുല്ലയുടെ വിയോഗം കാസര്‍കോട് ജില്ലയ്ക്ക് കനത്ത നഷ്ടമാണ് ഉണ്ടാക്കിയതെന്ന് മുസ്ലിം ലീഗ് ജില്ലാ ജെനറല്‍ സെക്രടറി എ അബ്ദുര്‍ റഹ്മാന്‍ പറഞ്ഞു. രാഷ്ട്രീയ നേതാക്കള്‍ക്കിടയിലെ സൗമ്യനും വികസന തല്‍പരനുമായിരുന്ന ടിഇ അബ്ദുല്ല രാഷ്ട്രീയ, മത, സാമൂഹ്യ, സാംസ്‌കാരിക, വിദ്യഭ്യാസ, കായിക, രംഗങ്ങളില്‍ കഴിവ് തെളിയിച്ച വ്യക്തിത്വമായിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു,
         
News, Kerala, Kasaragod, A Abdur Rahman about TE Abdulla.

മുസ്ലിം ലീഗ് കാസര്‍കോട് മുനിസിപല്‍ കമിറ്റി സംഘടിപ്പിച്ച ടിഇ അബ്ദുല്ല അനുസ്മരണവും പ്രാര്‍ഥന സദസും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് കെഎം ബശീര്‍ അധ്യക്ഷത വഹിച്ചു ഹമീദ് ബെദിര സ്വാഗതം പറഞ്ഞു. എഎം കടവത്ത്, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, അശ്റഫ് എടനീര്‍, അബ്ബാസ് ബീഗം, ഹാശിം കടവത്ത്, എഎ അസീസ്, കെഎം അബ്ദുര്‍ റഹ്മാന്‍, സഹീര്‍ ആസിഫ്, സിഎ അബ്ദുല്ലകുഞ്ഞി, അശ്റഫ് ടികെ, ഹനീഫ് ചക്കര, എംഎച് അബ്ദുല്‍ ഖാദര്‍, മുസമ്മില്‍, അമീര്‍ പള്ളിയാന്‍, ഹാരിസ് ബെദിര, ഹാരിസ് ചൂരി, അജ്മല്‍ തളങ്കര, മുത്വലിബ് പാറക്കെട്ട്, മൊയ്തീന്‍ കൊല്ലമ്പാടി, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, നൗഫല്‍ തായല്‍, റഹ്മാന്‍ തൊട്ടാന്‍, മമ്മു ചാല പ്രസംഗിച്ചു.

Keywords: News, Kerala, Kasaragod, A Abdur Rahman about TE Abdulla.
< !- START disable copy paste -->

Post a Comment