Join Whatsapp Group. Join now!

വെള്ളരിക്കുണ്ടിലെ മാധ്യമപ്രവർത്തകർക്ക് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്‌തു

Identification cards distributed to journalists in Vellarikund #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
വെള്ളരിക്കുണ്ട്: (my.kasargodvartha.com 05.11.2021) വെള്ളരിക്കുണ്ട് പ്രസ്ഫോറം അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം പ്രസ് ഫോറം ഹോളിൽ വച്ച് നടന്നു. വെള്ളരിക്കുണ്ട് പൊലീസ് ഇൻസ്‌പെക്ടർ എൻ ഒ സിബി വിതരണോദ്ഘാടനം നിർവഹിച്ചു. 
< !- START disable copy paste -->
Kasaragod, News, Kerala, Identification cards distributed to journalists in Vellarikund.

നാടിന്റെ നന്മയ്ക്കുവേണ്ടിയുള്ള മാധ്യമ പ്രവർത്തകരുടെ പ്രവർത്തനങ്ങൾക്ക് വെള്ളരിക്കുണ്ട് പൊലീസിന്റെ പൂർണ പിന്തുണ ഉണ്ടാകുമെന്നും പരസ്പരം സഹകരിച്ചു കൊണ്ടുള്ള പ്രവർത്തനം ഉണ്ടാകണമെന്നും ഇൻസ്പെക്ടർ പറഞ്ഞു.

Kasaragod, News, Kerala, Identification cards distributed to journalists in Vellarikund.

പ്രസ്ഫോറം പ്രസിഡണ്ട് ഡാജി ഓടയ്ക്കൽ (ദീപിക) അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ടി പി രാഘവൻ (മലയാള മനോരമ), ട്രഷറർ ജോയി ചാക്കോ (മാധ്യമം), ജോർജുകുട്ടി, ചന്ദ്രുവെള്ളരിക്കുണ്ട് (കാസർകോട് വിഷൻ ), ഹരികൃഷ്ണൻ (മലയോരം ഫ്ലാഷ്), എ ആർ മുരളി, വിജയൻ ഭീമനടി, പി വി രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. സെക്രടറി എ ദുൽകിഫിലി ( സുപ്ര ഭാതം) സ്വാഗതവും ജോ. സെക്രടറി സുധീഷ് പുങ്ങംചാൽ (കാസർകോട് വാർത്ത) നന്ദിയും പറഞ്ഞു.

Keywords: Kasaragod, News, Kerala, Identification cards distributed to journalists in Vellarikund.

Post a Comment