കല്ലങ്കൈ പി അബ്ദുൽ ഖാദർ നഗറിൽ ജില്ലാ സെക്രടറിയേറ്റ് അംഗം എം രാജഗോപാലൻ എം എൽ എ ഉദ്ഘാടനം ചെയ്തു. കെ കുഞ്ഞിരാമൻ, ബി നിസ്മിത, എം സിറാജുദ്ദീൻ എന്നിവർ അടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. റഫീഖ് കുന്നിൽ പ്രവർത്തന റിപോർട് അവതരിപ്പിച്ചു.
ജില്ലാ കമിറ്റി അംഗങ്ങളായ സി ബാലൻ, എം സുമതി, ഏരിയ സെക്രടറി കെ എ മുഹമ്മദ് ഹനീഫ്, പി വി കുഞ്ഞമ്പു, എം രാമൻ, എം കെ രവീന്ദ്രൻ, പൈക്കം ഭാസ്കരൻ സംസാരിച്ചു. പൊതുസമ്മേളനം കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠൻ ഉദ്ഘാടനം ചെയ്തു.
റഫീഖ് കുന്നിൽ സെക്രടറിയായി 13 അംഗ ലോകൽ കമിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.
Keywords: Kasaragod, Kerala, News, President, Secretary, CPM, CPM Mogral Puthur local conference demands for division of Kudlu village.