മേൽപറമ്പ്: (my.kasargodvartha.com) ജില്ലയ്ക്ക് അഭിമാനമായി ഒട്ടേറെ വിജയങ്ങൾ സ്വന്തമാക്കിയ ദേശീയ നീന്തൽ താരവും അടുത്തിടെ തിരുവന്തപുരത്ത് നടന്ന കേരള ഒളിംപിക് ഗെയിംസിൽ നീന്തലിൽ മത്സരിച്ച അഞ്ച് ഇനത്തിലും സ്വർണ മെഡൽ കരസ്ഥമാക്കുകയും ചെയ്ത ലിയാന ഫാത്വിമ ഉമർ നിസാറിനെ തമ്പ് മേൽപറമ്പ് അനുമോദിച്ചു.
ചന്ദ്രഗിരി ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേന മുഖ്യാതിഥിയായിരുന്നു. തമ്പ് പ്രസിഡന്റ് അഹ്‌മദ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത് വൈസ് പ്രസിഡന്റ് ശാനവാസ് പാദൂർ, ചെമ്മനാട് പഞ്ചായത് പ്രസിഡന്റ് സുഫൈജ അബൂബകർ, സ്റ്റാൻഡിങ് കമിറ്റി അധ്യക്ഷ ആഇശ അബൂബകർ, കലാഭവൻ രാജു, സഹദുല്ല, മാർഗരറ്റ് മേരി, പുരുഷോത്തമൻ ചെമ്പരിക്ക, നസീർ കെവിടി, സൈഫുദ്ദീൻ മാക്കോട്, അശോകൻ പി കെ, റാഫി പള്ളിപ്പുറം തുടങ്ങിയർ സംസാരിച്ചു. വിജയൻ മാസ്റ്റർ സ്വാഗതവും സി ബി അമീർ നന്ദിയും പറഞ്ഞു
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച തമ്പ് അംഗങ്ങളായ ഉമർ നിസാർ (വൈൽഡ് ലൈഫ് ഫോടോഗ്രാഫി), ശാഫി നാലപ്പാട് (ബിസിനസ്), ആരിഫ് കല്ലട്ര (സാമൂഹ്യ പ്രവർത്തനം), റഫീഖ് മണിയങ്കാനം (അഭിനയം, സംവിധാനം), എം എസ് സി മെഡികൽ ഇമേജിങ് ടെക്‌നോളജിയിൽയിൽ ഒന്നാം റാങ്ക് നേടിയ കിരൺ ബാബു കീഴൂർ എന്നിവരെയും ഉപഹാരം നൽകി ആദരിച്ചു. പ്രദേശത്തെ യുവാവിന്റെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വേണ്ടിയുള്ള തമ്പ് മേൽപറമ്ബിന്റെ ധനസഹായം ശാനവാസ് പാദൂർ, സുഫൈജ അബൂബകറിന് കൈമാറി.
ഉമർ നിസാർ (വൈൽഡ് ലൈഫ് ഫോടോഗ്രാഫി)
കിരണ്‍ ബാബു കീഴൂര്‍ (എം എസ് സി മെഡികല്‍ ഇമേജിങ് ടെക്‌നോളജിയില്‍യില്‍ ഒന്നാം റാങ്ക്)
റഫീഖ് മണിയങ്കാനം (അഭിനയം, സംവിധാനം)
ആരിഫ് കല്ലട്ര (സാമൂഹ്യ പ്രവർത്തനം)
Keywords:
Kasaragod, Kerala, News, Melparamb, Panchayath, Appreciate, Honoured, Programme, National swimmer Liana Fatima honored. < !- START disable copy paste -->