Join Whatsapp Group. Join now!

തേനീച്ച പരിപാലനം; ത്രിദിന പരിശീലന പരിപാടി സംഘടിപ്പിച്ചു

Beekeeping; three day training program held#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പിലിക്കോട്: (my.kasargodvartha.com 10.12.2021) പിലിക്കോട് ഉത്തരമേഖല പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രവും സ്റ്റേറ്റ് ഹോർടികോർപും സംയുക്തമായി തേനീച്ച പരിപാലന പരിശീലന പരിപാടി സംഘടിപ്പിച്ചു. മൂന്ന് ദിവസങ്ങളിലായി ഗവേഷണ കേന്ദ്രത്തിൽ വെച്ച് നടന്ന പരിപാടിയിൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നും അറുപതോളം കർഷകർ പങ്കെടുത്തു.
 
Beekeeping; three day training program held

ആദ്യ ദിനത്തിൽ പരിപാടിയുടെ ഉദ്ഘാടനം കാർഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ. വനജ ടി നിർവഹിച്ചു. പരാഗണം കൊണ്ട് വിളകളുടെ ഉത്പാദനക്ഷമത കൂട്ടുന്ന തേനീച്ചകൾ കർഷകരുടെ ഉറ്റസുഹൃത്തുകളാണെന്നും തേനീച്ചകളുടെ ജീവിതശൈലിയിൽ നിന്നും മനുഷ്യർക്ക് ഒരുപാട് ഗുണപാഠങ്ങൾ പഠിക്കുവാൻ സാധിക്കുന്നതാണെന്നും ഡോ. വനജ ടി പറഞ്ഞു.

കേന്ദ്രത്തിലെ അസോസിയേറ്റ് പ്രൊഫസർ രതീഷ് പി കെ അധ്യക്ഷത വഹിച്ചു. പടന്നക്കാട് കാർഷിക കോളജ് കീടശാസ്ത്ര വിഭാഗം മേധാവി ഡോ. കെ എം ശ്രീകുമാർ മുഖ്യപ്രഭാഷണവും ക്ലാസും കൈകാര്യം ചെയ്തു. കാസർകോട് റൂറൽ ഡെവലപ്മെന്റ് സൊസൈറ്റി പ്രസിഡന്റ് ചാർലി മാത്യു, ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരായ ലീന എം കെ, അനുപമ എസ് സംബന്ധിച്ചു. 'കാർഷിക വിള വർധനവിന് തേനീച്ച പരിപാലനം' എന്ന വിഷയത്തിൽ ഡോ. കെ എം ശ്രീകുമാർ ക്ലാസെടുത്തു.

ത്രിദിന പരിശീലന പരിപാടിയിൽ പങ്കെടുത്തവർക്ക് ഹോർടികോർപിന്റെ സബ്സിഡിയോട് കൂടി തേനീച്ചകളെയും പെട്ടിയും മറ്റ് സാമഗ്രികളും നൽകി.

Keywords: Kerala, News, Kasaragod, Kanhangad, Pilicode, Class, Orinetation, Beekeeping; three day training program held.
< !- START disable copy paste -->

Post a Comment