Keywords: Committee, Kasaragod, News, President, Secretary, Bovikanam, STU demands for KSRTC bus service to Mundakai.
മുണ്ടക്കൈയിലേക്ക് കെ എസ് ആർ ടി സി ബസ് സെർവീസ് അനുവദിക്കണമെന്ന് എസ് ടി യു
- Sunday, November 21, 2021
- Posted by Web Desk Hub
- 0 Comments
ബോവിക്കാനം: (my.kasargodvartha.com 21.11.2021) ബാവിക്കര റഗുലേറ്റർ സ്ഥിതി ചെയ്യുന്ന കാർഷിക, തീരദേശ മേഖലയായ മുണ്ടക്കൈയിലേക്ക് ബോവിക്കാനം, മൂലടുക്കം വഴി കെ എസ് ആർ ടി സി ബസ് സെർവീസ് അനുവദിക്കണമെന്ന് ഉൾനാടൻ മത്സ്യതൊഴിലാളി യൂനിയൻ (എസ് ടി യു) യൂനിറ്റ് കൺവെൻഷൻ ആവശ്യപ്പെട്ടു.
പഞ്ചായത്ത് യു ഡി എഫ് ചെയർമാൻ ബി എം അബൂബകർ ഉദ്ഘാടനം ചെയ്തു. അബ്ബാസ് കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. അബ്ദുർ റഹ്‌മാൻ മുണ്ടക്കൈ സ്വാഗതം പറഞ്ഞു. ശരീഫ് കൊടവഞ്ചി പ്രഭാഷണം നടത്തി. മാഹിൻ മുണ്ടക്കൈ ക്ഷേമനിധി കാർഡ് വിതരണം ചെയ്തു. മൻസൂർ മല്ലത്ത്, ബി എം ഹാരിസ് ബോവിക്കാനം, സി സുലൈമാൻ, നൗശാദ് വളവിൽ, നവാസ് കണ്ടത്തിൽ, അശ്റഫ് ഖാദി വളപ്പ്, ബി എം ശാഫി പ്രസംഗിച്ചു.
Web Desk Hub
NEWS PUBLISHER
No comments: