Join Whatsapp Group. Join now!

ഐ എം എ സുവർണ ജൂബിലി ലോഗോ പ്രകാശനം ചെയ്തു

IMA Golden Jubilee logo released, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 31.12.2021) കാസർകോട് ബ്രാഞ്ച് ഐ എം എ സുവർണ ജൂബിലി ആഘോഷത്തിൻ്റെ ലോഗോ പ്രകാശനം ചെയ്‌തു. മുൻകാല നേതാക്കളും ആഘോഷ കമിറ്റി രക്ഷാധികാരികാരികളുമായ ഡോ. ബി എസ് റാവുവും ഡോ. അനന്ത കാമതും ചേർന്ന് ഹോടെൽ സിറ്റി ടവറിൽ പ്രകാശന കർമം നിർവഹിച്ചു.
                
News, Kerala, Kasaragod, Top-Headlines, IMA, logo, Golden Jubilee, IMA Golden Jubilee logo released.

പ്രസിഡൻ്റ് ഡോ ബി നാരായണ നായക് അധ്യക്ഷത വഹിച്ചു. ഗോൾഡൻ ജൂബിലി ചെയർമാൻ ഡോ. ഭരതൻ എ വി, ജില്ലാ കൺവീനർ ഡോ. ജനാർധന നായിക്, സെക്രടറി ഡോ. ടി ഖാസിം, ട്രഷറർ ഡോ. ജമാലുദ്ദീൻ എം, മുൻ പ്രസിഡൻ്റ് ഡോ. നാരായണ പ്രദീപ് തുടങ്ങിയവർ സംബന്ധിച്ചു.

ഡോക്ടർമാർക്കും കുടുംബാഗങ്ങൾക്കുമായി നടത്തിയ ലോഗോ മത്സരത്തിൽ മുഹമ്മദ് അമീൻ രൂപകൽപന ചെയ്ത ലോഗോ പാനെൽ തെരഞ്ഞെടുത്തു. ഡോ. ജമാലുദ്ദീൻ്റെ മകനാണ് മുഹമ്മദ് അമീൻ.


Keywords: News, Kerala, Kasaragod, Top-Headlines, IMA, logo, Golden Jubilee, IMA Golden Jubilee logo released.
< !- START disable copy paste -->

Post a Comment