Join Whatsapp Group. Join now!

Book | യാത്രകളും അനുഭവങ്ങളും കോർത്തിണക്കി ഡോ. എ എ അബ്ദുല്‍ സത്താർ; പുതിയ പുസ്തകം വായനക്കാരിലേക്കെത്തുന്നു

Dr. AA Abdul Sathar's new book is coming to readers#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (my.kasargodvartha.com) യാത്രകളും അനുഭവങ്ങളും വിഷയമാക്കി, കാസര്‍കോട് ജെനറല്‍ ആശുപത്രിയിലെ ശ്വാസകോശ രോഗ വിദഗ്ദന്‍ ഡോ. എ എ അബ്ദുല്‍ സത്താറിന്റെ പുതിയ പുസ്തകം വായനക്കാരിലേക്കെത്തുന്നു. 'യാത്രകൾ അനുഭവങ്ങൾ' എന്ന ഈ പുസ്തകത്തിൽ 19 അധ്യായങ്ങളാണുള്ളത്. പ്രമുഖ കവി റഫീഖ് അഹ്‌മദ്‌ ആണ് പുസ്തകത്തിന് അവതാരിക എഴുതിയത്. പ്രസിദ്ധ നോവലിസ്റ്റ് സി രാധാകൃഷ്ണന്റെ പഠന കുറിപ്പുമുണ്ട്.
  
Kasaragod, Kerala, News, Book,  Dr. AA Abdul Sathar's new book is coming to readers

ഫോടോഗ്രാഫർ എൻജിനീയർ അബ്ദുൽ ഖാദർ മുണ്ടോളാണ് കവർ ഡിസൈൻ ചെയ്തത്. ഇലസ്ടേഷൻ കലാമണ്ഡലം ട്രൈനർ ബിനീഷ് കോഴിക്കോടിന്റെതാണ്. ഡിസംബർ അവസാനവാരത്തിൽ പ്രകാശനം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
           
Kasaragod, Kerala, News, Book,  Dr. AA Abdul Sathar's new book is coming to readers


ഡോ. അബ്ദുൽ സത്താറിന്റെ മൂന്നാമത്തെ പുസ്തകമാണിത്. നേരത്തെ പുറത്തിറങ്ങിയ അദ്ദേഹത്തിൻറെ 'പുലര്‍ക്കാല കാഴ്ചകള്‍', 'ആരോഗ്യത്തിലേക്ക് തുറക്കുന്ന വാതില്‍' എന്നീ പുസ്തകങ്ങൾ വലിയ ശ്രദ്ധ നേടിയവയാണ്. കൂടാതെ സംസ്ഥാന ദേശീയ കോണ്‍ഫറന്‍സുകളില്‍ ഒരു ഡസനോളം ശാസ്ത്രീയ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുമുണ്ട്.

Keywords: Kasaragod, Kerala, News, Book,  Dr. AA Abdul Sathar's new book is coming to readers

Post a Comment