Join Whatsapp Group. Join now!

STU Says | തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര നീക്കം ചെറുക്കുമെന്ന് എസ് ടി യു; 'സംസ്ഥാന സര്‍കാര്‍ ഫലപ്രദമായ ഇടപെടല്‍ നടത്തണം'

STU says will resist central move to sabotage NREGA scheme, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (my.kasargodvartha.com) യുപിഎ സര്‍കാര്‍ കൊണ്ട് വന്ന മഹത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കാനുള്ള കേന്ദ്ര സര്‍കാരിന്റെ നീക്കത്തെ തൊഴിലാളികള്‍ ഒറ്റക്കെട്ടായി ചെറുക്കണമെന്ന് ദേശീയ തൊഴിലുറപ്പ് പദ്ധതി - കുടുംബശ്രീ തൊഴിലാളി യൂണിയന്‍ (എസ് ടി യു ) ജില്ലാ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. ഒരു പഞ്ചായതില്‍ ഒരേ സമയം ഇരുപത് വര്‍കുകളായി പരിമിതപ്പെടുത്തിയും റോ മെറ്റീരിയല്‍ പ്രവര്‍ത്തി വെട്ടിച്ചുരുക്കാനുമുള്ള നീക്കവും വിദഗ്ധ തൊഴിലാളികളുടെ വേതനം തടഞ്ഞുവെക്കുന്നതും ഈ നീക്കത്തിന്റെ ഭാഗമാണ്. സംസ്ഥാന സര്‍കാര്‍ ഇക്കാര്യത്തില്‍ ഫലപ്രദമായ ഇടപെടല്‍ നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. കേന്ദ്ര സര്‍കാര്‍ നീക്കത്തിനെതിരെ പ്രക്ഷോഭ പരിപാടികള്‍ നടത്താന്‍ യോഗം തീരുമാനിച്ചു.
                
News, Kerala, Kasaragod, Committee, President, Secretary, STU, NREGA Scheme, Government, STU says will resist central move to sabotage NREGA scheme.

ഫെഡറേഷന്‍ ജില്ലാ പ്രസിഡണ്ട് മാഹിന്‍ മുണ്ടക്കൈ അധ്യക്ഷത വഹിച്ചു. എസ് ടി യു ജില്ലാ പ്രസിഡണ്ട് എ അഹ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറര്‍ കെ പി മുഹമ്മദ് അശ്റഫ്, സ്റ്റേറ്റ് സെക്രടറി ശരീഫ് കൊടവഞ്ചി, ജില്ലാ ജനറല്‍ സെക്രടറി മുത്വലിബ് പാറക്കട്ട് പ്രസംഗിച്ചു. സംസ്ഥാന സെക്രടേറിയറ്റ് അംഗം അശ്റഫ് എടനീര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
      
News, Kerala, Kasaragod, Committee, President, Secretary, STU, NREGA Scheme, Government, STU says will resist central move to sabotage NREGA scheme.

പുതിയ ഭാരവാഹികള്‍: മാഹിന്‍ മുണ്ടക്കൈ (പ്രസിഡന്റ്), പിപി നസീമ, എം എ മകാര്‍, മുജീബ് കമ്പാര്‍, എം കെ അമീര്‍ പെര്‍മുദെ, സുഫൈജ അബൂബകര്‍, സഫിയ ഹാശിം ചെര്‍ക്കള, അനീസ മന്‍സൂര്‍ മല്ലത്ത്, മുഹമ്മദ് ഉപ്പള ഗേറ്റ് (വൈസ് പ്രസിഡന്റ്), ശകീല മജീദ് (ജന. സെക്രടറി), മുംതാസ് അബൂബകര്‍ ചെമനാട്, ഖദീജ കുമ്പള, ശാഹിദ യൂസഫ് കാസര്‍കോട്, ഹസീന റസാഖ് തായലക്കണ്ടി, സി കെ ഇര്‍ശാദ് ചിത്താരി, മീനാക്ഷി മൊഗ്രാല്‍പുത്തൂര്‍, ശംസീന ബീജന്തടുക്ക (സെക്രടറി), ഫാത്വിമ അബ്ദുല്ല കുഞ്ഞി കുമ്പള (ട്രഷറര്‍).

Keywords: News, Kerala, Kasaragod, Committee, President, Secretary, STU, NREGA Scheme, Government, STU says will resist central move to sabotage NREGA scheme.
< !- START disable copy paste -->

Post a Comment