Join Whatsapp Group. Join now!

Office Bearers | ജിഎച്എസ്എസ് കാസർകോട്: സിഎംഎ ജലീൽ പിടിഎ പ്രസിഡന്റ്; ശാഫി എ അണങ്കൂർ എസ്എംസി ചെയർപേഴ്സൻ

New PTA-SMC office bearers of GHSS Kasaragod #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കാസർകോട്: (my.kasargodvartha.com) കാസർകോട് ഗവ. ഹയർ സെകൻഡറി സ്‌കൂളിന്റെ പുതിയ പിടിഎ - എസ്എംസി ഭാരവാഹികളെ തെരഞ്ഞെടുത്തു. സിഎംഎ ജലീലിനെ വീണ്ടും പിടിഎ പ്രസിഡണ്ടായും അബൂബകർ തുരുത്തിയെ വൈസ് പ്രസിഡണ്ടായും ശാഫി എ അണങ്കൂറിനെ എസ്എംസി ചെയർപേഴ്സണായും തെരഞ്ഞെടുത്തു.                 

New PTA-SMC office bearers of GHSS Kasaragod, Kerala,kasaragod,Top-Headlines,News,president, office bearers.

പിടിഎ വാർഷിക ജെനറൽ ബോഡി യോഗത്തിൽ ഖാദർ തളങ്കര അധ്യക്ഷത വഹിച്ചു. പ്രിൻസിപൽ എസി മുഹമ്മദ്‌ കുഞ്ഞി മാസ്റ്റർ സ്വാഗതം പറഞ്ഞു.  പ്രധാനധ്യാപിക ഉഷ സംസാരിച്ചു. ഡൊമിനിക് മാസ്റ്റർ വാർഷിക വരവ് ചിലവ് കണക്കും സ്റ്റാഫ് സെക്രടറി മധു വാർഷിക റിപോർടും അവതരിപ്പിച്ചു. 15 അംഗ എക്സിക്യൂടീവ് കമിറ്റിയെയും തെരഞ്ഞെടുത്തു.

അഞ്ച് വർഷം തുടർചയായി പിടിഎ പ്രസിഡണ്ടായിരുന്ന സിഎംഎ ജലീൽ കഴിഞ്ഞ കമിറ്റിയിൽ എസ്എംസി ചെയർപേഴ്സനായിരുന്നു. സാമൂഹിക, രാഷ്ട്രീയ, ട്രേഡ് യൂണിയൻ രംഗത്ത് സജീവ സാന്നിധ്യമാണ് ഇദ്ദേഹം.

Keywords:  New PTA-SMC office bearers of GHSS Kasaragod, Kerala,kasaragod,Top-Headlines,News,president, office bearers.

Post a Comment