Join Whatsapp Group. Join now!

ടാറ്റാ കോവിഡ് ആശുപത്രി സൂപർ സ്പെഷ്യാലിറ്റിയായി ഉയർത്തണമെന്ന് കുര്യാക്കോസ് പ്ലാപറമ്പിൽ; കേരള കോൺഗ്രസ് എം പ്രതിനിധി സമ്മേളനം നടത്തി

Kerala Congress M held delegates conference, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 08.03.2022) ജില്ലയിലെ ആരോഗ്യമേഖലയുടെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനുവേണ്ടി ചട്ടഞ്ചാലിലുള്ള ടാറ്റാ കോവിഡ് ആശുപത്രി, സൂപർ സ്പെഷ്യാലിറ്റി ആശുപത്രിയായി ഉയർത്തണമെന്ന് കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് കുര്യാക്കോസ് പ്ലാപറമ്പിൽ ആവശ്യപ്പെട്ടു. ഈ വിഷയം ഉന്നയിച്ചുകൊണ്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാസർകോട് മണ്ഡലം പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
      
News, Kerala, Kasaragod, Committee, President, Top-Headlines, Kerala Congress M, Conference, Kerala Congress M held delegates conference.

ജില്ലാ സെക്രടറി സജി സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. ബെന്നി ജോസ് അധ്യക്ഷത വഹിച്ചു. ചാക്കോ തെന്നിപ്ലാക്കൽ, ജോസഫ് മൈക്കിൾ, രാഘവ ചേരാൽ, ഗഫൂർ ബോവിക്കാനം, അബ്ദുൽ ഖാദർ കോളോട്ട്, മുനീർ മുനമ്പം, അൻവർ മാങ്ങാടൻ, ജീവൻ തോമസ് എ ടി, എം ആർ രാജേഷ് എന്നിവർ പ്രസംഗിച്ചു. കാസർകോട് മുൻസിപൽ മണ്ഡലം പ്രസിഡണ്ടായി സിദ്ദിഖ് ചേരങ്കൈ, മധൂർ മണ്ഡലം പ്രസിഡണ്ടായി റിചാർഡ് ക്രാസ്റ്റ, ബദിയടുക്ക മണ്ഡലം പ്രസിഡന്റായി ജീവൻ തോമസ്, കുമ്പഡാജെ മണ്ഡലം പ്രസിഡണ്ടായി അനീഷ് ഡി ജെ എന്നിവരെ തെരഞ്ഞെടുത്തു.

Keywords: News, Kerala, Kasaragod, Committee, President, Top-Headlines, Kerala Congress M, Conference, Kerala Congress M held delegates conference.
< !- START disable copy paste -->

Post a Comment