Join Whatsapp Group. Join now!

Traffic block | മൊഗ്രാല്‍ സ്‌കൂള്‍ റോഡിലെ ഗതാഗതക്കുരുക്ക്: പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഓടോ തൊഴിലാളികള്‍ കുമ്പള സിഐ ക്ക് പരാതി നല്‍കി

Traffic block at Mogral School Road: Auto Rickshaw Workers lodge Complaint#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കുമ്പള: (my.kasargodvartha.com) മൊഗ്രാല്‍ സ്‌കൂള്‍ റോഡിന്റെ ഇരുവശത്തും വണ്ടികള്‍ പാര്‍ക് ചെയ്യുന്നത് കാരണം വഴി യാത്രക്കാര്‍ക്കും, സ്‌കൂള്‍ കുട്ടികള്‍ക്കും, മറ്റും ഉണ്ടാകുന്ന യാത്രാ ദുരിതത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ടുകൊണ്ട് ഓടോ റിക്ഷാ സ്റ്റാന്‍ഡ് സംയുക്ത യൂനിയന്‍ കുമ്പള സിഐ പ്രമോദ് കുമാറിന് പരാതി നല്‍കി.
  

Traffic block at Mogral School Road: Auto Rickshaw Workers lodge Complaint, News, Kerala, Top-Headlines, Auto Driver, School, Road, Traffic, Children, Passengers, Government, Hospital, bike, Car, President, Secretary.

സ്‌കൂളിന് പുറമെ നിരവധി സര്‍കാര്‍ സ്ഥാപനങ്ങള്‍, യൂനാനി ആശുപത്രി, അങ്കണവാടി എന്നിവ സ്ഥിതി ചെയ്യുന്നത് സ്‌കൂളിന് അടുത്താണ്. അതുകൊണ്ടുതന്നെ ഈ റോഡില്‍ വലിയ ഗതാഗതക്കുരുക്കാണ് രാവിലെയും വൈകുന്നേരവും അനുഭവപ്പെടുന്നത്. ഇതിനിടയില്‍ ബൈകുകളും കാറുകളും പാര്‍ക് ചെയ്യുന്നത് യാത്രാദുരിതത്തിന് കാരണമാകുന്നുവെന്നും പരാതിയില്‍ പറയുന്നു. അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് സി ഐ ഉറപ്പുനല്‍കിയതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ഭാരവാഹികളായ യൂനിയന്‍ പ്രസിഡന്റ് ഹൈദര്‍ മൊഗ്രാല്‍, സെക്രടറി മമ്മൂട്ടി, ജോയിന്റ് സെക്രടറി ജലീല്‍, വൈസ് പ്രസിഡന്റ് സിദ്ദിഖ് നൗഫല്‍, ട്രഷറര്‍ മുഹമ്മദ് ഹാജി ആമു പേരാല്‍ എന്നിവരാണ് സിഐക്ക് പരാതി നല്‍കിയത്.

Keywords: Traffic block at Mogral School Road: Auto Rickshaw Workers lodge Complaint, News, Kerala, Top-Headlines, Auto Driver, School, Road, Traffic, Children, Passengers, Government, Hospital, bike, Car, President, Secretary.

Post a Comment