Join Whatsapp Group. Join now!

കാസർകോട് മെഡികൽ കോളജിന് മുന്നിൽ യുവജന കവചം തീർത്ത് യൂത് കോൺഗ്രസ്

Youth Congress held protest in front of Kasaragod Medical College#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ബദിയടുക്ക: (my.kasargodvartha.com 13.12.2021) കാസർകോട് മെഡികൽ കോളജിന് മുന്നിൽ യുവജന കവചം തീർത്ത് യൂത് കോൺഗ്രസ്. യുഡിഎഫ്‌ സർകാരിന്റെ കാലത്ത് ജില്ലയ്ക്ക് അനുവദിച്ച മെഡികൽ കോളജിൽ കോവിഡ് കാലത്ത് ചികിത്സ ആരംഭിക്കുകയും ഡോക്ടർമാർ ഉൾപെടെയുള്ള ജീവനക്കാരെ നിയമിക്കുകയും ചെയ്തിരുന്നെങ്കിലും ഇപ്പോൾ, ഒ പി ഉടൻ ആരംഭിക്കുമെന്ന പ്രഖ്യാപനം ബാക്കിയാക്കി ഉള്ള ജീവനക്കാരെ കൂടി ജില്ലയിൽ നിന്നും സ്ഥലംമാറ്റി മറ്റു ജില്ലകളിലേക്ക് കൊണ്ട് പോകുന്നതായി യൂത് കോൺഗ്രസ് ആരോപിച്ചു.
 
Youth Congress held protest in front of Kasaragod Medical College

ജില്ലയിലെ രോഗികളോടുള്ള ക്രൂരതയ്‌ക്കെതിരെ യൂത് കോൺഗ്രസ് പ്രത്യക്ഷ സമരത്തിന് തുടക്കം കുറിച്ചാണ് ഈ സമരമെന്ന് നേതാക്കൾ അറിയിച്ചു. ഡിസിസി പ്രസിഡന്റ് പി കെ ഫൈസൽ ഉദ്ഘാടനം ചെയ്തു. എൻഡോസൾഫാൻ രോഗികൾ ഉൾപെടെയുള്ള ജില്ലയിലെ പാവപ്പെട്ട രോഗികളോടുള്ള സർകാരിന്റെ മനുഷ്യത്വരഹിതമായ സമീപനം അവസാനിപ്പിക്കണമെന്നും അല്ലാത്ത പക്ഷം യൂത് കോൺഗ്രസിന്റെ സമരത്തോടൊപ്പം ജില്ലയിലെ മുഴുവൻ കോൺഗ്രസ് പ്രവർത്തകരും മെഡികൽ കോളജിനെ സംരക്ഷിക്കാൻ മുന്നിട്ടിറങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡന്റ് ബി പി പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രടറി കെ നീലകണ്ഠൻ, ഡിസിസി ജനറൽ സെക്രടറി ജെ എസ് സോമശേഖര, യൂത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രടറി ജോമോൻ ജോസ്, കാർത്തികേയൻ പെരിയ, ഇസ്മാഈൽ ചിത്താരി, സത്യനാഥൻ പത്രവളപ്പിൽ, രാജേഷ് തമ്പാൻ, ഉനൈസ് ബേഡകം, ഷോണി കെ തോമസ്, മാത്യു ബദിയടുക്ക, അഡ്വ. സിയാദ്, കുഞ്ചാർ മുഹമ്മദ് ഹാജി, ബി എസ് ഗാംഭീര പ്രസംഗിച്ചു.

Keywords: Kerala, News, Kasaragod, Youth Congress, Medical College, Youth Congress held protest in front of Kasaragod Medical College.
< !- START disable copy paste -->

Post a Comment