Join Whatsapp Group. Join now!

ഉത്തര കേരളത്തിന്റെ സാംസ്കാരിക തനിമ സംരക്ഷിക്കപ്പെടണമെന്ന് കെ പി രാമനുണ്ണി; 'ഉദ്യോഗസ്ഥരുടെ പണിഷ്മെന്റ് ട്രാൻസ്ഫർ കൊണ്ട് കുപ്രസിദ്ധിയാർജിക്കേണ്ട ഒരിടമല്ല കാസർകോട്'

KP Ramanunni said that the cultural identity of North Kerala should be protected, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 27.02.2022) ഉത്തര കേരളത്തിന്റെ ജനങ്ങളുടെ ജീവിത രീതിയിലും ഭാഷ വൈജാത്യങ്ങളിലുമുള്ള സാംസ്കാരിക തനിമ എക്കാലവും സംരക്ഷിക്കപ്പെടേണ്ടതാണെന്ന് കേന്ദ്ര സാഹിത്യ അകാഡെമി അവാർഡ് ജേതാവും നോവലിസ്റ്റുമായ കെ പി രാമനുണ്ണി പറഞ്ഞു. ഉദ്യോഗസ്ഥരുടെ പണിഷ്മെന്റ് ട്രാൻസ്ഫർ കൊണ്ട് കുപ്രസിദ്ധിയാർജിക്കേണ്ട ഒരിടമല്ല കാസർകോട്, മറിച്ച് അതിന്റെ ഭാഷാ വൈവിധ്യം കൊണ്ടും സാംസ്കാരിക പൈതൃകം കൊണ്ടും യുനെസ്‌കോയുടെ സമ്മേളനം നടക്കേണ്ട ഒരിടമാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
                          
News, Kerala, Kasaragod, Award, Committee, KP Ramanunni, North Kerala, Cultural, KP Ramanunni said that the cultural identity of North Kerala should be protected.

കേന്ദ്ര സാഹിത്യ അകാഡെമി - സംസ്‌കൃതി കാസർകോട് സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സംവാദം 'ഉത്തര കേരളത്തിന്റെ സാംസ്കാരിക തനിമ' എന്ന വിഷയം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കെ പി രാമനുണ്ണി.

അകാഡെമി ഉപദേശക സമിതി അംഗം ഡോ. കായംകുളം യൂനുസ് അധ്യക്ഷത വഹിച്ചു. ഡോ. അജയപുരം ജ്യോതിഷ്കുമാർ, പ്രൊഫ. എ എം ശ്രീധരൻ, വി വി പ്രഭാകരൻ, എ എസ് മുഹമ്മദ്‌കുഞ്ഞി, രാധാകൃഷ്ണ ഉളിയത്തട്ക്ക, രവീന്ദ്രൻ പാടി എന്നിവർ സംസാരിച്ചു. ഇബ്രാഹിം ചെർക്കള സ്വാഗതവും കുട്ടിയാനം മുഹമ്മദ്‌കുഞ്ഞി നന്ദിയും പറഞ്ഞു.

Keywords: News, Kerala, Kasaragod, Award, Committee, KP Ramanunni, North Kerala, Cultural, KP Ramanunni said that the cultural identity of North Kerala should be protected.
< !- START disable copy paste -->

Post a Comment