● നാലുവയസ്സുകാരിയായ മകളെ തനിച്ചാക്കിയാണ് 27-കാരിയുടെ മടക്കം.
ചന്തേര: (MyKasargodVartha) കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന യുവതിയുടെ മരണം നാടിനെ കണ്ണീരിലാഴ്ത്തി. കാലിക്കടവ് ടൗണിലെ ചുമട്ടുതൊഴിലാളിയും സി പി എം ചന്തേര തെക്ക് ബ്രാഞ്ച് അംഗവുമായ എം വിജയേഷിന്റെ ഭാര്യ എം കെ ദിവ്യ (27) ആണ് അന്തരിച്ചത്.
കഴിഞ്ഞ ദിവസം സ്വന്തം വീടായ കുടകിൽ വെച്ച് അപസ്മാരത്തെ തുടർന്ന് ദിവ്യ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സ നൽകിവരുന്നതിനിടെ വ്യാഴാഴ്ച സന്ധ്യയോടെയാണ് മരണം സംഭവിച്ചത്.

നാലു വയസ്സുകാരിയായ ഏക മകൾ ആഷികയെ തനിച്ചാക്കിയാണ് യുവതി വിടവാങ്ങിയത്. കുടക് സ്വദേശികളായ കേശവയുടെയും കനകയുടെയും മകളാണ് ദിവ്യ.
വെള്ളിയാഴ്ച രാവിലെ ചന്തേര ഇ എം എസ് ഗ്രന്ഥാലയത്തിൽ പൊതുദർശനത്തിന് വെച്ച ഭൗതികദേഹത്തിൽ അന്തിമോപചാരം അർപ്പിക്കാൻ വൻ ജനാവലിയാണ് എത്തിയത്. പിന്നീട് ഉച്ചയോടെ കാലിക്കടവ് ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടന്നു.
Article Summary: 27-year-old woman Divya passes away after collapsing in Kasaragod.
Keywords: Kasaragod News, Kerala News, Chandera News, Kalikkadavu News, Local Death News, Woman Death Kasaragod, Kasargod Vartha News, Medical College Hospital News.
#Kasaragod #Kerala #SadDemise #Chandera #Tragedy #LocalNews