ബോവിക്കാനം: (my.kasargodvartha.com) കുട്ടിയാനം മുഹമ്മദ് കുഞ്ഞി രചിച്ച 'നന്മ മരങ്ങൾ' എന്ന പുസ്തകത്തിന്റെ പ്രകാശനം യുവ എഴുത്തുകാരി ഹന ഹംസയ്ക്ക് കോപി നൽകി പ്രശസ്ത കലാകാരൻ പിഎസ് പുണിഞ്ചിത്തായ നിർവഹിച്ചു. മുളിയാർ പഞ്ചായത് ഹോളിൽ, കസ്തുർബ ഗാന്ധി സ്മാരക ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത് പ്രസിഡണ്ട് പിവി മിനി അധ്യക്ഷത വഹിച്ചു.
അനീസ മൻസൂർ മല്ലത്ത് സ്വാഗതം പറഞ്ഞു. രാഘവൻ ബെള്ളിപ്പാടി പുസ്തക പരിചയം നടത്തി. വൈസ് പ്രസിഡണ്ട് എ ജനാർദനൻ, ഇ മോഹനൻ, എഎസ് മുഹമ്മദ്കുഞ്ഞി, രവീന്ദ്രൻ പാടി, അശ്രഫ് അലി ചെരങ്കൈ, ബാലകൃഷ്ണൻ ചെർക്കള, എബി കുട്ടിയാനം സെക്രടറി എആർ പ്രശാന്ത്കുമാർ, മസൂദ് ബോവിക്കാനം, നാഷണൽ അബ്ദുല്ല തുടങ്ങിയവർ സംസാരിച്ചു. കുട്ടിയാനം മുഹമ്മദ്കുഞ്ഞി രചനാനുഭവങ്ങൾ പങ്കുവെച്ചു . ലൈബ്രേറിയൻ കിരൺ കുമാർ നന്ദി പറഞ്ഞു.
Book released | കുട്ടിയാനം മുഹമ്മദ് കുഞ്ഞിയുടെ 'നന്മ മരങ്ങൾ' പ്രകാശനം ചെയ്തു
Kuttiyanam Muhammad Kunhi's book released#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ